Anti-Ageing Tips: ചെറുപ്പത്തിലെ പ്രായം തോന്നിക്കുന്നുണ്ടോ! എങ്കിൽ ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കൂ

Anti-Ageing Tips For Indian Womens: ചിലപ്പോൾ നമ്മുടെ നാട്ടിലെ കാലാവസ്ഥാ വ്യതിയാനം, ജീവിതശൈലി തുടങ്ങിയ മൂലമുണ്ടാകുന്ന ചർമ്മ പ്രശ്നങ്ങൾ ചെറുപ്പത്തിലെ നിങ്ങളെ വാർദ്ധക്യത്തിലേക്ക് എത്തിച്ചേക്കാം. ഇവ തടയുന്നതിന് വേണ്ടത്ര ചർമ്മ പരിചരണം ആവശ്യമാണ്.

Anti-Ageing Tips: ചെറുപ്പത്തിലെ പ്രായം തോന്നിക്കുന്നുണ്ടോ! എങ്കിൽ ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കൂ

പ്രതീകാത്മക ചിത്രം

Published: 

20 Apr 2025 15:43 PM

വാർദ്ധക്യമാകുന്നതും വാർദ്ധക്യ ലക്ഷണങ്ങളും മനുഷ്യ ജീവിതത്തിലെ സ്വാഭാവിക പ്രക്രിയകളാണ്. എന്നാൽ ചിലപ്പോൾ നമ്മുടെ നാട്ടിലെ കാലാവസ്ഥാ വ്യതിയാനം, ജീവിതശൈലി തുടങ്ങിയ മൂലമുണ്ടാകുന്ന ചർമ്മ പ്രശ്നങ്ങൾ ചെറുപ്പത്തിലെ നിങ്ങളെ വാർദ്ധക്യത്തിലേക്ക് എത്തിച്ചേക്കാം. ഇവ തടയുന്നതിന് വേണ്ടത്ര ചർമ്മ പരിചരണം ആവശ്യമാണ്. ഏറ്റവും കൂടുതൽ ചർമ്മം സംരക്ഷിക്കേണ്ടത് നമ്മുടെ 20-30 നിടയിലുള്ള കാലഘട്ടത്തിലാണ്. അതിനാൽ നിങ്ങൾ യുവത്വത്തിന്റെ തിളക്കം നിലനിർത്താൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തെല്ലാമെന്ന് നോക്കാം.

സൂര്യനിൽ നിന്നുള്ള സംരക്ഷണം: അകാല വാർദ്ധക്യത്തിന് ഏറ്റവും വലിയ കാരണങ്ങളിലൊന്ന് സൂര്യപ്രകാശം നേരിട്ടേൽക്കുന്നതാണ്. നമ്മുടെ നാട്ടിലെ കാലാവസ്ഥ വച്ച് നോക്കുമ്പോൾ ചർമ്മത്തിൽ ഹൈപ്പർപിഗ്മെന്റേഷനും ടാനിങ്ങിനും കൂടുതൽ സാധ്യതയുണ്ട്. കൊളാജൻ ഉല്പാദനം തടസ്സപ്പെടുത്തുകയും അതിലൂടെ, നേർത്ത വരകൾ, ചുളിവുകൾ, നിറം മങ്ങൽ എന്നിവയ്ക്ക് കാരണമാവുകയും ചെയ്യുന്നു. നിങ്ങളുടെ ദൈനംദിന ചർമ്മസംരക്ഷണ ദിനചര്യയിൽ സൺസ്ക്രീൻ നിർബന്ധമാക്കുക.

ഫേഷ്യൽ യോഗയും മസാജും: മുഖം ഇടിഞ്ഞുതൂങ്ങുന്നത് ഒവിവാക്കുന്നതിന് ചെയ്യുന്നതിലും ഫേഷ്യൽ യോഗയും പതിവ് മസാജും അത്ഭുതങ്ങൾ സൃഷ്ടിക്കും. ബദാം, തേങ്ങ, കുങ്കുമാദി എണ്ണ തുടങ്ങിയ പ്രകൃതിദത്ത എണ്ണകൾ ഉപയോഗിച്ചുള്ള ഫേഷ്യൽ മസാജുകൾ സൗന്ദര്യവർദ്ധക രീതികൾ വളരെക്കാലമായി സ്വീകരിച്ചു വരുന്ന ഒന്നാണ്.

ചർമ്മത്തിന് അനുയോജ്യമായ ഭക്ഷണം: നിങ്ങൾ കഴിക്കുന്നത് നിങ്ങളുടെ ചർമ്മത്തിൽ നേരിട്ട് പ്രതിഫലിക്കും. ആന്റി-ഏജിംഗ് ഡയറ്റിൽ ആന്റിഓക്‌സിഡന്റുകൾ, ആരോഗ്യകരമായ കൊഴുപ്പുകൾ, ജലാംശം എന്നിവ ധാരാളം അടങ്ങിയിരിക്കണം. കൊളാജൻ ഉത്പാദനം വർദ്ധിപ്പിക്കുന്നതിന് വിറ്റാമിൻ സി കൂടുതലായി അടങ്ങിയിട്ടുള്ള മാതളനാരങ്ങ, ഓറഞ്ച്, പപ്പായ തുടങ്ങിയ പഴങ്ങൾ ഭക്ഷണത്തിൽ ഉൾപ്പെടുത്തുക. ഇലക്കറികൾ, കാരറ്റ്, ബീറ്റ്റൂട്ട് എന്നിവ ശരീരത്തിലെ വിഷാംശം നീക്കം ചെയ്യാനും ചർമ്മത്തിന്റെ തിളക്കം വർദ്ധിപ്പിക്കാനും സഹായിക്കുന്നു.

ഫ്ളാക്സ് സീഡുകൾ, വാൽനട്ട്, മത്സ്യം എന്നിവയിൽ കാണപ്പെടുന്ന ഒമേഗ-3 ഫാറ്റി ആസിഡുകൾ വീക്കം കുറയ്ക്കുകയും ചർമ്മത്തിന്റെ മൃദുത്വം നിലനിർത്തുകയും ചെയ്യുന്നു. നമ്മുടെ അടുക്കളകളിൽ പ്രധാനമായി കാണപ്പെടുന്ന മഞ്ഞൾ ശക്തമായ ഒരു ആന്റിഓക്‌സിഡന്റാണ്, ഇത് പാലിലോ കറികളിലോ ചേർത്ത് കഴിക്കുക. കൂടാതെ, ചർമ്മത്തിന്റെ ഇലാസ്തികത നിലനിർത്തുന്നതിനും വിഷവസ്തുക്കളെ പുറന്തള്ളുന്നതിനും ആവശ്യത്തിന് വെള്ളം കുടിക്കുന്നത് ഉറപ്പാക്കുക.

 

ക്രിസ്മസ് അപ്പുപ്പന് ആ തൊപ്പി കിട്ടിയതെങ്ങനെ?
കുക്കറിൽ ചായ ഉണ്ടാക്കിയാലോ ?
പ്രമേഹമുള്ളവര്‍ക്ക് ഉരുളക്കിഴങ്ങ് കഴിക്കാമോ?
ഇഞ്ചിയും വെളുത്തുള്ളിയും ഒരുമിച്ച് കഴിച്ചാൽ എന്താണ് പ്രശ്നം?
തെയ്യത്തിൻ്റെ അടിയേറ്റ് യുവാവിൻ്റെ ബോധം പോയി
സ്കൂട്ടർ യാത്രികനെ ആക്രമിച്ച് പോത്ത്
ക്ലാസിൽ ഇരിക്കെ പെൺകുട്ടിക്ക് ഹൃദയാഘാതം
തോൽവിക്ക് പിന്നാലെ സിപിഎം ബിജെപി സംഘർഷം