Onam 2024: ഓലനും കാളനും ഇല്ലാതെ എന്ത് ഓണ സദ്യ; ഇതാ വിഭവങ്ങൾ തയാറാക്കാം
olan and Kalan Recipe in malayalam: കേരളീയ വിഭവങ്ങളിൽ ഒഴിച്ചു കൂടാനാവാത്തവയാണ് കാളനും ഓലനും
ഓണമിതാ പടിവാതിൽക്കൽ എത്തിയിരിക്കുകയാണ്. ലോകമെമ്പാടുമുള്ള മലയാളികൾ ഒരുമിക്കുന്ന ഈ അസുലഭ നിമിഷത്തിനായി എനി കുറച്ച് നാളുകൾ മാത്രമേയുള്ളു. ഓണക്കളികളും നാട്ടുത്സവങ്ങളും പൂക്കളവും ഓണകോടിയുമൊക്കെയായി മലയാളിയുടെ ദേശീയോത്സവത്തെ വരവേൽക്കാൻ തയാറുകുമ്പോൾ അതിൽ ഒഴിച്ചുകൂടാനാവാത്ത ഒന്നാണ് ഓണസദ്യ. തൂശനിലയിൽ വിളമ്പുന്ന ഭക്ഷണം മലയാളികളുടെ വികാരമാണ്. എന്നാൽ പല പ്രദേശത്തും ഇത് വ്യത്യസ്തമാണ് വടക്കൻ കേരളത്തിൽ ഓണസ്ദ്യക്കൊപ്പം നോണ്‍ വെജ് വിഭവങ്ങളും സ്ഥാനം പിടിക്കാറുണ്ട്. എവിടെയാണെങ്കിലും ഓണം കഴിഞ്ഞാലും സദ്യയുടെ രുചി നാവില്‍ നിന്ന് മാറാതെ നില്‍ക്കും.
എന്നാൽ ഓണസദ്യയിലെ ഒഴിച്ചുകൂടാനാവാത്ത ഒന്നാണ് ഓലനും കാളനും. ഇത് ഇല്ലാത്ത ഒരു ഓണ സദ്യ മലയാളികൾക്ക് ഓർക്കാൻ പോലും സാധിക്കില്ല്. പേരില്ല സാമ്യമുണ്ടെങ്കിലും രണ്ടും വ്യത്യസ്ത രുചിയാണ്. അവയുടെ പാചക രീതികൾ നോക്കാം.
ഓലൻ
തേങ്ങാപ്പാലിന്റെ രുചിയൂറുന്ന ഓലൻ ഇലയിലെ ഭംഗി മാത്രമല്ല നാവിന്റെ രുചിയും കൂട്ടുന്നു. എല്ലാവർക്കും ഇഷ്ടപ്പെടുന്ന ഈ വിഭവത്തിനു ആവശ്യമായ ചേരുവകൾ നോക്കാം:
കുമ്പളങ്ങ – ഇടത്തരം വലിപ്പമുളളത് – 1
മത്തങ്ങ കഷണങ്ങളാക്കിയത് – 1 കപ്പ്
പച്ചമുളക് – നെടുകെ കീറിയത് 6
തേങ്ങാപ്പാൽ – 1 കപ്പ്
വൻപയർ – കാൽ കപ്പ് (വേവിച്ചത്)
കറിവേപ്പില, ഉപ്പ്, വെളിച്ചെണ്ണ – ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം:
വൻ പയർ ഉപ്പിട്ട് വേവിച്ചു മാറ്റി വെയ്ക്കുക. കഷ്ണങ്ങളാക്കിയ കുമ്പളങ്ങയും മത്തങ്ങയും പച്ച മുളകിട്ട് വേവിക്കുക. ശേഷം ഇത് വേവിച്ച പയറിനൊപ്പം ചേർത്തിളക്കി കറിവേപ്പിലയും ആവശ്യത്തിന് ഉപ്പും ചേർക്കാം. ശേഷം തേങ്ങാപ്പാലൊഴിച്ച് ഇറക്കി വെയ്ക്കാം. കുമ്പളങ്ങയോ മത്തനോ ഏതെങ്കിലും ഒന്ന് മാത്രം ചേർത്തും ഓലൻ തയ്യാറാക്കാം.
കുറുക്ക് കാളൻ
പലരുടെയും ഇഷ്ട വിഭവമാണ് കുറുക്ക് കാളൻ. പ്രത്യേകിച്ച് പുളി രുചി ഇഷ്ടമുള്ളവർക്ക്. ഓണ സദ്യയ്ക്കായി തലേ ദിവസം തന്നെ ഇത് തയ്യാറാക്കി വെയ്ക്കാം. ഇടത്തരം പുളിയുള്ള കട്ടതൈരാണ് കാളൻ തയ്യാറാക്കാൻ വേണ്ടത്.
ആവശ്യമുള്ളവ:
ചേന-1 കപ്പ്
നേന്ത്രക്കായ-1 കപ്പ്
തൈര്-അരക്കപ്പ്
നാളികേരം-1 മുറ
പച്ചമുളക്- 4
മഞ്ഞള്‍പ്പൊടി-അര സ്പൂണ്‍
കുരുമുളകു പൊടി-1 സ്പൂണ്‍
ജീരകം-1 സ്പൂണ്‍
ഉപ്പ്, കറിവേപ്പില, വറ്റൽ മുളക്, വെളിച്ചെണ്ണ, കടുക്, ഉലുവ – ആവശ്യത്തിന്
> ചേനയും കായയും ഉപ്പ്, മഞ്ഞള്‍പ്പൊടി, കുരുമുളകു പൊടി എന്നിവ ചേര്‍ത്ത് പാകത്തിന് വേവിക്കുക. ഇതിലേക്ക് തൈരൊഴിച്ച് വറ്റിച്ചെടുക്കുക.
> നാളികേരം, ജീരകം, പച്ചമുളക് എന്നിവ ചേര്‍ത്ത് അല്‍പം വെള്ളം ചേര്‍ത്ത് അരയ്ക്കുക, ശേഷം വേവിച്ച കൂട്ടിലേക്ക് ചേർക്കുക. ശേഷം വെളിച്ചെണ്ണ ചൂടാക്കി കടുക്, ഉലുവ, വറ്റൽ മുളക്, കറിവേപ്പില എന്നിവ ചേര്‍ത്ത് വറുത്തിടാം.