Constipation In Newborn: നവജാതശിശുക്കളിലെ മലബന്ധം എങ്ങനെ ഇല്ലാതാക്കാം: പരിഹാരം ഇവിടെയുണ്ട്

How To Prevent Constipation In Newborn: മുതിർന്നവരായാലും കുഞ്ഞുങ്ങളായാലും, മലബന്ധം തടയാനോ നിയന്ത്രിക്കാനോ പരിഹാരങ്ങൾ നിലവിലുണ്ട്. മുലപ്പാലിൽ സ്വാഭാവികമായി ലഭിക്കുന്ന നാരുകൾ അടങ്ങിയിരിക്കുന്നതിനാൽ കുട്ടികൾക്ക് മുലയൂട്ടന്നത് തുടരുക. അത് കുഞ്ഞിന്റെ മലമൂത്ര വിസർജ്ജനം സു​ഗ​മമാക്കുന്നു.

Constipation In Newborn: നവജാതശിശുക്കളിലെ മലബന്ധം എങ്ങനെ ഇല്ലാതാക്കാം: പരിഹാരം ഇവിടെയുണ്ട്

പ്രതീകാത്മക ചിത്രം

Published: 

28 Apr 2025 11:46 AM

നവജാതശിശുക്കളിൽ മലബന്ധം സാധാരണമാണ്. കുഞ്ഞുങ്ങളിലെ മലമൂത്ര വിസർജ്ജനം മിക്ക മാതാപിതാക്കൾക്കും ആശങ്കാജനകമായ കാര്യമാണ്. ഇവ രണ്ടും കുഞ്ഞുങ്ങൾ കൃത്യമായി ചെയ്തില്ലെങ്കിൽ അവർക്ക് ആരോ​ഗ്യ പ്രശ്നങ്ങൾ വരാനുള്ള സാധ്യത കൂടുതലാണ്. മുതിർന്നവരെപോലെ പറയാൻ സാധിക്കാത്തതിനാൽ മലബന്ധം മൂലം അവർ ബുദ്ധിമുട്ടുന്നുണ്ടെന്നത് അറിയുകയാണ് ആദ്യം വേണ്ടത്. അത്തരത്തിലുള്ള ലക്ഷണങ്ങളും അവ തടയുന്നതിനുള്ള മാർ​ഗങ്ങൾ എന്തെല്ലാമാണെന്നും നമുക്ക് നോക്കാം.

ഡൽഹിയിലെ മദർഹുഡ് ആശുപത്രിയിലെ നിയോനാറ്റോളജി ഡയറക്ടർ ഡോ. സഞ്ജയ് വസീർ പറയുന്നതനുസരിച്ച്, മിക്ക കുഞ്ഞുങ്ങളും ദിവസത്തിൽ ഒരിക്കൽ മലവിസർജനം നടത്തുന്നു. പക്ഷേ 1-2 ദിവസത്തേക്ക് മലമൂത്ര വിസർജ്ജനം ഉണ്ടാകാതിരിക്കുന്നതും സാധാരണമാണ്. ആവശ്യത്തിന് മുലപ്പാൽ കുടിക്കാതിരിക്കുന്നതും മലബന്ധത്തിന് കാരണമാകാം. പാൽ തികട്ടിവരുക, വയറുവേദനം മൂലം കരയുക, വയർ വീർത്തതു പോലെ തോന്നുക ഇവയെല്ലാം മലബന്ധത്തിൻ്റെ ലക്ഷണങ്ങളാണ്.

മുതിർന്നവരായാലും കുഞ്ഞുങ്ങളായാലും, മലബന്ധം തടയാനോ നിയന്ത്രിക്കാനോ പരിഹാരങ്ങൾ നിലവിലുണ്ട്. മുലപ്പാലിൽ സ്വാഭാവികമായി ലഭിക്കുന്ന നാരുകൾ അടങ്ങിയിരിക്കുന്നതിനാൽ കുട്ടികൾക്ക് മുലയൂട്ടന്നത് തുടരുക. അത് കുഞ്ഞിന്റെ മലമൂത്ര വിസർജ്ജനം സു​ഗ​മമാക്കുന്നു. ആറ് മാസം കഴിഞ്ഞ കുട്ടികളാണെങ്കിൽ പഴച്ചാറുകൾ നൽകുന്നത് നല്ലതാണ്. കൂടാതെ അവർക്ക് ഭക്ഷണം നൽകുന്നതിനിടയിൽ ആവശ്യത്തിന് വെള്ളം കൊടുക്കുക.

നവജാത ശിശുകളിൽ 1-2 ദിവസത്തിൽ കൂടുതൽ മലബന്ധം കണ്ടെത്തിയാൽ ഡോക്ടറിനെ സമീപിക്കുന്നത് നല്ലതായിരിക്കും. കാരണം അതിനുള്ള മരുന്നുകൾ നൽകാൻ അവർക്ക് സാധിക്കും. 6 മാസം കഴിഞ്ഞ കുട്ടികളിൽ ചില വീട്ടുവൈദ്യങ്ങൾ പരീക്ഷിക്കാവുന്നതാണ്. കുട്ടികൾക്ക് നെയ്യ് നൽകുന്നത് മലബന്ധെ തടയുന്നു. പഴം പൊതുവേ മലബന്ധത്തിനു നല്ലൊരു മരുന്നാണ്. രാവിലെ വെറുംവയറ്റിൽ പഴവും ഒപ്പം ചെറുചൂടുള്ള വെള്ളവും നൽകുന്നത് കുട്ടികളിൽ മലവിസർജ്ജനം എളുപ്പമാക്കുന്നു.

ഒരു നല്ല സമീകൃതാഹാരം കഴിക്കുന്ന രീതി കുട്ടികളിൽ ശീലിപ്പിക്കുന്നത് എപ്പോഴും നല്ലതാണ്. ആവശ്യത്തിന് നാരുകൾ അടങ്ങിയ ഭക്ഷണം ഇതിനായി നൽകാം. കൂടാതെ നിങ്ങളുടെ കുഞ്ഞിന് വയറ്റിലെ ചെറിയ മസാജ് നൽകുന്നത് അവരുടെ അസ്വസ്ഥതകൾ ലഘൂകരിക്കാൻ എളുപ്പമാക്കും.

 

ക്രിസ്മസ് അവധിയല്ലേ, കണ്ടിരിക്കേണ്ട കെ-ഡ്രാമകൾ ഇതാ
തലവേദനയ്ക്ക് കാരണം ബിപിയോ? എങ്ങനെ മനസ്സിലാക്കാം
യേശു ജനിച്ചത് ഡിസംബര്‍ 25ന് അല്ല, പിന്നെ ക്രിസ്മസ്?
ഇന്ത്യന്‍ ഫുട്‌ബോള്‍ കോച്ച് ഖാലിദ് ജമീലിന്റെ ശമ്പളമെത്ര?
പട്ടിക്കുട്ടിയുടെ വിട വാങ്ങൽ സഹിക്കാൻ കഴിഞ്ഞില്ല
വലയിലെത്തിയ സാധനത്തെ കണ്ട് ഞെട്ടി
പശുവിൻ്റെ വയറിൽ നിന്നെത്തിയത്
മുങ്ങിയ രാഹുൽ അവസാനം പൊങ്ങി