Breast Milk Ice Cream: മുലപ്പാൽ രുചിയിൽ ഐസ്ക്രീം; അമ്മമാർ അംഗീകരിക്കുമോ?

Breast Milk Ice Cream: മുലപ്പാൽ രുചിയിൽ ഐസ്ക്രീം പുറത്തിറക്കാൻ ഒരുങ്ങി അമേരിക്കയിലെ പ്രശസ്ത ബേബി ബ്രാൻഡായ ഫ്രിഡ. പുതിയ ഫ്രിഡ മോം 2 -ഇൻ 1 മാനുവൽ ബ്രെസ്റ്റ് പമ്പിന്‍റെ ലോഞ്ച് ആഘോഷങ്ങളുടെ ഭാഗമായി നടത്തിയ പരിപാടിയിലാണ് ഈ ഐസ്ക്രീം ഫ്ലേവർ കമ്പനി പ്രഖ്യാപിച്ചത്.

Breast Milk Ice Cream: മുലപ്പാൽ രുചിയിൽ ഐസ്ക്രീം; അമ്മമാർ അംഗീകരിക്കുമോ?
Published: 

02 Apr 2025 11:07 AM

ഐസ്ക്രീം ഇഷ്ടമല്ലാത്തവരായി ആരും തന്നെ ഉണ്ടാകില്ല. വാനില. ചോക്ലേറ്റ് ‌അങ്ങനങ്ങനെ ഒട്ടനവധി ഫ് രുചിയിൽ ഐസ്ക്രീം വിപണിയിൽ ലഭ്യമാണ്. എന്നാൽ അക്കൂട്ടത്തിൽ പുതിയൊരു അതിഥി കൂടി എത്തുകയാണ്. അതും മുലപ്പാലിന്റെ രുചിയിൽ.

കേട്ടത് സത്യമാണ്, മുലപ്പാൽ രുചിയിൽ ഐസ്ക്രീം പുറത്തിറക്കാൻ ഒരുങ്ങി അമേരിക്കയിലെ പ്രശസ്ത ബേബി ബ്രാൻഡായ ഫ്രിഡ. പുതിയ ഫ്രിഡ മോം 2 -ഇൻ 1 മാനുവൽ ബ്രെസ്റ്റ് പമ്പിന്‍റെ ലോഞ്ച് ആഘോഷങ്ങളുടെ ഭാഗമായി നടത്തിയ പരിപാടിയിലാണ് ഈ ഐസ്ക്രീം ഫ്ലേവർ കമ്പനി പ്രഖ്യാപിച്ചത്. യഥാർത്ഥത്തിൽ ഒരു ​ഗർഭധാരണം പോലെ മുലപ്പാൽ ഐസ്ക്രീം ആസ്വദിക്കാൻ ആ​ഗ്രഹിക്കുന്ന ഉപഭോക്താക്കൾ പ്രഖ്യാപനം മുതൽ ഒമ്പത് മാസം കാത്തിരിക്കണമെന്നും കമ്പനി പറഞ്ഞിട്ടുണ്ട്.

 

മുലപ്പാലിന്റെ രുചിയോടൊപ്പം തന്നെ പോഷക സമൃദ്ധവുമാണ് ഈ ഐസ്ക്രീം എന്നാണ് ഫ്രിഡയുടെ വാദം. എന്നാലിതിൽ യഥാർത്ഥ മുലപ്പാൽ ഉപയോ​ഗിച്ചിട്ടില്ല. വാണിജ്യ ഭക്ഷ്യ ഉൽപ്പന്നങ്ങൾക്ക് മുലപ്പാൽ ഉപയോ​ഗിക്കാൻ അനുമതി ഇല്ലാത്തതിനാൽ മുലപ്പാലിന്റെ പ്രത്യേക മധുരവും, ഉപ്പിന്‍റെ ചെറിയൊരു അംശവും നട്ട് രുചിയും ഉള്ള ഒരു ഫോർമുല തയ്യാറാക്കിയാണ് ഐസ്ക്രീം നിർമ്മിക്കുന്നത്. എന്ത് തന്നെയായലും‌ മുലപ്പാൽ ഐസ്ക്രീം രുചിക്കാൻ കാത്തിരിക്കുന്നവ‍ർ നിരവധിയാണ്.

മെസി വന്നില്ലെങ്കിലെന്താ? ഈ ഇതിഹാസങ്ങള്‍ കേരളത്തില്‍ വന്നിട്ടുണ്ടല്ലോ
തണുപ്പുകാലത്ത് വാഴപ്പഴം കഴിക്കാമോ?
പുഴുങ്ങിയ മുട്ടയോ ഓംലെറ്റോ? ഹൃദയാരോഗ്യത്തിന് നല്ലത്
രാവിലെ അരി അരച്ച് ഇഡ്ഡലിയുണ്ടാക്കാം
തെയ്യത്തിൻ്റെ അടിയേറ്റ് യുവാവിൻ്റെ ബോധം പോയി
സ്കൂട്ടർ യാത്രികനെ ആക്രമിച്ച് പോത്ത്
ക്ലാസിൽ ഇരിക്കെ പെൺകുട്ടിക്ക് ഹൃദയാഘാതം
തോൽവിക്ക് പിന്നാലെ സിപിഎം ബിജെപി സംഘർഷം