Alcohol hangover: മദ്യപാനത്തിനു ശേഷം ഹാങോവർ ഒഴിവാക്കണോ? ഈ വഴികൾ നോക്കൂ

Ways to Prevent or Ease a Hangover: ഒരു മണിക്കൂറിൽ ഒരു ഡ്രിങ്കിൽ കൂടുതൽ മദ്യപിക്കുന്നത് പ്രശ്നങ്ങൾക്ക് വഴിവെക്കും, കാരണം ഒരു ഡ്രിങ്ക് ശരീരത്തിൽ നിന്ന് പുറന്തള്ളാൻ ഏകദേശം ഒരു മണിക്കൂറെങ്കിലും എടുക്കും.

Alcohol hangover: മദ്യപാനത്തിനു ശേഷം ഹാങോവർ ഒഴിവാക്കണോ? ഈ വഴികൾ നോക്കൂ

Alcohol

Published: 

26 Jun 2025 15:46 PM

കൊച്ചി: ആഘോഷവേളകളിൽ പലർക്കും മദ്യം ഒഴിവാക്കാനാവാത്ത ഒന്നാണ്. അമിത മദ്യപാനത്തിന്റെ ഒരു സാധാരണ പാർശ്വഫലമാണ് ഹാങ്ഓവർ.
ഒരുപാട് മദ്യപിച്ചതിനു ശേഷം ശരീരത്തിനും മനസ്സിനും ഉണ്ടാകുന്ന അസുഖകരമായ അവസ്ഥയാണ് ഹാങ്ഓവർ. ഇത് മദ്യപിക്കുന്നവർക്കും, ഒരു പരിധി വരെ അവരുടെ ചുറ്റുമുള്ളവർക്കും ബുദ്ധിമുട്ടുണ്ടാക്കും. സാധാരണയായി തലേദിവസത്തെ അമിത മദ്യപാനത്തിന്റെ ഹാങ്ഓവർ അടുത്ത ദിവസം രാവിലെയാണ് പ്രകടമാകാറുള്ളതെങ്കിലും, അത് ഏതു സമയത്തും വരാം. മദ്യപിച്ചു കുറച്ചു സമയം കഴിയുമ്പോഴാണ് സാധാരണയായി ഹാങ്ഓവർ ആരംഭിക്കുന്നത്.

ഹാങ്ഓവറിന്റെ തീവ്രത വ്യക്തിയെ ആശ്രയിച്ചും കഴിച്ച മദ്യത്തിന്റെ അളവിനെ ആശ്രയിച്ചും വ്യത്യാസപ്പെടാം. ഒരു മണിക്കൂറിൽ ഒരു ഡ്രിങ്കിൽ കൂടുതൽ മദ്യപിക്കുന്നത് പ്രശ്നങ്ങൾക്ക് വഴിവെക്കും, കാരണം ഒരു ഡ്രിങ്ക് ശരീരത്തിൽ നിന്ന് പുറന്തള്ളാൻ ഏകദേശം ഒരു മണിക്കൂറെങ്കിലും എടുക്കും.

സാധാരണ ഹാങ്ഓവർ ലക്ഷണങ്ങൾ:

  • വിഷാദം, ഉത്കണ്ഠ, കോപം, ഉറക്കമില്ലായ്മ, മന്ദത, ക്ഷീണം എന്നിവ
  • തലവേദന, കണ്ണുകൾ ചുവക്കുക, പ്രകാശവും ശബ്ദവും അസഹ്യമായി തോന്നുക, ഹൃദയമിടിപ്പ് കൂടുക, രക്തസമ്മർദ്ദം കൂടുക, പേശികളിൽ വേദനയും തളർച്ചയും, മനംപിരട്ടൽ, ഛർദി, വയറുവേദന, വിയർപ്പ്, അമിതമായ ദാഹം, വിറയൽ, അമിതമായി ഉമിനീര് വരിക.
  • ഓർമശക്തി, ശ്രദ്ധ, ഏകോപനം എന്നിവയെയും ഹാങ്ഓവർ ബാധിക്കാം.
  • പൊതുവേ, ഹാങ്ഓവറിന്റെ കാഠിന്യം എത്ര കൂടുതൽ മദ്യപിച്ചു, എത്രനേരം മദ്യപിച്ചു എന്നതിനെ ആശ്രയിച്ചിരിക്കും. വ്യക്തിയുടെ ആരോഗ്യം, പ്രായം, ലിംഗഭേദം തുടങ്ങിയ മറ്റ് ഘടകങ്ങളും ഇതിൽ പ്രധാന പങ്ക് വഹിക്കുന്നു.

 

ഹാങ്ഓവർ ഒഴിവാക്കാൻ ചില വഴികൾ

ഹാങ്ഓവർ പൂർണ്ണമായും ഒഴിവാക്കാൻ കഴിഞ്ഞില്ലെങ്കിലും, അതിന്റെ തീവ്രത കുറയ്ക്കാൻ ചില കാര്യങ്ങൾ ശ്രദ്ധിക്കാം.

അളവ് കുറയ്ക്കുക: കുറഞ്ഞ അളവിൽ മദ്യപിക്കുന്നത് ഹാങ്ഓവറിന്റെ ലക്ഷണങ്ങളെയും കുറയ്ക്കാൻ സഹായിക്കും.

സാവധാനം കുടിക്കുക: ഷാംപെയ്ൻ പോലുള്ള കാർബൊണേറ്റഡ് മദ്യങ്ങൾ സാവധാനം കുടിക്കുക. കാർബൺ ഡൈ ഓക്സൈഡ് കുമിളകൾ രക്തത്തിലെ മദ്യത്തിന്റെ ആഗിരണത്തെ വേഗത്തിലാക്കുകയും ഓക്സിജൻ ആഗിരണത്തിനെതിരെ പ്രവർത്തിക്കുകയും ചെയ്യും.

ശരിയായ മദ്യം തിരഞ്ഞെടുക്കുക: മദ്യത്തിന് നിറം, രുചി, മണം എന്നിവ നൽകുന്ന ഘടകങ്ങളായ കോൺജനറുകൾ (Congeners) കുറവുള്ള മദ്യങ്ങൾ തിരഞ്ഞെടുക്കുക. ഇവ ഹാങ്ഓവർ ഉണ്ടാക്കാനുള്ള സാധ്യത കുറയ്ക്കും.

ധാരാളം വെള്ളം കുടിക്കുക: മദ്യം കഴിക്കുന്നതിനിടയിലും ശേഷവും ധാരാളം വെള്ളം കുടിക്കുന്നത് നിർജ്ജലീകരണം തടയാൻ സഹായിക്കും.

ഭക്ഷണം കഴിക്കുക: മദ്യപിക്കുന്നതിന് മുൻപും മദ്യപിക്കുമ്പോഴും നന്നായി ഭക്ഷണം കഴിക്കുന്നത് മദ്യത്തിന്റെ ആഗിരണത്തെ മന്ദഗതിയിലാക്കും. ഇത് മദ്യത്തിന്റെ സ്വാധീനം കുറയ്ക്കാൻ സഹായിക്കും.

സ്വയം നിയന്ത്രിക്കുക: ഒരു മണിക്കൂറിൽ ഒരു ഡ്രിങ്ക് എന്ന കണക്കിൽ മദ്യപിക്കുന്നത് സ്വയം നിയന്ത്രിക്കാൻ സഹായിക്കും.

മദ്യം മിതമായി ഉപയോഗിക്കുന്നത് ഹാങ്ഓവർ കുറയ്ക്കാൻ സഹായിക്കുമെങ്കിലും, ആരോഗ്യപരമായ കാരണങ്ങളാൽ മദ്യപാനം പൂർണ്ണമായി ഒഴിവാക്കുന്നതാണ് ഏറ്റവും ഉത്തമം.

കുക്കറിൽ ചായ ഉണ്ടാക്കിയാലോ ?
പ്രമേഹമുള്ളവര്‍ക്ക് ഉരുളക്കിഴങ്ങ് കഴിക്കാമോ?
ഇഞ്ചിയും വെളുത്തുള്ളിയും ഒരുമിച്ച് കഴിച്ചാൽ എന്താണ് പ്രശ്നം?
ഓറഞ്ചിൻ്റെ തൊലി കളയല്ലേ! പഴത്തേക്കാൾ ​ഗുണമാണ്
70 അടി നീളമുള്ള മെസിയുടെ പ്രതിമ
മെസിക്കൊപ്പം രാഹുൽ ഗാന്ധി
യുഡിഎഫ് ജയിക്കില്ലെന്ന് പന്തയം; പോയത് മീശ
മെസിയെ കാണാൻ സാധിച്ചില്ല, സ്റ്റേഡിയം തകർത്ത് ആരാധകർ