Bigg Boss Season 7: ബിഗ് ബോസിന്റെ പടിവാതില്‍ക്കല്‍ എത്തിനില്‍ക്കുന്ന 14 പേര്‍ ഇവരാണ്
Bigg Boss 7 Predicted Contestants: ബിഗ് ബോസ് സീസണ്‍ 7 ആരംഭിക്കാന്‍ ഇനി ഏതാനും ദിവസങ്ങള്‍ മാത്രമാണ് ബാക്കിയുള്ളത്. ആരൊക്കെയാകും ഇത്തവണ ഏറ്റുമുട്ടാനുള്ളതെന്ന് അറിയാനുള്ള ആകാംക്ഷയിലാണ് ആരാധകര്‍.

ബിഗ് ബോസ് സീസണ്‍ ഏഴില്‍ ഉണ്ടാകാന്‍ സാധ്യതയുള്ള ആളുകളുടെ പേര് വിവരങ്ങള്‍ ഇതിനോടകം പലരും പുറത്തുവിട്ടിട്ടുണ്ട്. ഓരോ ദിവസവും പുതിയ പുതിയ ആളുകളാണ് ലിസ്റ്റില്‍ ഇടം നേടുന്നത്. ഇപ്പോഴിതാ അന്‍സിഫ് മൂണ്‍ലെറ്റ് മീഡിയ എന്ന പേജില്‍ വന്ന പ്രെഡിക്ഷനാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത്. (Image Credits: X)

ബിഗ് ബോസിലേക്ക് കയറാന്‍ പോകുന്ന പതിനാല് പേര്‍ എന്ന് പറഞ്ഞുകൊണ്ടാണ് ഈ പേജില്‍ വീഡിയോ പങ്കുവെച്ചിരിക്കുന്നത്. നടനും ഗായകനുമായ അപ്പാനി ശരത്, സീരിയല്‍ താരം ഐശ്വര്യ റംസായ്, ആര്‍ ജെ അഞ്ജലി, ഇന്‍ഫ്‌ളുവന്‍സര്‍ ലക്ഷ്മി മേനോന്‍, നടന്‍ ബിജു സോപാനം. (Image Credits: Instagram)

നടി ആമിന നിജാം, നടി അനുമോള്‍, സോഷ്യല്‍ മീഡിയ താരം രേണു സുധി, നടന്‍ ആദിത്യന്‍ ജയന്‍, ഇന്‍ഫ്‌ളുവന്‍സര്‍ ബബിത ബബി, ആങ്കര്‍ ശാരിക, നടന്‍ ബിനീഷ് ബാസ്റ്റിന്‍, ആങ്കര്‍ രോഹന്‍ ലോണ, ലെസ്ബിയന്‍ കപ്പിള്‍സായ ആദില, നൂറ എന്നിവരാണ് ബിഗ് ബോസിലേക്ക് പോകാന്‍ സാധ്യതയുള്ളതായി പേജില്‍ പറയുന്നത്.

ഇവരില്‍ മൂന്ന് പേര്‍ ഉറപ്പായും ബിഗ് ബോസ് സീസണ്‍ ഏഴില്‍ ഉണ്ടാകുമെന്ന് വീഡിയോയുടെ അവസാനം പറയുന്നുണ്ട്. എന്നാല്‍ ആരെല്ലാമാണ് ബിഗ് ബോസിലേക്ക് പോകുന്നത് എന്ന കാര്യത്തില്‍ വ്യക്തത വന്നിട്ടില്ല. (Image Credits: Facebook)

തൊപ്പി, മസ്താനി, അവന്തിക, പ്രജുന്‍ മാഷ്, അമയ പ്രസാദ്, അക്ബര്‍ ഖാന്‍ ഉള്‍പ്പെടെ നിരവധി ആളുകളുടെ പേരുകള്‍ പല യൂട്യൂബേഴ്‌സും പ്രവചിക്കുന്നുണ്ട്. എങ്കിലും അന്തിമ പട്ടിക സര്‍പ്രൈസ് ആയി തന്നെ തുടരുന്നു. (Image Credits: Facebook)