Independence Day 2024: സ്വാതന്ത്ര്യദിനത്തോട് അനുബന്ധിച്ച് ഈ റൂട്ടുകളിൽ പ്രത്യേക ട്രെയിൻ സർവീസുകൾ
Independence Day Special Train: 14 സ്ലീപ്പർകോച്ചുകളും, 3 ജനറൽ കംപാർട്ടുമെന്റുകളുമാണ് ഇതിൽ അനുവദിച്ചിരിക്കുന്നത്. വ്യാഴാഴ്ചത്തെ സ്വാതന്ത്ര്യദിന അവധിക്കുശേഷം വാരാന്ത്യത്തിൽ തിരുവനന്തപുരത്തേക്കും മലബാറിലേക്കും പോകാനിരിക്കുന്ന യാത്രക്കാർക്ക് ഈ സർവീസ് ഗുണകരമാകുന്നതാണ്.

സ്വാതന്ത്ര്യദിനത്തോട് അനുബന്ധിച്ച് ചില റൂട്ടുകളിൽ സ്പെഷ്യൽ ട്രെയിൻ സർവീസുകൾ റെയിൽവേ പ്രഖ്യാപിച്ചിട്ടുണ്ട്. ഈ ദിവസങ്ങളിലെ അവധി മൂലമുണ്ടാകുന്ന തിരക്ക് പരിഗണിച്ചാണ് പ്രത്യേക ട്രെയിൻ സർവീസുമായി ദക്ഷിണ റെയിൽവെ രംഗത്തെത്തിയിരിക്കുന്നത്. മംഗളൂരുവിൽ നിന്ന് കൊച്ചുവേളിയിലേക്കും തിരിച്ചുമാണ് പ്രത്യേക സർവീസുകൾ അനുവദിച്ചത്.

ഓഗസ്റ്റ് 17ന് രാത്രി 7.30ന് മംഗളൂരുവിൽ നിന്ന് പുറപ്പെടുന്ന ട്രെയിൻ പിറ്റേന്ന് രാവിലെ തിരുവനന്തപുരം കൊച്ചുവേളിയിലെത്തും. പിന്നീട് ഓഗസ്റ്റ് 18ന് വൈകിട്ട് 6.40ന് കൊച്ചുവേളിയിൽ നിന്ന് മംഗളൂരുവിലേക്ക് തിരിച്ചും ഈ ട്രെയിൻ സർവീസുണ്ടാകുമെന്ന് റെയിൽവേ അറിയിച്ചു.

14 സ്ലീപ്പർകോച്ചുകളും, 3 ജനറൽ കംപാർട്ടുമെന്റുകളുമാണ് ഇതിൽ അനുവദിച്ചിരിക്കുന്നത്. വ്യാഴാഴ്ചത്തെ സ്വാതന്ത്ര്യദിന അവധിക്കുശേഷം വാരാന്ത്യത്തിൽ തിരുവനന്തപുരത്തേക്കും മലബാറിലേക്കും പോകാനിരിക്കുന്ന യാത്രക്കാർക്ക് ഈ സർവീസ് ഗുണകരമാകുന്നതാണ്.

മംഗ്‌ളൂരു ജംഗ്ഷൻ - കൊച്ചുവേളി സമയക്രമം: മംഗ്‌ളുറു ജംഗ്ഷൻ - 19.30 (ശനി), കാസർകോട് - 20.03, കാഞ്ഞങ്ങാട് - 20.23, പയ്യന്നൂർ - 20.44, കണ്ണൂർ - 21.17, തലശ്ശേരി - 21.39, വടകര - 21.58, കോഴിക്കോട് - 22.37, തിരൂർ - 23.14, ഷൊർണൂർ ജംഗ്ഷൻ - 1.01, തൃശൂർ - 1.55, അലുവ - 2.48, എറണാകുളം ജംഗ്ഷൻ - 3.25, ആലപ്പുഴ - 4.32, കായംകുളം ജംഗ്ഷൻ - 5.23, കൊല്ലം ജംഗ്ഷൻ - 6.1, കൊച്ചുവേളി.

കൊച്ചുവേളി - മംഗ്‌ളൂരു ജംഗ്ഷൻ: കൊച്ചുവേളി - 18.40, കൊല്ലം ജംഗ്ഷൻ - 19.57, കായംകുളം ജംഗ്ഷൻ - 20.28, ആലപ്പുഴ - 21.33, എറണാകുളം ജംഗ്ഷൻ - 22.25, ആലുവ - 22:50, തൃശൂർ - 23.48, ഷൊർണൂർ ജംഗ്ഷൻ - 0.35, തിരൂർ - 1.1, കോഴിക്കോട് - 1.47, വടകര - 2.2, തലശ്ശേരി - 2.48, കണ്ണൂർ - 3.16, പയ്യന്നൂർ - 3.45, കാഞ്ഞങ്ങാട് - 4.4, കാസർകോട് - 5.01