IPL 2025: ഐപിഎലിൽ നിന്ന് പിന്മാറി; ഹാരി ബ്രൂക്കിനെ രണ്ട് വർഷത്തേക്ക് വിലക്കിയെന്ന് റിപ്പോർട്ട്
BCCI Banned Harry Brook: ഐപിഎലിലെ ഈ സീസണിൽ നിന്ന് പിന്മാറിയ ഹാരി ബ്രൂക്കിനെ രണ്ട് വർഷത്തെ ഐപിഎൽ ലേലത്തിൽ വിലക്കിയതായി റിപ്പോർട്ട്. നേരത്തെ തന്നെ ബിസിസിഐ നൽകിയിരുന്ന നിർദ്ദേശം ലംഘിച്ചതിനാണ് വിലക്ക്.

ഐപിഎലിൽ നിന്ന് പിന്മാറിയ ഹാരി ബ്രൂക്കിനെ രണ്ട് വർഷത്തേക്ക് വിലക്കിയെന്ന് റിപ്പോർട്ട്. ലേലത്തിലൂടെ ടീമുകൾ സ്വന്തമാക്കിയതിന് ശേഷം മതിയായ കാരണങ്ങളില്ലാതെ ടൂർണമെൻ്റിൽ നിന്ന് പിന്മാറുന്ന താരങ്ങളെ രണ്ട് വർഷത്തേക്ക് വിലക്കുമെന്ന് നേരത്തെ ഐപിഎൽ അധികൃതർ മുന്നറിയിപ്പ് നൽകിയിരുന്നു. ഇത്തരത്തിൽ ഇപ്പോൾ ഹാരി ബ്രൂക്കിനെ വിലക്കിയെന്നാണ് റിപ്പോർട്ട്. (Image Courtesy - Social Media)

ഇന്ത്യൻ എക്സ്പ്രസാണ് വാർത്ത റിപ്പോർട്ട് ചെയ്തത്. ഹാരി ബ്രൂക്കിനെ വിലക്കിയതുമായി ബന്ധപ്പെട്ട വിവരം ഇംഗ്ലണ്ട് ക്രിക്കറ്റ് ബോർഡിനെ ബിസിസിഐ അറിയിച്ചു എന്നാണ് വിവരം. 6.25 കോടി രൂപ മുടക്കിയാണ് ഡൽഹി ക്യാപിറ്റൽസ് ഇംഗ്ലണ്ട് താരമായ ഹാരി ബ്രൂക്കിനെ ഈ സീസണിൽ ടീമിലെത്തിച്ചത്. എന്നാൽ, ദേശീയ ടീമിൻ്റെ മത്സരങ്ങൾക്കുള്ള തയ്യാറെടുപ്പായി സീസണിൽ നിന്ന് പിന്മാറാൻ ബ്രൂക്ക് തീരുമാനിക്കുകയായിരുന്നു. (Image Courtesy - Social Media)

"ബ്രൂക്കിനെ ഐപിഎൽ ലേലത്തിൽ നിന്ന് രണ്ട് വർഷത്തേക്ക് വിലക്കിയെന്നറിയിച്ചുകൊണ്ടുള്ള ഔദ്യോഗിക വിശദീകരണം ബിസിസിഐ ഇംഗ്ലണ്ട് ക്രിക്കറ്റ് ബോർഡിന് നൽകിയിട്ടുണ്ട്. ഐപിഎൽ ലേലത്തിൽ പേര് രജിസ്റ്റർ ചെയ്യുന്ന സമയത്ത് തന്നെ ഇക്കാര്യം എല്ലാ താരങ്ങളെയും അറിയിച്ചിരുന്നു. ഇത് എല്ലാവരും പാലിക്കെൻ്റ നിയമമാണ്."- ബിസിസിഐ അധികൃതർ അറിയിച്ചതായി റിപ്പോർട്ടിൽ പറയുന്നു. (Image Courtesy - Social Media)

ലേലത്തിൽ രജിസ്റ്റർ ചെയ്ത്, ഏതെങ്കിലും ടീം സ്വന്തമാക്കിക്കഴിഞ്ഞ താരം സീസൺ ആരംഭിക്കുന്നതിന് മുൻപ് പിന്മാറിയാൽ അടുത്ത രണ്ട് സീസണിലെ ലേലത്തിൽ നിന്ന് താരത്തെ വിലക്കും എന്നതാണ് നിയമം. കഴിഞ്ഞ സീസണിലും ഹാരി ബ്രൂക്ക് ഐപിഎലിൽ നിന്ന് പിന്മാറിയിരുന്നു. ഇതോടെയാണ് ഐപിഎൽ ഗവേണിങ് ബോഡിയുടെ തീരുമാനം. (Image Courtesy - Social Media)

ഈ മാസം 22നാണ് ഐപിഎൽ 18ആം സീസൺ ആരംഭിക്കുക. ആദ്യ മത്സരത്തിൽ നിലവിലെ ചാമ്പ്യന്മാരായ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവിനെ നേരിടും. ഈഡൻ ഗാർഡൻസിൽ മെയ് മാസത്തിലാണ് ഫൈനൽ. (Image Courtesy - Social Media)