Naga Chaitanya: നാഗ ചൈതന്യ ഇനി ശോഭിതയ്ക്ക് സ്വന്തം; ചിത്രങ്ങൾ പങ്കുവെച്ച് നാഗാർജുന
Naga Chaitanya Shobitha Dhulipala: നാഗചൈതന്യ – ശോഭിത ധൂലിപാല വിവാഹനിശ്ചയ അഭ്യൂഹങ്ങൾ സ്ഥിരീകരിച്ച് നാഗചൈതന്യയുടെ പിതാവും നടനുമായ നാഗാർജുന അക്കിനേനി. അനന്തമായ സ്നേഹത്തിൻ്റെ തുടക്കമാണ് ഇതെന്ന് തൻ്റെ എക്സ് അക്കൗണ്ടിലൂടെ നാഗാർജുന അറിയിച്ചു.

നടൻ നാഗ ചൈതന്യയുടെയും നടി ശോഭിത ധൂലിപാലയുടെയും വിവാഹ നിശ്ചയം ഇന്ന് രാവിലെ 9.42ന് കഴിഞ്ഞുവെന്ന് നടനും നാഗ ചൈതന്യയുടെ അച്ഛനുമായ നാഗാർജുന അറിയിച്ചു. തന്റെ ട്വിറ്റെർ അക്കൗണ്ട് വഴിയാണ് ഇക്കാര്യം ആരാധകരെ അറിയിച്ചത്. കുടുംബത്തിലേക്ക് ശോഭിതയെ സന്തോഷത്തോടെ സ്വീകരിക്കുന്നുവെന്നും, ഇരുവർക്കും ജീവിതകാലം നീളുന്ന സന്തോഷം ഉണ്ടാവട്ടെയെന്നും നാഗാർജുന കുറിച്ചു.

നിശ്ചയത്തിന് പീച്ച് നിറത്തിലുള്ള സാരിയിൽ മിനിമൽ ആഭരണങ്ങളോടെ അതിസുന്ദരിയായി ശോഭിത തിളങ്ങി. ഐവറി കുർത്തയാണ് നാഗ ചൈതന്യ ധരിച്ചത്.

ഇക്കഴിഞ്ഞ ജൂണിൽ ഒരു വൈൻ ടേസ്റ്റിങ് സെറിമണിയിൽ നിന്നുള്ള നാഗ ചൈതന്യയുടെയും ശോഭിതയുടെയും ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറൽ ആയിരുന്നു. അതിന് പിന്നാലെ ഇരുവരും പ്രണയത്തിലാണ് എന്ന തരത്തിലുള്ള വാർത്തകൾ വരാൻ തുടങ്ങി. എന്നാൽ ഇരുവരും ഇതിൽ പരസ്യമായി പ്രതികരണം നടത്തിയിട്ടില്ലായിരുന്നു.

രണ്ടുവർഷമായി ഇരുവരും തമ്മിൽ പ്രണയത്തിൽ ആയിട്ട്. നടൻ നാഗചൈതന്യ മുൻ ഭാര്യയായിരുന്ന സാമന്ത റൂത്ത് പ്രഭുവുമായി വേർപിരിഞ്ഞിട്ട് രണ്ടര വർഷം കഴിഞ്ഞു.