പാംപോറില്‍ ഇന്ത്യ വെടിവച്ചിട്ടത് പാകിസ്ഥാന്റെ ഫൈറ്റര്‍ ജെറ്റോ? | Operation Sindoor, Flying object crashes in Pampore amid tension between India and Pakistan Malayalam news - Malayalam Tv9

Operation Sindoor: പാംപോറില്‍ ഇന്ത്യ വെടിവച്ചിട്ടത് പാകിസ്ഥാന്റെ ഫൈറ്റര്‍ ജെറ്റോ?

Updated On: 

07 May 2025 | 01:10 PM

Flying object crashes in Pampore: പാംപോറിലെ വുയെന്‍ ഗ്രാമത്തില്‍ 'പറക്കുന്ന വസ്തു' വീണതായി സ്ഥിരീകരിച്ചിരുന്നു. തീ അണയ്ക്കാന്‍ ഫയര്‍ ആന്‍ഡ് എമര്‍ജന്‍സി ടീം സ്ഥലത്തെത്തി. സൈന്യം പ്രദേശം വളഞ്ഞിരിക്കുകയാണ്. പ്രദേശത്തേക്ക് പോകാന്‍ ആരെയും അനുവദിക്കുന്നില്ല

1 / 5
തെക്കന്‍ കശ്മീരിലെ പുല്‍വാമ ജില്ലയിലെ പാംപോറില്‍ ഇന്ത്യന്‍ വ്യോമാതിര്‍ത്തിയിലേക്ക് നുഴഞ്ഞുകയറാന്‍ ശ്രമിച്ച പാകിസ്ഥാന്റെ ജെഎപ്-17 ഫൈറ്റര്‍ ജെറ്റ് ഇന്ത്യ വെടിവച്ചിട്ടതായി റിപ്പോര്‍ട്ടുകള്‍ പ്രചരിക്കുന്നു. വിവിധ മാധ്യമങ്ങള്‍ ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്‌തെങ്കിലും ഇത് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല (Image Credits: PTI)

2 / 5
പാംപോറിലെ വുയെന്‍ ഗ്രാമത്തില്‍ 'പറക്കുന്ന വസ്തു' വീണതായി സ്ഥിരീകരിച്ചിരുന്നു. തീ അണയ്ക്കാന്‍ ഫയര്‍ ആന്‍ഡ് എമര്‍ജന്‍സി ടീം സ്ഥലത്തെത്തി.

3 / 5
ഗ്രാമത്തിലെ ഒരു സ്‌കൂളിന് സമീപം വലിയ സ്‌ഫോടന ശബ്ദം കേട്ടതായും, എന്തോ വീണതായും പ്രദേശവാസി പറഞ്ഞു. അത് എന്താണെന്ന് അറിയില്ലെന്നും പ്രദേശവാസി വ്യക്തമാക്കി.

4 / 5
സൈന്യം പ്രദേശം വളഞ്ഞിരിക്കുകയാണ്. പ്രദേശത്തേക്ക് പോകാന്‍ ആരെയും അനുവദിക്കുന്നില്ല. അതിനിടെ ഇന്ത്യയുടെ റാഫേല്‍ വിമാനങ്ങള്‍ പാകിസ്ഥാന്‍ വെടിവച്ചിട്ടതായി വ്യാജപ്രചരണങ്ങള്‍ നടക്കുന്നുണ്ട്. പാക് കേന്ദ്രീകരിച്ചുള്ള സോഷ്യല്‍ മീഡിയ അക്കൗണ്ടുകളിലാണ് വ്യാജപ്രചാരണമെന്നാണ് റിപ്പോര്‍ട്ട്.

5 / 5
അതേസമയം, വടക്കന്‍ കശ്മീരിലെ കുപ്‌വാര ജില്ലയിലെ നിയന്ത്രണ രേഖയില്‍ കനത്ത വെടിവയ്പ് നടക്കുന്നുവെന്നാണ് റിപ്പോര്‍ട്ട്. രജൗരി, പൂഞ്ച് പ്രദേശങ്ങളിലും വെടിവയ്പ് നടക്കുന്നു

പ്രഭാതഭക്ഷണത്തിനുമുണ്ട് ഒരു പ്രത്യേക സമയം
ഒരു ദിവസം എത്ര മുട്ട കഴിക്കാം?
ചെമ്മീന്‍ കഴിച്ചാല്‍  ഈ പ്രശ്‌നമുണ്ടോ? പണിപാളി കേട്ടോ!
തണ്ണിമത്തന് മധുരമുണ്ടോ? ഈ സൂത്രവിദ്യ പരീക്ഷിക്കൂ
കുട്ടികൾ കളിക്കുന്നതിന് ആരുമായെന്ന് നോക്കിക്കേ
അയാളെ കാറിൽ നിന്നും തൂക്കിയെടുത്ത് പോലീസ്
ചേട്ടന് വഴി കൊടുക്കൂ! സഞ്ജുവിന് വഴി ഒരുക്കി സൂര്യകുമാർ യാദവ്
ഹെലികോപ്റ്ററിൽ പറന്നിറങ്ങി മോഹൻലാൽ