എസ്എഫ്‌ഐയില്‍ നിന്ന് മാധ്യമപ്രവര്‍ത്തനത്തിലേക്ക്; ഇപ്പോള്‍ ജൂന അഖാഡയുടെ മഹാമണ്ഡലേശ്വര്‍ ! ആരാണ് സ്വാമി ആനന്ദവനം ഭാരതി? | Swami Anandavanam Bharathi, Know about Sadhu Anandavanam who was anointed as a Mahamandaleshwar of Juna Akhara Malayalam news - Malayalam Tv9

Swami Anandavanam Bharathi : എസ്എഫ്‌ഐയില്‍ നിന്ന് മാധ്യമപ്രവര്‍ത്തനത്തിലേക്ക്; ഇപ്പോള്‍ ജൂന അഖാഡയുടെ മഹാമണ്ഡലേശ്വര്‍ ! ആരാണ് സ്വാമി ആനന്ദവനം ഭാരതി?

Published: 

29 Jan 2025 15:33 PM

Mahamandaleshwar Swami Anandavanam Bharathi : ജൂന അഖാഡയുടെ മഹാമണ്ഡലേശ്വറാണ് സ്വാമി ആനന്ദവനം ഭാരതി. സ്വാമി കാശികാനന്ദഗിരി മഹാരാജിന് ശേഷം മഹാമണ്ഡലേശ്വറാകുന്ന ആദ്യ മലയാളിയാണ്. തൃശൂര്‍ ചാലക്കുടി സ്വദേശി. ബിരുദ പഠനകാലത്ത് കേരള വര്‍മ കോളേജിലെ എസ്എഫ്‌ഐ നേതാവായിരുന്നു. പൊളിറ്റിക്കല്‍ സയന്‍സില്‍ ബിരുദാനന്തര ബിരുദം നേടിയതിന് ശേഷം മാധ്യമപഠനത്തിലേക്ക് തിരിഞ്ഞു. പിന്നീടാണ് ആധ്യാത്മികതയിലേക്കും

1 / 5പ്രയാഗ്‌രാജിലെ കുംഭമേളയില്‍ അഭിഷേകം ചെയ്ത ഒമ്പത് മഹാ മണ്ഡലേശ്വര്‍മാരില്‍ ഒരാള്‍ മലയാളിയായ സ്വാമി ആനന്ദവനം ഭാരതിയായിരുന്നു. രാജ്യത്തെ 13 അഖാഡകളില്‍ ഒന്നായ ജൂന അഖാഡയുടെ മഹാമണ്ഡലേശ്വറാണ് സ്വാമി ആനന്ദവനം ഭാരതി (Image Credits : Facebook)

പ്രയാഗ്‌രാജിലെ കുംഭമേളയില്‍ അഭിഷേകം ചെയ്ത ഒമ്പത് മഹാ മണ്ഡലേശ്വര്‍മാരില്‍ ഒരാള്‍ മലയാളിയായ സ്വാമി ആനന്ദവനം ഭാരതിയായിരുന്നു. രാജ്യത്തെ 13 അഖാഡകളില്‍ ഒന്നായ ജൂന അഖാഡയുടെ മഹാമണ്ഡലേശ്വറാണ് സ്വാമി ആനന്ദവനം ഭാരതി (Image Credits : Facebook)

2 / 5

അഖാഡകളില്‍ വലുതുമാ നാഗ സന്ന്യാസി സമൂഹമാണ് ശ്രീ പംച് ദശനാം ജൂനാ അഖാഡ. സഭാപതി ശ്രീ മഹന്ത് പ്രേംഗിരിയുടെ നേതൃത്വത്തിലാണ് അഭിഷേകച്ചടങ്ങുകള്‍ നടന്നത്. ജൂനാ പീഠാധീശ്വര്‍ ആചാര്യ മഹാ മണ്ഡലേശ്വര്‍ സ്വാമി അവധേശാനന്ദഗിരി ചടങ്ങുകള്‍ നിര്‍വഹിച്ചു (Image Credits : Facebook)

3 / 5

സ്വാമി കാശികാനന്ദഗിരി മഹാരാജിന് ശേഷം മഹാമണ്ഡലേശ്വറാകുന്ന ആദ്യ മലയാളിയാണ് സാധു ആനന്ദവനം. തൃശൂര്‍ ചാലക്കുടി സ്വദേശിയായ ഇദ്ദേഹം 12 വര്‍ഷത്തിലേറെയായി ജൂന അഖാഡയുടെ ഭാഗമായി പ്രവര്‍ത്തിച്ചുവരികയായിരുന്നു. ബിരുദ പഠനകാലത്ത് കേരള വര്‍മ കോളേജിലെ എസ്എഫ്‌ഐ നേതാവായിരുന്നു ഇദ്ദേഹം. പി. സലില്‍ എന്നായിരുന്നു പഴയ പേര് (Image Credits : Facebook)

4 / 5

എസ്എഫ്‌ഐയുടെ തൃശൂര്‍ ജില്ലാ വൈസ് പ്രസിഡന്റ്, കോളേജിലെ യൂണിറ്റ് സെക്രട്ടറി, തൃശൂര്‍ ഏരിയാ പ്രസിഡന്റ്, ഇരിങ്ങാലക്കുട ഏരിയാ വൈസ് പ്രസിഡന്റ് എന്നീ സ്ഥാനങ്ങളില്‍ പ്രവര്‍ത്തിച്ചു. പൊളിറ്റിക്കല്‍ സയന്‍സില്‍ ബിരുദാനന്തര ബിരുദം നേടിയതിന് ശേഷം മാധ്യമപഠനത്തിലേക്ക് തിരിഞ്ഞു (Image Credits : Facebook)

5 / 5

എറണാകുളത്തെ കേരള പ്രസ് അക്കാദമിയില്‍ നിന്ന് മാധ്യമപഠനം പൂര്‍ത്തിയാക്കി. പിന്നീട് പ്രമുഖ പത്രത്തില്‍ പ്രവര്‍ത്തിച്ചു. 10 വര്‍ഷത്തോളം മാധ്യമപ്രവര്‍ത്തകനായി. പിന്നീടാണ് ആധ്യാത്മികതയിലേക്ക് തിരിഞ്ഞത് (Image Credits : Facebook)

പുഴുങ്ങിയ മുട്ടയോ ഓംലെറ്റോ? ഹൃദയാരോഗ്യത്തിന് നല്ലത്
രാവിലെ അരി അരച്ച് ഇഡ്ഡലിയുണ്ടാക്കാം
ഓട്‌സ് കഴിക്കുമ്പോള്‍ ഇങ്ങനെ തോന്നാറുണ്ടോ? സൂക്ഷിക്കാം
ക്രിസ്മസ് അപ്പുപ്പന് ആ തൊപ്പി കിട്ടിയതെങ്ങനെ?
തെയ്യത്തിൻ്റെ അടിയേറ്റ് യുവാവിൻ്റെ ബോധം പോയി
സ്കൂട്ടർ യാത്രികനെ ആക്രമിച്ച് പോത്ത്
ക്ലാസിൽ ഇരിക്കെ പെൺകുട്ടിക്ക് ഹൃദയാഘാതം
തോൽവിക്ക് പിന്നാലെ സിപിഎം ബിജെപി സംഘർഷം