വിദേശികൾ ഏറ്റവും കൂടുതൽ നെറ്റിൽ തിരഞ്ഞ സ്ഥലങ്ങൾ ഇവ... | top-trending-tourist-spots-in-india-foreigners-searched-on-the-internet-check-the-details Malayalam news - Malayalam Tv9

Tourist spots in india: വിദേശികൾ ഏറ്റവും കൂടുതൽ നെറ്റിൽ തിരഞ്ഞ സ്ഥലങ്ങൾ ഇവ….

Updated On: 

22 Oct 2024 16:00 PM

Top trending tourist spots in India: ഏറ്റവും കൂടുതല്‍ വിദേശ വിനോദസഞ്ചാരികളുടെ ശ്രദ്ധയില്‍പതിഞ്ഞ ടൂറിസം കേന്ദ്രങ്ങള്‍ പട്ടികപ്പെടുത്തിയിരിക്കുകയാണ് ട്രാവല്‍ വെബ്സൈറ്റായ ബുക്കിങ് ഡോട്ട്‌കോം. ഇന്ത്യയിലെ ആ സ്ഥലങ്ങള്‍ ഏതൊക്കെയാണ് എന്നു നോക്കാം.

1 / 5ഡല്‍ഹി - തലസ്ഥാനമെന്ന നിലയിൽ മാത്രമല്ല ചരിത്രവും ആധുനികതയും ചേർന്നു കിടക്കുന്ന പുരാതന ന​ഗരമാണ് ഡൽഹി. കരോൾ ബാഗ്, സരോജിനി നഗർ, ലജ്പത് നഗർ, ജൻപഥ്, കൊണാട്ട് പ്ലേസ്, ചാന്ദിനി ചൗക്ക്, ചാവ്രി ബസാർ, ഖാൻ മാർക്കറ്റ് എന്നിങ്ങനെ തിരക്കേറിയ മാർക്കറ്റുകളും ശാന്തമായ ലോധി ഗാർഡൻസും ചെങ്കോട്ട, കുത്തബ് മിനാർ തുടങ്ങിയ അതിശയകരമായ സ്മാരകങ്ങളും കൊതിയൂറുന്ന തെരുവ് വിഭവങ്ങളുമെല്ലാം സഞ്ചാരികളെ വീണ്ടും ഡല്‍ഹിയിലെത്തിക്കും. (ഫോട്ടോ - freepik)

ഡല്‍ഹി - തലസ്ഥാനമെന്ന നിലയിൽ മാത്രമല്ല ചരിത്രവും ആധുനികതയും ചേർന്നു കിടക്കുന്ന പുരാതന ന​ഗരമാണ് ഡൽഹി. കരോൾ ബാഗ്, സരോജിനി നഗർ, ലജ്പത് നഗർ, ജൻപഥ്, കൊണാട്ട് പ്ലേസ്, ചാന്ദിനി ചൗക്ക്, ചാവ്രി ബസാർ, ഖാൻ മാർക്കറ്റ് എന്നിങ്ങനെ തിരക്കേറിയ മാർക്കറ്റുകളും ശാന്തമായ ലോധി ഗാർഡൻസും ചെങ്കോട്ട, കുത്തബ് മിനാർ തുടങ്ങിയ അതിശയകരമായ സ്മാരകങ്ങളും കൊതിയൂറുന്ന തെരുവ് വിഭവങ്ങളുമെല്ലാം സഞ്ചാരികളെ വീണ്ടും ഡല്‍ഹിയിലെത്തിക്കും. (ഫോട്ടോ - freepik)

2 / 5

മുംബൈ - സ്വപ്നങ്ങളുടെ നഗരമായ, സഞ്ചാരികളുടെ രണ്ടാമത്തെ പ്രിയനഗരമാണ് മുംബൈ. ഇന്ത്യയുടെ സാമ്പത്തിക തലസ്ഥാനം കൂടിയായ ഇവിടം, ബോളിവുഡിന്‍റെ ഗ്ലാമറും വൈവിധ്യമാര്‍ന്ന ജീവിതരീതികളും കൊളോണിയൽ വാസ്തുവിദ്യയുടെ മനോഹാരിതയുമെല്ലാം ഒത്തുചേര്‍ന്ന ഇടം കൂടിയാണ്. (ഫോട്ടോ - freepik)

3 / 5

ബെംഗളൂരു - പൂന്തോട്ട നഗരത്തില്‍ നിന്നും ഇന്ത്യയുടെ സിലിക്കൺ വാലിയായി മാറിയ ബെംഗളൂരുവാണ് മൂന്നാം സ്ഥാനത്തുള്ളത്. മനോഹരമായ കാലാവസ്ഥയും പാർക്കുകളും സുന്ദരമായ തടാകങ്ങളുമെല്ലാം സഞ്ചാരികള്‍ക്ക് പ്രിയപ്പെട്ടതാക്കുന്നു. (ഫോട്ടോ - freepik)

4 / 5

ജയ്പൂര്‍ - ഇന്ത്യയുടെ പിങ്ക് സിറ്റിയാണ് ജയ്പൂര്‍. രാജസ്ഥാന്റെ സമ്പന്നമായ സംസ്കാരത്തിലേക്കും പാരമ്പര്യങ്ങളിലേക്കുമുള്ള ഒരു കവാടം കൂടിയാണിവിടം. ചരിത്രസ്നേഹികൾ തീർച്ചയായും സന്ദർശിക്കേണ്ട സ്ഥലമാണിത്. (ഫോട്ടോ - freepik)

5 / 5

ചെന്നൈ - ദക്ഷിണേന്ത്യൻ സംസ്കാരത്തിന്‍റെ അഭിമാനമായി നിലകൊള്ളുന്ന ക്ഷേത്രങ്ങൾ, ബ്രിട്ടീഷ് കാലഘട്ടത്തിലെ മ്യൂസിയങ്ങൾ, സ്മാരകങ്ങൾ, പ്രശസ്തമായ മറീന ബീച്ച് എന്നിവയെല്ലാം സഞ്ചാരികളെ ചെന്നൈയിലെത്തിക്കുന്നു. (ഫോട്ടോ - freepik)

Related Photo Gallery
T20 World Cup 2026: ‘ഞങ്ങളുടെ ക്യാപ്റ്റൻ എവിടെ?’; ഐസിസി പോസ്റ്ററിൽ സൽമാൻ അലി ആഘ ഇല്ലാത്തതിനെ ചോദ്യം ചെയ്ത് പിസിബി
Dandruff Treatment: താരൻ പോകത്താതിന് കാരണം ഇതെല്ലാം; പരിഹാരവും ഇവിടുണ്ട്
Suryakumar Yadav: ഗില്ലിനെ വിമര്‍ശിക്കുന്നതിനിടയില്‍ രക്ഷപ്പെട്ട് പോകുന്നയാള്‍; സൂര്യകുമാര്‍ യാദവിന് മുന്നറിയിപ്പ്‌
Christmas 2025 Recipe: ക്രിസ്മസ് വിരുന്നിന് എന്ത് ഉണ്ടാക്കുമെന്ന ടെൻഷൻ വേണ്ട; സുറിയാനി ക്രിസ്ത്യാനികളുടെ ഈ സ്പെഷ്യൽ’പിടി’ പിടിച്ചാലോ!
Triprayar ekadashi 2025: പുതുവർഷത്തിനു മുന്നോടിയായി വരുന്ന ഏകാദശി! ഈ കാര്യങ്ങൾ ചെയ്യരുത്
Namma Metro: ഓരോ നാല് മിനിറ്റിലും ട്രെയിന്‍; ബെംഗളൂരു നമ്മ മെട്രോ യാത്രക്കാരുടെ ടൈം ബെസ്റ്റ് ടൈം
ഓറഞ്ചിൻ്റെ തൊലി കളയല്ലേ! പഴത്തേക്കാൾ ​ഗുണമാണ്
മുട്ട കാൻസറിനു കാരണമാകുമോ?
ഐപിഎല്‍ ലേലത്തില്‍ ഇവര്‍ കോടികള്‍ കൊയ്യും?
ക്രിസ്മസ് അവധിയല്ലേ, കണ്ടിരിക്കേണ്ട കെ-ഡ്രാമകൾ ഇതാ
70 അടി നീളമുള്ള മെസിയുടെ പ്രതിമ
മെസിക്കൊപ്പം രാഹുൽ ഗാന്ധി
യുഡിഎഫ് ജയിക്കില്ലെന്ന് പന്തയം; പോയത് മീശ
മെസിയെ കാണാൻ സാധിച്ചില്ല, സ്റ്റേഡിയം തകർത്ത് ആരാധകർ