Horoscope Today: ഈ നാളുകാര്‍ ഇന്ന് തൊഴില്‍ മേഖലയില്‍ ശോഭിക്കും, സ്ഥാനക്കയറ്റത്തിനും സാധ്യത; ഇന്നത്തെ നക്ഷത്രഫലം
Horoscope Today November 25 Tuesday: 2025 നവംബര്‍ 25-ലെ നക്ഷത്രഫലം വായിക്കാം. ചില നാളുകാര്‍ക്ക് തൊഴില്‍ മേഖലയില്‍ നേട്ടങ്ങള്‍, അംഗീകാരം, കാര്യവിജയം തുടങ്ങിയ ഫലങ്ങളാണ് ഇന്നത്തെ നക്ഷത്രഫലത്തിലുള്ളത്
ഇന്ന് നവംബര്‍ 25, ചൊവ്വാഴ്ച. ചില നാളുകാര്‍ക്ക് ധനതടസം, യാത്രാപരാജയം, ശരീരക്ഷത സാധ്യത തുടങ്ങിയ പ്രതികൂല ഫലങ്ങളാണ് ഇന്നത്തെ നക്ഷത്രഫലത്തിലുള്ളത്. മറ്റ് ചിലര്‍ക്ക് തൊഴില്‍ മേഖലയില്‍ നേട്ടങ്ങള്‍, അംഗീകാരം, കാര്യവിജയം തുടങ്ങിയവയും രാശിഫലത്തില്‍ കാണുന്നു. ഇന്നത്തെ നക്ഷത്രഫലം വിശദമായി നോക്കാം.
മേടം (അശ്വതി, ഭരണി, കാര്‍ത്തിക ആദ്യഭാഗം)
ഇന്ന് കാര്യങ്ങള്‍ അനുകൂലമായേക്കാം. ആഗ്രഹസഫലീകരണത്തിന് സാധ്യത. അംഗീകാരം, നേട്ടം ഇവ കാണുന്നു.
ഇടവം (കാര്‍ത്തിക അവസാന മുക്കാല്‍ഭാഗം, രോഹിണി, മകയിരം ആദ്യപകുതി ഭാഗം)
കാര്യങ്ങള്‍ അനുകൂലമാകണമെന്നില്ല. സാമ്പത്തിക തടസം, യാത്രാപരാജയം, അസ്വസ്ഥത, അലച്ചില്‍ ഇവയ്ക്ക് സാധ്യത.
മിഥുനം (മകയിരം രണ്ടാംപകുതിഭാഗം, തിരുവാതിര, പുണര്‍തം ആദ്യമുക്കാല്‍ഭാഗം)
ആരോഗ്യപ്രശ്‌നങ്ങള്‍ നേരിട്ടേക്കാം. വാഹനയാത്രികര്‍ ശ്രദ്ധിക്കണം. ശരീരക്ഷതം, അപകടഭീതി, ശത്രുശല്യം ഇവ കാണുന്നു.
കര്‍ക്കടകം (പുണര്‍തം അവസാന കാല്‍ഭാഗം, പൂയം, ആയില്യം)
ഇന്ന് മികച്ച ദിനമാകാന്‍ സാധ്യത. കാര്യവിജയം, യാത്രായോഗം, സാമ്പത്തികനേട്ടം ഇവയ്ക്ക് സാധ്യത.
ചിങ്ങം (മകം, പൂരം, ഉത്രം ആദ്യകാല്‍ഭാഗം)
ചര്‍ച്ചകള്‍ ഫലവത്തായേക്കാം. ബിസിനസില്‍ നേട്ടങ്ങള്‍ക്ക് സാധ്യത. ബന്ധു-സുഹൃദ് സമാഗമം, ഇഷ്ടഭക്ഷണസമൃദ്ധി ഇവ കാണുന്നു.
കന്നി (ഉത്രം അവസാന മുക്കാല്‍ഭാഗം, അത്തം, ചിത്തിര ആദ്യപകുതിഭാഗം)
അസ്വസ്ഥത, ബിസിനസില്‍ നഷ്ടങ്ങള്‍, സാമ്പത്തിക പ്രശ്‌നങ്ങള്‍, ആരോഗ്യപ്രശ്‌നങ്ങള്‍, അമിത ചെലവ് ഇവയ്ക്ക് സാധ്യത.
തുലാം (ചിത്തിര രണ്ടാംപകുതി, ചോതി, വിശാഖം ആദ്യമുക്കാല്‍ഭാഗം)
മോശം അനുഭവങ്ങളിലൂടെ കടന്നുപോയേക്കാം. കാര്യപരാജയം, അസ്വസ്ഥത, ശത്രുശല്യം, കലഹം ഇവ കാണുന്നു.
വൃശ്ചികം (വിശാകം അവസാന കാല്‍ഭാഗം, അനിഴം, തൃക്കേട്ട)
തൊഴില്‍രംഗത്ത് ശോഭിച്ചേക്കാം. സ്ഥാനക്കയറ്റമോ അല്ലെങ്കില്‍ അനുകൂല സ്ഥലംമാറ്റത്തിനോ സാധ്യത. തൊഴില്‍ തേടുന്നവരാണെങ്കില്‍ ലക്ഷ്യം നേടിയേക്കാം.
ധനു (മൂലം, പൂരാടം, ഉത്രാടം ആദ്യകാല്‍ഭാഗം)
ആഗ്രഹതടസം, മനഃപ്രയാസം, അമിത ചെലവ് ഇവയ്ക്ക് സാധ്യത. വേദനാജകനകമായ അനുഭവങ്ങള്‍ നേരിട്ടേക്കാം. പ്രവൃത്തികള്‍ സൂക്ഷിക്കുക.
മകരം (ഉത്രാടം അവസാന മുക്കാല്‍ഭാഗം, തിരുവോണം, അവിട്ടം)
ഇന്ന് അനുകൂലദിവസമായേക്കാം. ഉല്ലാസയാത്ര, സല്‍ക്കാരയോഗം, സാമ്പത്തിക നേട്ടം ഇവ കാണുന്നു. തൊഴില്‍ രംഗത്ത് ശോഭിച്ചേക്കാം.
കുംഭം (അവിട്ടം രണ്ടാംപകുതിഭാഗം, ചതയം, പൂരുരുട്ടാതി ആദ്യ മുക്കാല്‍ഭാഗം)
അസ്വസ്ഥത, ശരീരക്ഷതം, ശത്രുശല്യം, കലഹം ഇവയ്ക്ക് സാധ്യത. വാക്കുകള്‍ സൂക്ഷിക്കുക. വാഹനയാത്രികര്‍ സൂക്ഷിക്കുക.
മീനം (പൂരുരുട്ടാതി അവസാന കാല്‍ഭാഗം, ഉതൃട്ടാതി, രേവതി)
കാര്യവിജയം, പ്രവര്‍ത്തനനേട്ടം, ബിസിനസില്‍ ലാഭം, അംഗീകാരം ഇവ കാണുന്നു.