Dhanteras 2025: ധന്തേരസിലെ ഇരട്ട രാജയോഗം! മിഥുനം ഉൾപ്പെടെ 5 രാശിക്കാർക്ക് ഇനി സമ്പത്തിനെയും പ്രതാപത്തിന്റേയും കാലം

Dhanteras 2025 Double Rajyog: ഈ കാലയളവിൽ നിങ്ങൾക്ക് സ്വത്ത് വാങ്ങാൻ സാധിക്കും. ആത്മവിശ്വാസം വർദ്ധിക്കും. കുടുംബ ജീവിതത്തിലെ പ്രശ്നങ്ങൾ പരിഹരിക്കപ്പെടും. കലാപരമായ പ്രവർത്തനങ്ങളിൽ ഉള്ള നിങ്ങളുടെ താല്പര്യം വർദ്ധിക്കും. ജീവിതത്തിലെ വിവിധ മേഖലകളിൽ നിങ്ങൾക്ക് മാറ്റങ്ങൾ വരും.

Dhanteras 2025: ധന്തേരസിലെ ഇരട്ട രാജയോഗം! മിഥുനം ഉൾപ്പെടെ 5 രാശിക്കാർക്ക് ഇനി സമ്പത്തിനെയും പ്രതാപത്തിന്റേയും കാലം

Dhanteras 2025 Lucky Zodiac Signs

Updated On: 

16 Oct 2025 09:36 AM

ദീപാവലിയോട് അനുബന്ധിച്ച ധന്തേരസിന് വലിയ പ്രാധാന്യമാണുള്ളത്. ഇത്തവണ ധന്തേരസിൽ നിരവധി ശുഭ യോഗങ്ങൾ ഒരേ സമയം രൂപം കൊള്ളുന്നു. ഇത് പല രാശിക്കാരുടെ ജീവിതത്തിൽ വലിയ മാറ്റങ്ങളാണ് കൊണ്ടുവരിക. അതിൽ പ്രധാനമാണ് ബുദ്ധാദിത്യ രാജയോഗവും ഹംസരാജയോഗവും. ഈ രണ്ട് രാജയോ​ഗങ്ങളുടെ മഹത്തായ സംഗമമാണ് ധന്തേരസിൽ രൂപപ്പെടാൻ പോകുന്നത്.

യഥാർത്ഥത്തിൽ വ്യാഴത്തിന്റെ സംഗമം അതിന്റെ ഉന്നത രാശിയായ കർക്കടകത്തിലാണ് സംഭവിക്കുന്നത്. അതിനാലാണ് ഹംസ രാജയോഗം ഉണ്ടാകുന്നത്. കൂടാതെ കന്നി രാശിയിൽ സൂര്യനും ബുധനും സംഗമിക്കുന്നതിനാൽ ബുദ്ധാദിത്യ രാജയോഗവും ഉണ്ടാകുന്നു. ഇതോടൊപ്പം ധന്തേരസ് ദിനത്തിൽ ഗ്രഹങ്ങളുടെ ശുഭകരമായ സംയോജനവും കാരണം മിഥുനം കർക്കടകം ഉൾപ്പെടെ അഞ്ച് രാശിക്കാർക്ക് വലിയ മാറ്റങ്ങളാണ് ഉണ്ടാവുക.

മിഥുനം രാശി

മിഥുനം രാശിക്കാരുടെ രണ്ടാം ഭാവത്തിൽ ഹംസ രാജയോഗം രൂപം കൊള്ളുന്നു. ഇതിന്റെ ഫലമായി മിഥുനം രാശിക്കാർക്ക് വലിയ സമ്പത്ത് കൈവരും. ഹംസരാജയോഗത്തിന്റെ സ്വാധീനം മിഥുനം രാശിക്കാർക്ക് വലിയ സാമ്പത്തിക നേട്ടങ്ങൾക്കാണ് കാരണമാകുന്നത്. ഈ കാലയളവിൽ നിങ്ങൾക്ക് സ്വത്ത് വാങ്ങാൻ സാധിക്കും. ആത്മവിശ്വാസം വർദ്ധിക്കും. കുടുംബ ജീവിതത്തിലെ പ്രശ്നങ്ങൾ പരിഹരിക്കപ്പെടും. കലാപരമായ പ്രവർത്തനങ്ങളിൽ ഉള്ള നിങ്ങളുടെ താല്പര്യം വർദ്ധിക്കും. ജീവിതത്തിലെ വിവിധ മേഖലകളിൽ നിങ്ങൾക്ക് മാറ്റങ്ങൾ വരും.

കർക്കടക രാശി

കർക്കടക രാശിക്കാരിൽ ഹംസരാജയോഗം ആണ് രൂപം കൊള്ളുന്നത്. ഈ കാലയളവിൽ ശുഭഗ്രഹമായ വ്യാഴം നിങ്ങളുടെ രാശിയിലേക്ക് നീങ്ങും. ഇത് വാഹനമോ സ്വത്തോ വാങ്ങിക്കുന്നതിനുള്ള ഭാഗ്യം കൊണ്ടുവരും. പണം സമ്പാദിക്കാനുള്ള പുതിയ വഴികൾ തുറന്നുവരും. തൊഴിൽ രഹിതർക്ക് ജോലി ലഭിക്കാനുള്ള സാധ്യതയുണ്ട്. ഏറെക്കാലമായുള്ള നിങ്ങളുടെ വലിയ ആഗ്രഹം സഫലമാകും.ഇത് നിങ്ങൾക്ക് ആത്മവിശ്വാസം അനുഭവപ്പെടും. ആത്മവിശ്വാസം വർദ്ധിക്കും.

കന്നി രാശി

കന്നി രാശിക്കാരുടെ ജാതകത്തിൽ ബുദ്ധാദിത്യ രാജയോഗം ആണ് രൂപം കൊള്ളുന്നത്. സൂര്യനും ബുധനും കന്നി രാശിയിൽ വസിക്കും. ഇത് നിങ്ങൾക്ക് ഇരട്ടി നേട്ടമാണ് ഉണ്ടാക്കുക. ഈ രാശിക്കാരുടെ സാമ്പത്തിക സ്ഥിതി ശക്തമാകും. നിങ്ങൾക്ക് സ്വത്ത് വാങ്ങാൻ സാധിക്കും. അപ്രതീക്ഷിതമായ തൊഴിൽ സാധ്യതകൾ മുന്നിൽ വരും. സാമ്പത്തിക സ്ഥിതി മെച്ചപ്പെടും.

വൃശ്ചിക രാശി

വൃശ്ചികരാശിക്കാർക്ക് വ്യാഴത്തിന്റെ അഞ്ചാം ഭാവത്തിലെ സ്വാധീനം ഉണ്ടാകും. വ്യാഴത്തിന്റെ അനുഗ്രഹത്തിൽ ഭാഗ്യത്തിന്റെ പൂർണ്ണപിന്തുണ നിങ്ങൾക്ക് ലഭിക്കും. ബിസിനസ്സിൽ നല്ല ലാഭം കൊയ്യാൻ സാധിക്കും. നിങ്ങളുടെ കുട്ടികളിൽ നിന്ന് ചില ശുഭ വാർത്തകൾ കേൾക്കാൻ സാധിക്കും. ഈ രാശിയിലെ അവിവാഹിതർ വിവാഹിതരാകാൻ സാധ്യതയുണ്ട്. സ്വന്തമായി ബിസിനസ് ഉള്ളവർക്ക് അപ്രതീക്ഷിതമായ ലാഭമാണ് ഉണ്ടാക്താൻ സാധിക്കുക.

മകരം രാശി

ഈ കാലയളവിൽ മകരം രാശിക്കാർ വ്യാഴത്തിന്റെ ഏഴാം ഭാവത്തിന്റെ സ്വാധീനത്തിൽ ആയിരിക്കും. സൂര്യൻ പത്താം ഭാവത്തിൽ ആയിരിക്കും. ഇത് മകരം രാശിക്കാർക്ക് വ്യാഴത്തിൽ നിന്നും സൂര്യനിൽ നിന്നും വലിയ അനുഗ്രഹം ലഭിക്കാനുള്ള അവസരം ഒരുക്കുന്നു. കുടുംബത്തിൽ നിന്നും മുതിർന്ന ഉദ്യോഗസ്ഥരിൽ നിന്നും നിങ്ങൾക്ക് വലിയ സമ്മാനങ്ങൾ ലഭിച്ചേക്കാം. ഭാഗ്യം നിങ്ങളുടെ പക്ഷത്ത് ആയിരിക്കും. ധന്തേരസിന് ശേഷം നിങ്ങളുടെ ജീവിതത്തിൽ വിജയവും സമൃദ്ധിയും നിറയും.

Related Stories
Astrology Malayalam 2026: പുതുവർഷം ഇവർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യം ലഭിക്കുന്ന രാശിക്കാർ
Mangal Gochar 2025 : അടുത്ത 41 ദിവസം ഇവർക്ക് നിർണായകം!ചൊവ്വ ധനു രാശിയിലേക്ക് സംക്രമിക്കുന്നത് ഈ രാശിക്കാർക്ക് സമ്പത്തും ഭാഗ്യവും
Vaikathashtami 2025: ശിവൻ്റെ ദിവ്യോത്സവം എന്നാണ്? വൈക്കത്തഷ്ടമിയുടെ കൃത്യമായ തീയ്യതി, ഐതീഹ്യം
Chaturgrahi Yog: ഇന്ന് ഇവർ ഒരു പുതിയ വ്യക്തിയെ കണ്ടുമുട്ടും, തൊടുന്നതെല്ലാം പൊന്നാകും, ! ചതുർഗ്രഹി യോ​ഗത്തിന്റെ ശുഭസംയോജനം 5 രാശിക്കാർക്ക് ഗുണകരം
Today’s Horoscope: ചിലർക്ക് നിരാശ, ചിലർക്ക് ആത്മവിശ്വാസം വർദ്ധിക്കും! 12 രാശികളുടെ ഇന്നത്തെ സമ്പൂർണ്ണ നക്ഷത്രഫലം
Horoscope: ശനിയാഴ്ച ശനിദശയോ? സാമ്പത്തിക നേട്ടം ഇവർക്കെല്ലാം; ഇന്നത്തെ നക്ഷത്രഫലം
ഭക്ഷണത്തിന് ശേഷം ഏലയ്ക്ക ചവയ്ച്ച് കഴിക്കൂ! ​ഗുണങ്ങൾ
ചപ്പാത്തിയുടെ കൂടെ ഈ വെറൈറ്റി കറി പരീക്ഷിക്കൂ‌
വീട്ടിലിരുന്നു ഷു​ഗർ ടെസ്റ്റ് ചെയ്യുമ്പോൾ ശ്രദ്ധിക്കുക
ദിലീപിലേക്ക് കേസ് എത്തിച്ചത് മഞ്ജുവിന്റെ ആ വാക്ക്
ദേശിയ പാത ഡിസൈൻ ആൻ്റി കേരള
വ്യാജ സർട്ടിഫിക്കറ്റ് കേന്ദ്രം റെയിഡ് ചെയ്തപ്പോൾ
ഗൊറില്ലയും മനുഷ്യരും തമ്മിലുള്ള ആ ബോണ്ട്
കാറിൻ്റെ ഡോറിൻ്റെ ഇടയിൽ വെച്ച് കുഴൽ പണം കടത്താൻ ശ്രമം