Ganesh Chaturthi Wishes 2025: ‘വിഘ്‌നങ്ങളെല്ലാം മാറട്ടെ’; പ്രിയപ്പെട്ടവർക്കായി വിനായക ചതുർത്ഥി ആശംസകൾ നേരാം
Ganesh Chaturthi 2025 Wishes in Malayalam: ഇത്തവണ ആഗസ്റ്റ് 27, അതായത്, നാളെയാണ് വിനായക ചതുര്‍ഥി ആഘോഷിക്കുന്നത്. ചിങ്ങമാസത്തിലെ വെളുത്ത പക്ഷത്തിലെ ചതുര്‍ഥി ദിവസത്തില്‍ ആണ് വിനായക ചതുര്‍ഥി ആഘോഷിക്കപ്പെടുന്നത്.

Ganesh Chaturthi 2025
ഹൈന്ദവ വിശ്വാസ പ്രകാരം ഏറെ പ്രാധാന്യമുള്ള ആഘോഷങ്ങളിൽ ഒന്നാണ് വിനായക ചതുര്‍ഥി അഥവ ഗണേഷ ചതുര്‍ഥി. ഇത്തവണ ആഗസ്റ്റ് 27, അതായത്, നാളെയാണ് വിനായക ചതുര്‍ഥി ആഘോഷിക്കുന്നത്. ചിങ്ങമാസത്തിലെ വെളുത്ത പക്ഷത്തിലെ ചതുര്‍ഥി ദിവസത്തില്‍ ആണ് വിനായക ചതുര്‍ഥി ആഘോഷിക്കപ്പെടുന്നത്. ഗണപതിയുടെ ജന്മദിനമാണ് ഇതെന്നാണ് വിശ്വസം.
ലക്ഷ്യത്തിലേയ്ക്കുള്ള വഴി മുടങ്ങുമ്പോഴും ജീവിതത്തിൽ തടസ്സങ്ങൾ വരുമ്പോഴും ഭക്തർ ഗണപതി ഭഗവാനെ ശരണം പ്രാപിക്കുന്നു. വിഘ്നങ്ങൾ നീക്കി ആഗ്രഹങ്ങൾ യാതാർത്ഥ്യമാക്കാൻ ഗണേശന് സാധിക്കുമെന്നാണ് വിശ്വാസം. ഏതൊരു പ്രധാന കാര്യവും ആരംഭിക്കുമ്പോൾ അത് വിജയകരമായി പൂർത്തിയാക്കാൻ ഗണപതിയെ സ്തുതിക്കുന്നതും ഗണപതി ഹോം നടത്തുന്നതും പ്രധാനമാണ്.
Also Read:ഗണേശ ചതുർത്ഥിയ്ക്ക് കേരളത്തിലെ സ്കൂളുകള്‍ക്ക് അവധിയാണോ? ബാങ്ക് തുറക്കുമോ? അറിയേണ്ടതെല്ലാം
രാജ്യമെമ്പാടും ഭക്തി നിർഭരമായി ഈ ആഘോഷം കൊണ്ടാടുന്നു. ജീവിതത്തിലെ എല്ലാ തടസ്സങ്ങളും നീക്കി സമ്പത്തും സമൃദ്ധിയും നൽകുന്ന ഗണേശന്റെ വിശേഷ ദിനത്തിൽ നിങ്ങളുടെ പ്രിയപ്പെട്ടവർക്ക് ആശംസകൾ നേരാം.
- എല്ലാ വിശ്വാസികള്‍ക്കും വിനായക ചതുര്‍ഥി ആശംസകള്‍
- നീതിയുടേയും നന്മയുടേയും പാത നമുക്കായി തെളിയട്ടെ, വിനായക ചതുര്‍ഥി ആശംസകള്‍
- എല്ലാവര്‍ക്കും എന്റേയും എന്റെ കുടുംബത്തിന്റേയും വിനായക ചതുര്‍ഥി ആശംസകള്‍
- നിങ്ങളുടെ ആഗ്രഹങ്ങളെല്ലാം യാഥാർത്ഥ്യമാകാൻ ഭഗവൻ അനുഗ്രഹിക്കട്ടെ…ഹൃദയം നിറഞ്ഞ വിനായക ചതുർത്ഥി ആശംസകൾ.
- വിഘ്‌നങ്ങൾ മാറി ,ലക്ഷ്യപ്രാപ്തി ലഭിക്കട്ടെ. വിനായക ചതുര്‍ഥി ആശംസകള്‍
- ജീവിതത്തിലെ എല്ലാ തടസങ്ങളും നീക്കി മുന്നേറാൻ നിങ്ങൾക്ക് സാധിക്കട്ടെ …വിനായക ചതുര്‍ഥി ആശംസകള്‍
- വിഘ്‌നങ്ങളെല്ലാം മാറട്ടെ, എല്ലാവര്‍ക്കും വിനായക ചതുര്‍ഥി ആശംസകള്‍
- ഓം ഗണപതയേ നമ: വിനായക ചതുര്‍ഥി ആശംസകള്‍