Karkidaka Vavu Bali 2025: കര്‍ക്കടക വാവുബലി എങ്ങനെ, എവിടെ ചെയ്യണം? ഏത് സമയത്ത്?

How To Perform Karkidaka Vavu Bali 2025: ഇന്നേ ദിവസം ബലിയിടുന്നത് പിതൃക്കള്‍ക്ക് ആത്മശാന്തി ലഭിക്കുന്നതിന് സഹായിക്കുന്നുവെന്നാണ് വിശ്വാസം. പിതൃക്കള്‍ക്ക് ബലിയിടുന്നതിലൂടെ ദീര്‍ഘായുസ്, സന്താനഗുണം, ധനം, വിദ്യാധനം, സ്വര്‍ഗം, മോക്ഷം എന്നിവ ഗുണഫലമാണെന്നും വിശ്വാസമുണ്ട്.

Karkidaka Vavu Bali 2025: കര്‍ക്കടക വാവുബലി എങ്ങനെ, എവിടെ ചെയ്യണം? ഏത് സമയത്ത്?

കര്‍ക്കടക വാവുബലി

Updated On: 

19 Jul 2025 20:15 PM

ജൂലൈ 24ന് ഈ വര്‍ഷത്തെ കര്‍ക്കടക വാവുബലി ആചരിക്കും. ഹൈന്ദവരുടെ വിശ്വാസ പ്രകാരം പിതൃക്കള്‍ക്ക് വേണ്ടി ജീവിച്ചിരിക്കുന്ന ബന്ധുക്കള്‍ ചെയ്യുന്ന കര്‍മ്മമാണ് ബലിയിടല്‍. ഹൈന്ദവരെ സംബന്ധിച്ച് കര്‍ക്കടക വാവുബലിക്ക് ഏറെ പ്രാധാന്യമുണ്ട്. ദക്ഷിണായനത്തിലെ ആദ്യത്തെ അമാവാസിയായതിനാല്‍ തന്നെ വാവുബലിക്ക് അത്രയേറേ പ്രാധാന്യം ലഭിക്കുന്നു.

ഇന്നേ ദിവസം ബലിയിടുന്നത് പിതൃക്കള്‍ക്ക് ആത്മശാന്തി ലഭിക്കുന്നതിന് സഹായിക്കുന്നുവെന്നാണ് വിശ്വാസം. പിതൃക്കള്‍ക്ക് ബലിയിടുന്നതിലൂടെ ദീര്‍ഘായുസ്, സന്താനഗുണം, ധനം, വിദ്യാധനം, സ്വര്‍ഗം, മോക്ഷം എന്നിവ ഗുണഫലമാണെന്നും വിശ്വാസമുണ്ട്.

കര്‍ക്കടക വാവുബലി

ബലി കര്‍മം അര്‍പ്പിക്കുന്നതിന് വ്രതശുദ്ധി അനിവാര്യമാണ്. വാവുബലി ഇടുന്നവര്‍ ബലിയിടുന്നതിന് തലേദിവസം ഒരിക്കല്‍ വ്രതം അനുഷ്ഠിക്കുക. അതിരാവിലെ ബ്രാഹ്‌മമുഹൂര്‍ത്തം മുതല്‍ കര്‍ക്കടക വാവുബലി സമര്‍പ്പിച്ച് തുടങ്ങാം.

എന്തെല്ലാം വേണം?

ബലി കര്‍മ്മത്തിന് എള്ള്, അരി/നെല്ല്/, തുളസിപ്പൂവ്, ചെറൂള, പവിത്ര മോതിരം, കുറുമ്പുല്ല്, ഹവിസ്സ് അഥവ ചുവന്ന പച്ചിരി കുറുക്കിയത്, ചന്ദനം, കിണ്ടിയില്‍ വെള്ളം, വാഴയില എന്നിവ ആവശ്യമാണ്.

Also Read: Nalambalam darshan: രാമായണ മാസത്തിൽ തിരക്കില്ലാതെ നാലമ്പല ദർശനം നടത്താം എറണാകുളം-കോട്ടയം അതിർത്തിയിലേക്ക് ഒരു യാത്ര പോയാലോ?

എവിടെ ബലിയിടണം?

പൗരാണികമായി പ്രാധാന്യം അര്‍ഹിക്കുന്ന സ്ഥലത്തായിരിക്കണം ബലികര്‍മം ചെയ്യേണ്ടതെന്ന് പറയപ്പെടുന്നു. വീടും പരിസരവും ശുദ്ധമാണെങ്കിലും അവിടെ ബലികര്‍മം നടത്തുന്നത് ഉത്തമാണ്.

മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കാർത്തിക ദീപ ശോഭയിൽ തിളങ്ങി ആദിയോഗി
കളങ്കാവലിലെ മമ്മൂട്ടിയുടെ ആ 22 നായികമാർ ആരൊക്കെ?
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി
പനമരത്ത് നിന്നും പിടികൂടിയ പെരുമ്പാമ്പ്
ഷൂ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും