Om Namah Shivaya Chanting Rules: ‘ഓം നമഃ ശിവായ’ മന്ത്രം ജപിക്കുമ്പോൾ ഈ നിയമങ്ങൾ മനസ്സിൽ വയ്ക്കുക; ഭ​ഗവാൻ ശിവൻ എല്ലാ ആ​ഗ്രഹങ്ങളും നിറവേറ്റും

Om Namah Shivaya Chanting Rules:ഈ മന്ത്രങ്ങൾ നമുക്ക് ഇഷ്ടാനുസരണം ജപിക്കാനുള്ളതല്ല. കൃത്യമായ നിയമങ്ങൾ പാലിച്ചെങ്കിൽ മാത്രമേ 'ഓം നമഃ ശിവായ എന്ന മന്ത്രം ജപിക്കുന്നതിലൂടെ നമുക്ക് നേട്ടങ്ങൾ ഉണ്ടാവുകയുള്ളൂ...

Om Namah Shivaya Chanting Rules: ഓം നമഃ ശിവായ മന്ത്രം ജപിക്കുമ്പോൾ ഈ നിയമങ്ങൾ മനസ്സിൽ വയ്ക്കുക; ഭ​ഗവാൻ ശിവൻ എല്ലാ ആ​ഗ്രഹങ്ങളും നിറവേറ്റും

Lord Shiva

Published: 

23 Nov 2025 | 01:02 PM

ഭഗവാൻ ശിവനെ ജപിക്കുന്നത് ജീവിതത്തിലെ എല്ലാ ദുഃഖത്തിൽ നിന്നും ദുരിതത്തിൽ നിന്നും മോചനം നൽകും എന്നാണ് വിശ്വാസം. ദിവസവും ‘ഓം നമഃ ശിവായ’എന്ന മന്ത്രം ഉരുവിടുന്നത് ജീവിതത്തിൽ ആ വ്യക്തിക്ക് ശക്തിയും ധൈര്യവും ധർമ്മ ബോധവും ഉണ്ടാകുവാൻ സഹായിക്കും. കൂടാതെ ജീവിതത്തിലെ എല്ലാ ബുദ്ധിമുട്ടുകളിൽ നിന്നും ഭഗവാൻ ശിവൻ നമ്മളെ സംരക്ഷിക്കുമെന്നും ജീവിത നേട്ടങ്ങൾക്ക് കാരണമാകും എന്നുമാണ് വിശ്വാസം. എന്നിരുന്നാലും ഈ മന്ത്രങ്ങൾ നമുക്ക് ഇഷ്ടാനുസരണം ജപിക്കാനുള്ളതല്ല. കൃത്യമായ നിയമങ്ങൾ പാലിച്ചെങ്കിൽ മാത്രമേ ‘ഓം നമഃ ശിവായ എന്ന മന്ത്രം ജപിക്കുന്നതിലൂടെ നമുക്ക് നേട്ടങ്ങൾ ഉണ്ടാവുകയുള്ളൂ.

ആ നിയമങ്ങൾ എന്തൊക്കെയെന്ന് നോക്കാം. ശിവ മന്ത്രങ്ങൾ നമുക്ക് എപ്പോൾ വേണമെങ്കിലും ജപിക്കാം. ഏതൊരു ഘട്ടത്തിലും ഭഗവാൻ ശിവന്റെ സഹായം നമുക്ക് തേടാവുന്നതാണ്. എന്നാൽ ദിവസത്തിൽ ഒരു പ്രത്യേക സമയത്ത് ശിവ മന്ത്രം ജപിക്കുന്നത് മികച്ച ഫലം നൽകുമെന്നാണ് വിശ്വാസം. വേദങ്ങൾ അനുസരിച്ച്, രാവിലെ ബ്രഹ്മ മുഹൂർത്തത്തിൽ (പുലർച്ചെ 4 മണി മുതൽ 5:30 വരെ) അല്ലെങ്കിൽ ബ്രഹ്മ മുഹൂർത്തത്തിൽ “ഓം നമഃ ശിവായ” മന്ത്രം ജപിക്കുന്നത് ശിവന്റെ അനുഗ്രഹം നേടാൻ സഹായിക്കുമെന്നാണ് വിശ്വാസം. എന്തെങ്കിലും പ്രത്യേക ആ​ഗ്രഹം നിറവേറ്റുന്നതിനായാണ് പ്രാർത്ഥനയെങ്കിൽ ആ ആഗ്രഹം മനസ്സിൽ വച്ചുകൊണ്ട് 108 തവണ “ഓം നമഃ ശിവായ” മന്ത്രം ജപിക്കണം. ഈ സമയത്ത്, അന്തരീക്ഷം ഏറ്റവും ശുദ്ധവും ശാന്തവും ശക്തവുമാണ്. രാവിലെ മന്ത്രം ജപിക്കാൻ കഴിയുന്നില്ലെങ്കിൽ, വൈകുന്നേരങ്ങളിലും ഇത് ജപിക്കാം.

ഇതിനായി ഒരു ശിവക്ഷേത്രത്തിൽ സന്ദർശിക്കുകയോ അല്ലെങ്കിൽ ശാന്തമായ ഒരു സ്ഥലത്ത് ഇരുന്നു ഓം നമ ശിവായ എന്ന മന്ത്രം 108 തവണ ജമക്കാവുന്നതാണ്. ഇങ്ങനെ ചെയ്യുന്നതിനുമുമ്പായി നിങ്ങളുടെ മനസ്സിനെ പൂർണമായും ശാന്തമാക്കുകയും അനാവശ്യമായ ചിന്തകളിൽ നിന്ന് വിട്ടുനിൽക്കുകയും വേണം. ഭക്തിയോടെയും ശാന്തമായ മനസ്സോടെയും ശിവ മന്ത്രം ജപിക്കുന്നത് മനസ്സിൽ സമാധാനവും ശിവന്റെ അനുഗ്രഹം നേടാൻ സഹായിക്കും.

ALSO READ: ശിവപാർവതി പരിണയം പോലെ..! നല്ല ജീവിതപങ്കാളിക്ക് വേണ്ടി വെള്ളിയാഴ്ചകളിൽ ഈ കാര്യങ്ങൾ ചെയ്യുക

കൂടാതെ ഇത് ജീവിതത്തിലെ പല പ്രശ്നങ്ങളെയും തരണം ചെയ്യുവാനും പോസ്റ്റ് എനർജി കൊണ്ടുവരാനും സഹായിക്കും എന്നാണ് വിശ്വാസം. കൂടാതെ ശിവ മന്ത്രം ലഭിക്കുന്നതിന് ശരിയായ ദിശയിൽ ഇരിക്കുന്നതും പ്രധാനമാണ്.. ഇതിനായി സൂര്യോദയ സമയത്ത് ശാന്തമായ ഒരു സ്ഥലത്ത് വടക്കോട്ട് അഭിമുഖമായി ഒരു പായ വിരിച്ചു വേണം ഇരിക്കാൻ. കൂടാതെ വൈകുന്നേരം ശിവലിംഗത്തിന് മുന്നിൽ നീ വിളക്ക് കത്തിച്ച് വടക്കോട്ട് അഭിമുഖം ആയിരുന്നു ഓം നമശിവായ എന്ന് ജപിക്കുക.

ഇങ്ങനെ ചെയ്യുന്നത് ജീവിതത്തിൽ സന്തോഷവും കഷ്ടപ്പാടുകളിൽ നിന്നുള്ള മോചനം നൽകും. ജീവിതത്തിൽ വിജയത്തിലേക്കുള്ള വാതിൽ തുറക്കുവാനും ഇത് സഹായിക്കും. മാത്രമല്ല തിങ്കളാഴ്ചകളിൽ അതിരാവിലെ എഴുന്നേറ്റ് കുളിച്ച് വെള്ള ഇളം നീല തുടങ്ങിയ നിറത്തിലുള്ള വസ്ത്രങ്ങൾ ധരിക്കുക. ഒപ്പം ശിവലിംഗത്തിൽ പാലോ വെള്ളമോ അർപ്പിച്ചു നിലവിളക്ക് കത്തിക്കുക. അതിനുശേഷം വടക്കോട്ട് അഭിമുഖമായി ഇരുന്ന് മനസ്സിനെ ശാന്തമാക്കി കൊണ്ട് ഈ മന്ത്രം ജപിക്കുവാൻ ആരംഭിക്കുക. ഓം നമശിവായ എന്ന മന്ത്രം കുറഞ്ഞത് 108 തവണയെങ്കിലും ജപിക്കേണ്ടതാണ്. ഇത് നിങ്ങളുടെ എല്ലാ ആഗ്രഹങ്ങളും നിറവേറ്റും.

Related Stories
Hindu Purana: നിങ്ങളുടെ കഴിഞ്ഞ ജന്മത്തിലെ പാപങ്ങളാണോ ഈ ജന്മത്തിലെ കഷ്ടതകൾക്ക് കാരണം?
Shani Transit 2026: ശനി ഉത്രട്ടാതി നക്ഷത്രത്തിലേക്ക് പ്രവേശിക്കുന്നു.! ഈ 3 രാശിക്കാർക്ക് സംഭവിക്കാൻ പോകുന്നത്
Aditya Mangal Raviyog: ജോലിയിൽ സ്ഥാനക്കയറ്റം, ഇഷ്ടഭക്ഷണം, സമാധാനം! ആദിത്യ മംഗൾ-രവി യോഗയുടെ ശുഭസംയോജനം ഈ 5 രാശിക്കാർക്ക് നേട്ടങ്ങൾ
Today’s Horoscope: സന്തോഷവും സങ്കടങ്ങളും കാത്തിരിക്കുന്നു! 12 രാശികളുടെ സമ്പൂർണ നക്ഷത്ര ഫലം
Malayalam Astrology: മാർച്ച് മുതൽ മൂന്ന് രാശികളുടെ തലവര മാറാൻ പോകുന്നു, വ്യാഴത്തിൻ്റെ ചലനം ഇങ്ങനെ
Kumbh Mela in Kerala: കേരള കുംഭമേള: മാഘ മാസത്തിൽ നദീസ്നാനം ചെയ്യേണ്ടതിന്റെ പ്രാധാന്യം; ആത്മീയ നേട്ടങ്ങളും പരിശീലന രീതിയും
തൈര് എത്ര നാൾ വരെ ഫ്രിഡ്ജിൽ സൂക്ഷിക്കാം
പോത്തിറച്ചി എങ്ങനെ തിരിച്ചറിയാം?
ഷാരൂഖാന്റെ വാച്ചിന്റെ വില എത്ര? പ്രത്യേകതകൾ ഏറെ
കോളിഫ്‌ളവറില്‍ നിന്നും പുഴുവിനെ തുരത്താനുള്ള വഴിയിതാ
വയനാട് പനമരം മേഖലയിൽ കാട്ടാനക്കൂട്ടം ഇറങ്ങിയപ്പോൾ
അറസ്റ്റിലായ ഷിംജിതയെ മെഡിക്കൽ പരിശോധനയ്ക്ക് എത്തിച്ചപ്പോൾ
നിയന്ത്രണം വിട്ട കാർ ഡിവൈഡറിൽ ഇടിച്ച് കയറി
ആ ചേച്ചി പറഞ്ഞില്ലായിരുന്നെങ്കിലോ? ഇലക്ട്രിക് സ്കൂട്ടറിന് തീപിടിച്ചത് കണ്ടോ