Sabarimala Mandala Kalam 2025: ഇരുമുടിക്കെട്ടിൽ കരുതേണ്ട പ്രധാനപ്പെട്ട വസ്തുക്കൾ എന്തെല്ലാം?
Sabarimala Irumudikkettu Important Things: ഇരുമുടിക്കെട്ടിൽ ആവശ്യമായ പ്രധാനപ്പെട്ട വസ്തുക്കൾ എന്തൊക്കെയെന്ന് നോക്കാം. ഇരുമുടിക്കെട്ടിന് പ്രധാനമായും രണ്ട് ഭാഗങ്ങൾ ആണുള്ളത്....
മറ്റൊരു മണ്ഡലകാലത്തിലൂടെയാണ് നാം കടന്നു പോകുന്നത്. ശാരീരികമായും മാനസികമായും ഏറെ മാറ്റങ്ങൾക്ക് കാരണമാകുന്ന ഈ 41 പുണ്യദിനങ്ങൾക്ക് ഏറെ പ്രാധാന്യമാണുള്ളത്. വ്രതം എടുത്ത് മാലയിട്ട് കറുപ്പുടുത്ത് അയ്യനെ കാണാൻ പോകുന്ന ഭക്തന്റെ കയ്യിൽ ഉണ്ടാവുന്ന ഒരു പ്രധാനപ്പെട്ട കാര്യമാണ് ഇരുമുടിക്കെട്ട്. കേവലം ഒരു സഞ്ചി മാത്രമല്ല ഇരുമുടിക്കെട്ട് അതിന് ആത്മീയമായി. ഒരുപാട് പ്രാധാന്യമുണ്ട്.
വ്രതം അനുഷ്ടിച്ച് മാലയിട്ട് ഇരുമുടിക്കെട്ട് ശിരസ്സിലേറ്റുന്ന ഭക്തർക്ക് മാത്രമാണ് പതിനെട്ടാംപടി ചവിട്ടി അയ്യനെ കാണാൻ സാധിക്കുകയുള്ളൂ. ഈ ഇരുമുടിക്കെട്ടിൽ ആവശ്യമായ പ്രധാനപ്പെട്ട വസ്തുക്കൾ എന്തൊക്കെയെന്ന് നോക്കാം. ഇരുമുടിക്കെട്ടിന് പ്രധാനമായും രണ്ട് ഭാഗങ്ങൾ ആണുള്ളത്.
മുൻമുടി, പിൻമുടി. മുൻ മുടിയിൽ പ്രധാനമായും ഭഗവാന് സമർപ്പിക്കാനുള്ള വഴിപാട് സാധനങ്ങളും പൂജാ ദ്രവ്യങ്ങളും ആണ് സൂക്ഷിക്കുന്നത്. ഇതാ വ്യക്തിയുടെ ആത്മീയതയെയാണ് പ്രതിനിധീകരിക്കുന്നത്. പിൻമുടിയിൽ തീർത്ഥാടന യാത്രാവേളയിൽ ആവശ്യമുള്ള സാധനങ്ങൾ വയ്ക്കാൻ ആണ് ഉപയോഗിക്കുന്നത്. ഇത് ആ വ്യക്തിയുടെ ഭൗതികതയെ സൂചിപ്പിക്കുന്നു.
ALSO READ: ശബരിമലയിലെ ഇരുമുടിക്കെട്ടിന്റെ പ്രാധാന്യവും ഐതീഹ്യവും അറിയുമോ?
ഇരുമുടിക്കെട്ടിലെ മുന്മുടിയിൽ സൂക്ഷിക്കേണ്ട പ്രധാനപ്പെട്ട വസ്തുവാണ് നെയ്യ്ത്തേങ്ങ. മറ്റൊന്ന് ഭഗവാന് സമർപ്പിക്കാനുള്ള പണവും മറ്റു വഴിപാട് സാധനങ്ങളും ആണ്. പിന്നീട് സൂക്ഷിക്കേണ്ടത് ഉണക്കലരിയാണ്. ഇത് നിവേദ്യം ഉണ്ടാക്കാനോ ക്ഷേത്രത്തിൽ സമർപ്പിക്കുവാനോ ആണ് ഉപയോഗിക്കുന്നത്. പിന്നീട് കദളിപ്പഴം, ശർക്കര, വെറ്റില, അടയ്ക്ക, അവൽ, മലർ, കൽക്കണ്ടം, മുന്തിരി.
കൂടാതെ മാളികപ്പുറത്തിനുള്ള വസ്തുക്കളായ മഞ്ഞൾപൊടി, കർപ്പൂരം, പട്ട്, മലർ എന്നിവയും സൂക്ഷിക്കാം. കഴിവതും പ്ലാസ്റ്റിക് വർക്കുകൾ അയ്യപ്പ സന്നിധിയിലേക്ക് കൊണ്ടുപോകാതിരിക്കാം. അഥവാ നിങ്ങൾ കർപ്പൂരം പനിനീര് മുതലായ കാര്യങ്ങൾ കൊണ്ടുപോവുകയാണെങ്കിൽ അതിനെ പ്ലാസ്റ്റിക് കവറിൽ നിന്നും ഒഴിവാക്കി അല്ലാത്ത രീതിയിൽ കൊണ്ടുപോകാൻ ശ്രമിക്കുക.
അതുപോലെ ചന്ദനത്തിരിയിലെയും പ്ലാസ്റ്റിക് ഒഴിവാക്കി സന്നിധാനത്തേക്ക് കൊണ്ടുപോകുന്നതാണ് ഉത്തമം. പിന്മുടിയിൽ പലപ്പോഴും ഭക്തന്റെ യാത്രാവേളയിൽ ആവശ്യമായ വസ്തുക്കളാണ് ഉൾപ്പെടുത്തേണ്ടത്. അത് നിങ്ങളുടെ ആവശ്യാനുസരണം ഉൾപ്പെടുത്തുക അതിലും പ്ലാസ്റ്റിക് കോസ്റ്റുകൾ ഒഴിവാക്കുന്നതാണ് ഉത്തമം.
വ്രതാനുഷ്ഠാനത്തിന്റെ പൂർത്തീകരണത്തിന് ശേഷം ശബരിമല യാത്ര പുറപ്പെടുന്നതിനു മുമ്പായി ഗുരുസ്വാമിയുടെ കാർമികത്വത്തിൽ നിലവിളക്ക് കൊളുത്തി വെച്ച് അയ്യപ്പനെ ശരണം വിളിച്ചുകൊണ്ടാണ് മലയ്ക്ക് പോകുന്നത്. 18 തവണയിലധികം ശബരിമലയിൽ പോയ ഒരു വ്യക്തിയെയാണ് പലപ്പോഴും ഗുരുസ്വാമിയായി കണക്കാക്കുന്നത്.