AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Tulsi Vivah 2025: തുളസി ദേവിയുടെ വിവാഹം ഇന്ന്; ഐതിഹ്യം, ശുഭമുഹൂർത്തം പൂജാവിധി എന്നിവ അറിയാം

Tulsi Vivah 2025 Rituals: അവിവാഹിതരായ ആളുകൾക്ക് അനുയോജ്യമായ ഒരു ജീവിതപങ്കാളിയെ ലഭിക്കുന്നതിനും തുളസി വിവാഹ ചടങ്ങ് നടത്തുന്നത് നല്ലതാണ്. വിവാഹ യോഗത്തിലെ നീതി, ഭക്തി, ഭാഗ്യം എന്നിവ പ്രാപ്തമാക്കാനുള്ള അനുഗ്രഹം ലഭിക്കും.

Tulsi Vivah 2025: തുളസി ദേവിയുടെ വിവാഹം ഇന്ന്; ഐതിഹ്യം, ശുഭമുഹൂർത്തം പൂജാവിധി എന്നിവ അറിയാം
Tulsi VivahImage Credit source: Tv9 Network
ashli
Ashli C | Published: 02 Nov 2025 08:08 AM

Tulsi Vivah 2025 Puja Vidhi: ഇന്ന് തുളസി ദേവിയുടെ വിവാഹമാണ്. ദേവ് ഉത്തനി ഏകാദശിയുടെ അടുത്തദിവസം ആഘോഷമാക്കുന്ന തുളസി വിവാഹത്തിന് വലിയ പ്രാധാന്യമാണ് ഉള്ളത്. പ്രപഞ്ചത്തിൽ ഐശ്വര്യത്തെയും സമൃദ്ധിയുടെയും തിരിച്ചുവരവിന്റെ പ്രതീകമായാണ് തുളസി വിവാഹത്തെ കണക്കാക്കുന്നത്. ഈ ദിവസം ലക്ഷ്മി ദേവിയുടെ രൂപമായ തുളസി മാതാവിനെയും വിഷ്ണു ഭഗവാന്റെ രൂപമായ ഭഗവാൻ ശാലിഗ്രാമിന്റെയും വിവാഹമാണ് നടക്കുന്നത്. അങ്ങനെ ചെയ്യുന്നത് വീട്ടിൽ ശുഭകരമായ സംഭവങ്ങൾക്ക് കാരണമാവുകയും ദാമ്പത്യ ജീവിതത്തിൽ സന്തോഷവും സമാധാനവും കൊണ്ടുവരികയും ചെയ്യും എന്നാണ് വിശ്വാസം. ഈ വർഷത്തെ തുളസി വിവാഹം നവംബർ രണ്ടിനാണ്. രാവിലെ 7:31ന് ആരംഭിച്ച നവംബർ 3 രാവിലെ 5:07 നാണ് അവസാനിക്കുന്നത്.

മതപരമായും ആത്മീയവുമായി പ്രാധാന്യമുള്ള ഒന്നാണ് തുളസി വിവാഹം. ലക്ഷ്മി ദേവിയുടെയും വിഷ്ണുഭ​ഗവാന്റേയും ദിവ്യമായ ഐക്യത്തിന്റെ പ്രതീകമായാണ് തുളസി വിവാഹത്തെ കണക്കാക്കുന്നത്. ഇത് അനുഷ്ഠാനത്തോടെ ചെയ്താൽ ദാമ്പത്യ ജീവിതത്തിൽ സ്നേഹം ഐക്യം സ്ഥിരത എന്നിവ ഉറപ്പാക്കുന്നു. അതേസമയം അവിവാഹിതരായ ആളുകൾക്ക് അനുയോജ്യമായ ഒരു ജീവിതപങ്കാളിയെ ലഭിക്കുന്നതിനും തുളസി വിവാഹ ചടങ്ങ് നടത്തുന്നത് നല്ലതാണ്. വിവാഹ യോഗത്തിലെ നീതി, ഭക്തി, ഭാഗ്യം എന്നിവ പ്രാപ്തമാക്കാനുള്ള അനുഗ്രഹം ലഭിക്കും.

ഈ ദിവസം അതിരാവിലെ എഴുന്നേറ്റ് കുളിച്ച് ശുദ്ധിയായാണ് തുളസി വിവാഹം ആരംഭിക്കേണ്ടത്. നിങ്ങളുടെ പൂജാമുറി ശുദ്ധീകരിച്ച ശേഷം തുളസി ചെടിയെ ശരിയായ സ്ഥലത്ത് സ്ഥാപിക്കുക.

ALSO READ: ദാമ്പത്യത്തിലെ പ്രശ്നങ്ങൾ ഇല്ലാതാകും, ജോലിയിൽ സ്ഥാനക്കയറ്റം! ശുക്രസംക്രമണം 5 രാശിക്കാർക്ക് കൊണ്ടുവരും ബമ്പർ നേട്ടങ്ങൾ

ആവശ്യമായ വസ്തുക്കൾ

ഭഗവാൻ വിഷ്ണുവിന്റെ ചിത്രം അല്ലെങ്കിൽ ശാലിഗ്രാമ കല്ല്, തുളസിച്ചെടി, മഞ്ഞയും ചുവപ്പും നിറത്തിലുള്ള വസ്ത്രങ്ങൾ, കരിമ്പ്, തേങ്ങ, പൂക്കൾ, വളകൾ, മോതിരം, വിളക്ക്, വെറ്റില, പഞ്ചാമൃതം, മഞ്ഞൾ, കുങ്കുമം, കലശം, പട്ടുനൂൽ.

വിവാഹത്തിന്റെ പ്രധാന ആരാധനാ രീതി

തുളസി മാതാവിന് വെള്ളം അർപ്പിച്ച് ശുദ്ധീകരിച്ച ശേഷം ചുവന്ന വസ്ത്രം ധരിപ്പിക്കുക. അതായത് വധുവിനെപ്പോലെ ദേവിയെ അലങ്കരിക്കും. ശേഷം ഭഗവാൻ ശാലിഗ്രാമത്തെ ഗംഗാജലം കൊണ്ട് കുളിപ്പിച്ച് മഞ്ഞ വസ്ത്രം ധരിപ്പിക്കുന്നു. തുളസി മാതാവിനെയും ശാലി ഗ്രാമത്തിലെയും മുഖാമുഖം ഇരിത്തുന്നു. ഓം തുളസ്യായൈ നമഃ, ഓം ശാലിഗ്രാമായ നമഃ എന്നീ വിവാഹ മന്ത്രങ്ങൾ ജപിക്കുക. ഒരു പട്ടുനൂൽ ഉപയോഗിച്ച് ഇവ രണ്ടും പ്രതീകാത്മകമായി സംയോജിപ്പിക്കുന്നു. കന്യാദാന ചടങ്ങിൽ തുളസി മാതാവിന് തേങ്ങയും വെറ്റിലയും അർപ്പിക്കുന്നതാണ് പതിവ്.
അവസാനം ആരതി നടത്തി പ്രസാദം വിതരണം ചെയ്യുന്നു.

ശ്രദ്ധിക്കുക: ഈ വാർത്തയിൽ നൽകിയിരിക്കുന്ന വിവരങ്ങൾ മതവിശ്വാസങ്ങളെയും പൊതുവായ വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്. TV9 മലയാളം ഇത് സ്ഥിരീകരിക്കുന്നില്ല. എന്തെങ്കിലും നിർദ്ദേശങ്ങൾക്ക്, ദയവായി hello@astropatri.com എന്ന വിലാസത്തിൽ ബന്ധപ്പെടുക.