Thrikarthika 2025: തൃക്കാർത്തിക നാളെ! വിളക്ക് തെളിയിക്കേണ്ട സമയം, നിയമം എന്നിവ അറിയാം
Thrikarthika 2025 Rules: വൃശ്ചിക മാസത്തിലെ കാർത്തിക നക്ഷത്രത്തിന്റെയും പൗർണമിയുടെയും ദിവസമാണ് വൃശ്ചിക ദീപം എന്നും അറിയപ്പെടുന്ന കാർത്തിക വിളക്ക് ആഘോഷിക്കുന്നത്...
ദീപങ്ങളുടെ മഹോത്സവമായ തൃക്കാർത്തിക നാളെ. എല്ലാവർഷവും മാസത്തിലെ പൂർണ്ണചന്ദ്ര ദിനത്തിലാണ് തൃക്കാർത്തിക ആഘോഷമാക്കുന്നത്. ഈ വർഷത്തെ തൃക്കാർത്തിക നാളെ ഡിസംബർ നാലിനാണ്. നാളെ വീടുകളിലും അമ്പലങ്ങളിലും എല്ലാം വിളക്ക് കൊളുത്തി കാർത്തിക ദീപം ആഘോഷിക്കുന്നു. കേരളത്തിൽ ഏറ്റവും കൂടുതൽ ആഘോഷിക്കപ്പെടുന്ന ദീപ മഹോത്സവമാണ് കാർത്തിക വിളക്ക്.. ഈ ദിവസത്തിൽ ക്ഷേത്രങ്ങളിലും പ്രത്യേക പൂജകളും അനുഷ്ഠാനങ്ങളും നടത്താറുണ്ട്.
വൃശ്ചിക മാസത്തിലെ കാർത്തിക നക്ഷത്രത്തിന്റെയും പൗർണമിയുടെയും ദിവസമാണ് വൃശ്ചിക ദീപം എന്നും അറിയപ്പെടുന്ന കാർത്തിക വിളക്ക് ആഘോഷിക്കുന്നത്. ചില ക്ഷേത്രങ്ങളിലും പ്രദേശങ്ങളിലും എല്ലാം ഭഗവതിയെ ആരാധിക്കുന്നതിന് വേണ്ടിയുള്ള പ്രത്യേക ദിനമായും കാർത്തിക ദീപത്തെ കണക്കാക്കാറുണ്ട്. തൃക്കാർത്തിക ദിനത്തിൽ രാവിലെയും വൈകുന്നേരവും വിളക്ക് തെളിയിക്കുന്നത് നല്ലതാണ്.
ALSO READ: ഇടവം, ചിങ്ങം… 5 രാശിക്കാർ പണം എണ്ണാൻ റെഡിയായിക്കോളൂ! വ്യാതിപത്, രവിയോഗ് എന്നിവയുടെ ശുഭസംയോജനം
എങ്കിലും ഏറ്റവും അനുയോജ്യമായ സമയം സന്ധ്യയാണ്. കൂടാതെ തെളിയിക്കുന്ന വിളക്കുകളുടെ എണ്ണത്തിലും നല്ല പ്രാധാന്യമുണ്ട്. 108, 21,7 എന്നിങ്ങനെയുള്ള കണക്കനുസരിച്ച് മാത്രം വിളക്ക് തെളിയിക്കുന്നതാണ്. സാധാരണ വീടുകളിൽ നോക്കിയിട്ട് ദീപങ്ങൾ തെളിയിക്കുക എന്നത് ബുദ്ധിമുട്ടുള്ള കാര്യമാണ്. ക്ഷേത്രങ്ങളിൽ പലപ്പോഴും 108 ദീപങ്ങളാണ് തെളിയിക്കാറുള്ളത്. 21 ദീപങ്ങൾ വീട്ടിൽ കത്തിക്കുന്നതാണ് ഉത്തമം. ഇത് സാമ്പത്തിക ഭദ്രതയ്ക്കും സമാധാനത്തിനും വേണ്ടി ശുഭകരമായി കണക്കാക്കപ്പെടുന്നു.
ഏഴു ദീപങ്ങൾക്ക് കത്തിക്കുന്നത് പലപ്പോഴും വീട്ടിലെ പ്രധാന ഭാഗങ്ങളായ പൂമുഖം, തുളസിത്തറ, അടുക്കള, കിടപ്പുമുറി വീട്ടിലെ പ്രധാന വാതിൽ എന്നിവിടങ്ങളിലാണ്. അതായത് ഓരോ ആഗ്രഹസാഫല്യത്തിനും തെളിയിക്കേണ്ട ദീപങ്ങളുടെ എണ്ണത്തെക്കുറിച്ചും അവയുടെ ആകൃതിയെ കുറിച്ചും പല വിശ്വാസങ്ങളും നിലനിൽക്കുന്നുണ്ട്. എങ്കിലും വീടിന്റെ പരിസരം മുഴുവൻ പ്രകാശപൂരിതമാക്കുന്ന വിധത്തിൽ സൗകര്യത്തിനനുസരിച്ച് ദീപങ്ങൾ തെളിയിക്കുക. കൂടാതെ വീട്ടിൽ ദീപം തെളിയിക്കുമ്പോൾ ശുദ്ധിക്കും പ്രാധാന്യം നൽകുക. വീടും പരിസരവും നന്നായി അടിച്ചു തുടച്ചു വൃത്തിയാക്കുക.