V Abdurahiman: കരാര്‍ ലംഘിച്ചത് കേരള സര്‍ക്കാരെന്ന് അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷന്‍; മന്ത്രി വി. അബ്ദുറഹിമാന്‍ വെട്ടില്‍

Argentine Football Association against Kerala government: കരാര്‍ ലംഘനം നടത്തിയതെന്ന് കേരള സര്‍ക്കാരാണെന്ന അര്‍ജന്റീന അസോസിയേഷന്റെ ആരോപണം സംസ്ഥാന കായിക വകുപ്പ് മന്ത്രി വി. അബ്ദുറഹിമാനെ വെട്ടിലാക്കിയിരിക്കുകയാണ്

V Abdurahiman: കരാര്‍ ലംഘിച്ചത് കേരള സര്‍ക്കാരെന്ന് അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷന്‍; മന്ത്രി വി. അബ്ദുറഹിമാന്‍ വെട്ടില്‍

വി അബ്ദുറഹിമാന്‍, ലയണല്‍ മെസി

Updated On: 

09 Aug 2025 09:36 AM

സംസ്ഥാന സര്‍ക്കാരിനെതിരെ അര്‍ജന്റീന ടീം രംഗത്ത്. കേരള സര്‍ക്കാരാണ് കരാര്‍ ലംഘനം നടത്തിയതെന്നും, അവര്‍ വ്യവസ്ഥകള്‍ പൂര്‍ണമായി പാലിച്ചില്ലെന്നും അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷന്റെ ചീഫ് കൊമേഴ്‌സ്യല്‍ & മാര്‍ക്കറ്റിങ് ഓഫീസര്‍ ലിയാന്‍ഡ്രോ പീറ്റേഴ്‌സണ്‍ അറിയിച്ചു. ഒരു മാധ്യമപ്രവര്‍ത്തകനുമായി നടത്തിയ വാട്‌സാപ്പ് ചാറ്റിലാണ് ലിയാന്‍ഡ്രോ പീറ്റേഴ്‌സണ്‍ ഇക്കാര്യം അറിയിച്ചത്. അര്‍ജന്റീന ടീമിനെ കേരളത്തിലേക്ക് അയയ്ക്കാന്‍ എഎഫ്എ സമ്മതിച്ചുവെന്ന റിപ്പോര്‍ട്ടുകള്‍ ശരിയല്ലെന്നും അദ്ദേഹം വ്യക്തമാക്കി.

130 കോടിയോളം രൂപ അടച്ചിട്ടും അര്‍ജന്റീന ടീം കേരളത്തിലേക്ക് എത്താത്തത് കരാര്‍ ലംഘനമല്ലേയെന്ന മാധ്യമപ്രവര്‍ത്തകന്റെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

കരാര്‍ ലംഘനം നടത്തിയതെന്ന് കേരള സര്‍ക്കാരാണെന്ന അര്‍ജന്റീന അസോസിയേഷന്റെ ആരോപണം സംസ്ഥാന കായിക വകുപ്പ് മന്ത്രി വി. അബ്ദുറഹിമാനെ വെട്ടിലാക്കിയിരിക്കുകയാണ്. അസോസിയേഷന്റെ ആരോപണങ്ങള്‍ സംബന്ധിച്ച് മന്ത്രി ഇനി മറുപടി പറയേണ്ടി വരും.

Also Read: Anto Augustine: ‘മെസി വരില്ലെന്നത് മാധ്യമസൃഷ്ടി, ആകാശത്ത് നിന്നുണ്ടാക്കി പറയരുത്‌’

നേരത്തെ, അര്‍ജന്റീന കരാര്‍ ലംഘനം നടത്തിയതായി സ്‌പോണ്‍സറും റിപ്പോര്‍ട്ടര്‍ ബ്രോഡ്കാസ്റ്റിംഗ് കമ്പനി എംഡിയുമായ ആന്റോ അഗസ്റ്റിന്‍ ആരോപിച്ചിരുന്നു. 2025 ഒക്ടോബര്‍, നവംബര്‍ മാസത്തേക്കാണ് എഎഫ്എയുമായി കരാര്‍ വെച്ചിരിക്കുന്നതെന്നും, അടുത്ത സെപ്തംബറിലേക്ക് മത്സരം തരുന്നതിന്റെ അഭിപ്രായം എഎഫ്എ ചോദിച്ചിരുന്നുവെന്നും അദ്ദേഹം വെളിപ്പെടുത്തിയിരുന്നു.  മെസിയെയും അര്‍ജന്റീന ടീമിനെയും കേരളത്തിലെത്തിക്കാന്‍ 130 കോടി രൂപ നല്‍കിയെന്നും ആന്റോ അഗസ്റ്റിന്‍ പറഞ്ഞിരുന്നു.

Related Stories
Smriti Mandhana: പലാശുമായുള്ള വിവാഹം റദ്ദാക്കിയതിനു പിന്നാലെ സ്മൃതി മന്ദാന കളിക്കളത്തിലേക്ക്; പരിശീലിക്കുന്ന ചിത്രം വൈറല്‍
Smriti Mandhana: ഒടുവിൽ അതും സംഭവിച്ചു; ഇന്‍സ്റ്റഗ്രാമില്‍ പരസ്പരം അണ്‍ഫോളോ ചെയ്ത് സ്മൃതിയും പലാഷും
Virat Kohli: വിരാട് കോലിയുടെ ക്ഷേത്ര സന്ദർശനങ്ങൾ വൈറലാകുന്നു…. മാറ്റം തുടങ്ങുന്നത് ഇവിടെ നിന്ന്
Smriti Mandhana: ‘അവസാനിപ്പിക്കാൻ ആഗ്രഹിക്കുന്നു; പലാഷുമായുള്ള വിവാഹം റദ്ദാക്കിയതായി സ്മൃതി മന്ദാന
ISL: ആരുടെയും സഹായം വേണ്ട, ആ അനുമതി നല്‍കിയാല്‍ മാത്രം മതി; ഐഎസ്എല്‍ തന്നെ നടത്താന്‍ ക്ലബുകളുടെ പദ്ധതി
FIFA World Cup 2026: ഫിഫ ലോകകപ്പിലെ ഗ്രൂപ്പ് ചിത്രം തെളിഞ്ഞു; അര്‍ജന്റീന ‘ജെ’യില്‍, ബ്രസീല്‍ ‘സി’യില്‍, പോര്‍ച്ചുഗലോ?
വയറിന് അസ്വസ്ഥത ഉള്ളപ്പോൾ ഒഴിവാക്കേണ്ട ഭക്ഷണങ്ങൾ
കാപ്പിയോ ചായയോ? ഏതാണ്​ നല്ലത്
ശരീരം മെലിഞ്ഞുപോയോ? ഈ പഴം കഴിച്ചാല്‍ മതി
ചായ വീണ്ടും വീണ്ടും ചൂടാക്കുന്നത് അപകടമാണോ?
കലാശക്കൊട്ടിന് ഒരുമിച്ച് നൃത്തം ചെയ്ത് സ്ഥാനാർഥികളായ അമ്മയും മകളും
മരത്താൽ ചുറ്റപ്പെട്ട വീട്
പന്ത് തട്ടി ബൈക്കിൻ്റെ നിയന്ത്രണം പോയി
നീലഗിരി പാടിച്ചേരിയിൽ ഇറങ്ങിയ കാട്ടുപോത്ത്