Chinnaswamy Stadium Stampede: ചിന്നസ്വാമി സ്റ്റേഡിയം ദുരന്തം; വിരാട് കോലിക്കെതിരെ പോലീസിൽ പരാതി

Complaint Filed Against Virat Kohli: സീനിയർ സോഷ്യൽ ആക്‌ടിവിസ്റ്റായ വെങ്കടേഷ് എന്നയാളാണ് ബെംഗളൂരുവിലെ കബ്ബോൺ പാർക്ക് പോലീസ് സ്റ്റേഷനിൽ പരാതി നൽകിയത്. സംഭവത്തിൽ നേരത്തെ രജിസ്റ്റർ ചെയ്തിട്ടുള്ള കേസിൽ ഈ പരാതി കൂടി ഉൾപ്പെടുത്തുമെന്ന് പോലീസ് അറിയിച്ചു.

Chinnaswamy Stadium Stampede: ചിന്നസ്വാമി സ്റ്റേഡിയം ദുരന്തം; വിരാട് കോലിക്കെതിരെ പോലീസിൽ പരാതി

വിരാട് കോലി

Updated On: 

06 Jun 2025 21:00 PM

ബെംഗളൂരു: ഐപിഎൽ കിരീടാഘോഷത്തിന്റെ ഭാഗമായി ചിന്നസ്വാമി സ്റ്റേഡിയത്തിന് സമീപമുണ്ടായ തിക്കിലും തിരക്കിലും പെട്ട് 11 പേർ മരിക്കാനിടയായ സംഭവത്തിൽ ആർസിബി താരം വിരാട് കോലിക്കെതിരെ പോലീസിൽ പരാതി. സീനിയർ സോഷ്യൽ ആക്‌ടിവിസ്റ്റായ വെങ്കടേഷ് എന്നയാളാണ് ബെംഗളൂരുവിലെ കബ്ബോൺ പാർക്ക് പോലീസ് സ്റ്റേഷനിൽ പരാതി നൽകിയത്. സംഭവത്തിൽ നേരത്തെ രജിസ്റ്റർ ചെയ്തിട്ടുള്ള കേസിൽ ഈ പരാതി കൂടി ഉൾപ്പെടുത്തുമെന്ന് പോലീസ് അറിയിച്ചു. നിലവിൽ പുരോഗമിക്കുന്ന അന്വേഷണത്തിന്റെ ഭാഗമായിട്ടായിരിക്കും ഈ പരാതിയും പരിശോധിക്കപ്പെടുക.

ചിന്നസ്വാമി ദുരന്തത്തിൽ ആർസിബിയുടെ മാർക്കറ്റിങ് മേധാവി നിഖിൽ സോസാലെ അടക്കം നാലുപേരെയാണ് പോലീസ് ഇതുവരെ അറസ്റ്റ് ചെയ്തിട്ടുള്ളത്. പരിപാടിയുടെ നടത്തിപ്പുകാരായ ഡിഎൻഎ എന്ന ഇവന്റ്റ് മാനേജ്മെന്റിന്റെ പ്രതിനിധി സുനിൽ മാത്യുവിനെയും പോലീസ് അറസ്റ്റ് ചെയ്തു. എന്നാൽ, കർണാടക ക്രിക്കറ്റ് അസോസിയേഷൻ (കെ.എസ്.സി.എ) ഭാരവാഹികളുടെ അറസ്റ്റ് കർണാടക ഹൈക്കോടതി തടഞ്ഞിട്ടുണ്ട്. കേസ് വീണ്ടും പരിഗണിക്കുന്നത് വരെ അറസ്റ്റ് അടക്കമുള്ള നടപടികളിലേക്ക് കടക്കരുതെന്നാണ് കോടതി ഉത്തരവ്.

ALSO READ: ചിന്നസ്വാമി ദുരന്തം; കര്‍ണാടക ക്രിക്കറ്റ് അസോസിയേഷൻ ഭാരവാഹികളുടെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി

ആർസിബി മാർക്കറ്റിങ് മേധാവി നിഖിൽ സോസാലെയുടെ അറസ്റ്റിൽ തത്കാലം ഇടപെടുന്നില്ലെന്നാണ് ഹൈക്കോടതി അറിയിച്ചിരിക്കുന്നത്. അപകടത്തിന്റെ പശ്ചാത്തലത്തിലും സ്റ്റേഡിയത്തിലെ വിജയാഘോഷം നിർത്തിവെക്കാൻ അധികൃതർ തയ്യാറാവാത്തത് നേരത്തെ വലിയ വിമർശനങ്ങൾക്ക് വഴിവെച്ചിരുന്നു. താരങ്ങൾ സ്റ്റേഡിയത്തിന് നടുവിൽ ഒത്തുകൂടി ട്രോഫി പ്രദർശിപ്പിക്കുകയും, ടീം അംഗങ്ങൾ ചേർന്ന് സ്റ്റേഡിയത്തെ വലം വെക്കുകയും ചെയ്തിരുന്നു. വൻ ആരവങ്ങളോട് കൂടിയാണ് കാണികൾ വിരാട് കോലിയെയും സംഘത്തെയും വരവേറ്റത്. എന്നാൽ, വിക്ടറി പരേഡ് ടീം ഒഴിവാക്കിയിരുന്നു.

Related Stories
Kolkata Messi Event Chaos: അലമ്പെന്ന് പറഞ്ഞാല്‍ ഭൂലോക അലമ്പ് ! സാള്‍ട്ട് ലേക്കിലെ സംഘര്‍ഷത്തില്‍ മുഖ്യസംഘാടകന്‍ കസ്റ്റഡിയില്‍; ടിക്കറ്റ് തുക തിരികെ നല്‍കും
Lionel Messi: മെസി വന്നിട്ട് വേഗം പോയി; കുപ്പിയും കസേരയും വലിച്ചെറിഞ്ഞ് ആരാധകർ; മാപ്പപേക്ഷിച്ച് മുഖ്യമന്ത്രി മമത ബാനർജി
Lionel Messi: ലയണൽ മെസി കൊൽക്കത്തയിലെത്തി; ഫുട്ബോൾ ഇതിഹാസത്തിന് ഊഷ്മള സ്വീകരണം
ISL: ഐഎസ്എല്ലില്‍ വീണ്ടും പ്രതിസന്ധി; കടുപ്പിച്ച് ക്ലബുകള്‍; ടീമുകളുടെ കടുംപിടുത്തത്തിന് പിന്നില്‍
Lionel Messi: മെസ്സിക്കൊപ്പം ഫോട്ടോ എടുക്കാം, അവസരം നൂറ് പേർക്ക്; ആരാധകർക്ക് ഇനി എന്തു വേണം!
Smriti Mandhana: പലാശുമായുള്ള വിവാഹം റദ്ദാക്കിയതിനു പിന്നാലെ സ്മൃതി മന്ദാന കളിക്കളത്തിലേക്ക്; പരിശീലിക്കുന്ന ചിത്രം വൈറല്‍
ക്രിസ്മസ് അപ്പുപ്പന് ആ തൊപ്പി കിട്ടിയതെങ്ങനെ?
കുക്കറിൽ ചായ ഉണ്ടാക്കിയാലോ ?
പ്രമേഹമുള്ളവര്‍ക്ക് ഉരുളക്കിഴങ്ങ് കഴിക്കാമോ?
ഇഞ്ചിയും വെളുത്തുള്ളിയും ഒരുമിച്ച് കഴിച്ചാൽ എന്താണ് പ്രശ്നം?
സ്കൂട്ടർ യാത്രികനെ ആക്രമിച്ച് പോത്ത്
ക്ലാസിൽ ഇരിക്കെ പെൺകുട്ടിക്ക് ഹൃദയാഘാതം
തോൽവിക്ക് പിന്നാലെ സിപിഎം ബിജെപി സംഘർഷം
സിപിഎം തോറ്റു, വടിവാളുമായി പ്രവർത്തകരുടെ ആക്രമണം