Asia Cup 2025: ‘ഇന്ത്യക്കെതിരെ രണ്ട് കളിയും ഞങ്ങൾ ജയിക്കും’; അവകാശവാദവുമായി ഹാരിസ് റൗഫ്

Haris Rauf On Ind vs Pak: ഇന്ത്യക്കെതിരായ രണ്ട് മത്സരങ്ങളിലും പാകിസ്താൻ വിജയിക്കുമെന്ന് പേസർ ഹാരിസ് റൗഫ്. ഏഷ്യാ കപ്പുമായി ബന്ധപ്പെട്ടാണ് താരത്തിൻ്റെ പ്രതികരണം.

Asia Cup 2025: ഇന്ത്യക്കെതിരെ രണ്ട് കളിയും ഞങ്ങൾ ജയിക്കും; അവകാശവാദവുമായി ഹാരിസ് റൗഫ്

ഹാരിസ് റൗഫ്

Updated On: 

01 Sep 2025 17:38 PM

ഏഷ്യാ കപ്പിൽ ഇന്ത്യക്കെതിരെ രണ്ട് മത്സരങ്ങളിലും വിജയിക്കുമെന്ന് പാക് പേസർ ഹാരിസ് റൗഫ്. ആരാധകൻ്റെ ചോദ്യത്തോടാണ് ഹാരിസ് റൗഫിൻ്റെ പ്രതികരണം. ഇതിൻ്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ഏഷ്യാ കപ്പ് മത്സരക്രമം അനുസരിച്ച് സെപ്തംബർ 14നാണ് ഇന്ത്യ – പാകിസ്താൻ ഗ്രൂപ്പ് ഘട്ട മത്സരം. ഗ്രൂപ്പിലെ സ്ഥാനം അനുസരിച്ച് സൂപ്പർ ഫോറിലും ടീമുകൾ ഒരുതവണ ഏറ്റുമുട്ടും.

അതേസമയം, ഏഷ്യാ കപ്പിൽ പാകിസ്താനെതിരെ ഇന്ത്യ കളിക്കുമോ എന്നതിൽ വ്യക്തതയില്ല. ഇക്കാര്യത്തിൽ ബിസിസിഐ ഇതുവരെ പരസ്യമായ നിലപാട് എടുത്തിട്ടുമില്ല. പാകിസ്താനെതിരായ കളി ബഹിഷ്കരിക്കണമെന്ന് പല കോണുകളിൽ നിന്നും ആവശ്യമുയരുന്നുണ്ട്. പല മുൻ താരങ്ങളും ബിസിസിഐയോട് ഇക്കാര്യം ആവശ്യപ്പെട്ടു. എന്നാൽ, ഇതുവരെ ബിസിസിഐ ഇക്കാര്യത്തിൽ പ്രതികരിച്ചിട്ടില്ല. ഏഷ്യാ കപ്പ് ടീം പ്രഖ്യാപിക്കുന്ന സമയത്ത് മാധ്യമപ്രവർത്തകർ ഇന്ത്യൻ ക്യാപ്റ്റൻ സൂര്യകുമാർ യാദവിനോടും മുഖ്യ പരിശീലകൻ അജിത് അഗാർക്കാറിനോടും പാകിസ്താനെതിരെ കളിക്കുമോ എന്ന് ചോദിച്ചിരുന്നു. എന്നാൽ, ഈ ചോദ്യത്തിന് മറുപടി പറയേണ്ടെന്ന് ബിസിസിഐ പ്രതിനിധി ഇവർക്ക് നിർദ്ദേശം നൽകി.

Also Read: Sourav Ganguly: സൗരവ് ഗാംഗുലിക്ക് പുതിയ ദൗത്യം, ഇനി പരിശീലന ചുമതല

ഇന്ത്യ പാകിസ്താനെതിരെ കളിക്കുമോ എന്നായിരുന്നു മാധ്യമപ്രവർത്തകൻ്റെ ചോദ്യം. ഈ ചോദ്യത്തിന് മറുപടി പറയാൻ അഗാർക്കറിന് കഴിയുന്നതിന് മുൻപ് തന്നെ ബിസിസിഐ പ്രതിനിധി ഇടപെട്ടു. ചോദ്യത്തിന് ഉത്തരം പറയേണ്ടതില്ലെന്ന് ബിസിസിഐ പ്രതിനിധി നിർദ്ദേശിച്ചതിനെ തുടർന്ന് ഇരുവരും നിശബ്ദത പാലിക്കുകയായിരുന്നു.

ഏഷ്യാ കപ്പ് ടീമിനെ സൂര്യകുമാർ യാദവാണ് നയിക്കുക. ശുഭ്മൻ ഗിൽ വൈസ് ക്യാപ്റ്റനായി തിരികെയെത്തി. മലയാളി താരം സഞ്ജു സാംസൺ ടീമിൽ ഇടം നിലനിർത്തി. എന്നാൽ, ഗിൽ ടീമിലുള്ളതുകൊണ്ട് തന്നെ സഞ്ജുവിന് അവസരം ലഭിച്ചേക്കില്ല. ജിതേഷ് ശർമ്മയാണ് ഫസ്റ്റ് ചോയിസ് വിക്കറ്റ് കീപ്പർ. സഞ്ജു ബാക്കപ്പ് കീപ്പറായാണ് ടീമിലുള്ളത്.

മുട്ടയും പാലും ഒരുമിച്ച് കഴിക്കാമോ! ഏതാണ് മികച്ചത്
പച്ചക്കറി ചുമ്മാതങ്ങു വേവിക്കല്ലേ, ഇത് ശ്രദ്ധിക്കൂ...
വാടിപ്പോയ ക്യാരറ്റും ഫ്രഷാകും; ഉഗ്രന്‍ ടിപ്പിതാ
ഇന്ത്യന്‍ കോച്ച് ഗൗതം ഗംഭീറിന്റെ ശമ്പളമെത്ര?
ട്രെയിനിൻ്റെ മേളിൽ കേറിയാൽ
പ്രതിപക്ഷനേതാവ് വോട്ട് രേഖപ്പെടുത്തി
കേന്ദ്രമന്ത്രി സുരേഷ് ഗോപി വോട്ട് ചെയ്യാൻ
ഗൂഡല്ലൂരിൽ ഒവിഎച്ച് റോഡിൽ ഇറങ്ങിയ കാട്ടാന