Sanju Samson: അക്‌സര്‍ പോരാ, പുതിയ ക്യാപ്റ്റനെ വേണം; സഞ്ജുവിനെ ഉന്നമിട്ട് ഡല്‍ഹി ക്യാപിറ്റല്‍സ്
Will Sanju Samson join Delhi Capitals: കേരള ക്രിക്കറ്റ് ലീഗില്‍ തകര്‍പ്പന്‍ ഫോമിലാണ് സഞ്ജു. ഓറഞ്ച് ക്യാപിനുള്ള പോരാട്ടത്തില്‍ താരം രണ്ടാമതാണ്. ആറു മത്സരങ്ങളില്‍ നിന്ന് 368 റണ്‍സ് അടിച്ചുകൂട്ടി. ആറു മത്സരങ്ങളില്‍ അഞ്ചെണ്ണത്തിലാണ് താരം ബാറ്റു ചെയ്തത്. ഒരു സെഞ്ചുറിയും, മൂന്ന് അര്‍ധ സെഞ്ചുറിയും നേടി
അടുത്ത ഐപിഎല്‍ സീസണിന് മുന്നോടിയായി പുതിയ ക്യാപ്റ്റനെ തിരഞ്ഞ് ഡല്‍ഹി ക്യാപിറ്റല്‍സ്. നിലവിലെ ക്യാപ്റ്റനായ അക്‌സര്‍ പട്ടേലിനെ നായകസ്ഥാനത്തു നിന്ന് നീക്കിയേക്കുമെന്ന് ‘ന്യൂസ്24’ റിപ്പോര്‍ട്ട് ചെയ്തു. അക്‌സര്‍ ടീമില്‍ കളിക്കാരനായി മാത്രം തുടരുമെന്നാണ് റിപ്പോര്‍ട്ടിലെ അവകാശവാദം. കഴിഞ്ഞ സീസണില്‍ ടീമിനെ പ്ലേ ഓഫില്‍ എത്തിക്കാനായില്ലെങ്കിലും ക്യാപ്റ്റനെന്ന നിലയില്‍ തന്റെ ഉത്തരവാദിത്തം അക്‌സര്‍ ഭംഗിയായി നിറവേറ്റിയിരുന്നു. 14 മത്സരങ്ങളില്‍ ഏഴും ജയിച്ച ഡല്‍ഹി അഞ്ചാം സ്ഥാനത്തായിരുന്നു.
കെഎല്‍ രാഹുല്‍, ഫാഫ് ഡു പ്ലെസിസ് എന്നീ താരങ്ങള്‍ ടീമിലുണ്ടായിരുന്നിട്ടും അക്‌സറിനെ ക്യാപ്റ്റനാക്കാന്‍ മാനേജ്‌മെന്റ് തീരുമാനിക്കുകയായിരുന്നു. ക്യാപ്റ്റനാകാന്‍ താല്‍പര്യമില്ലെന്ന് രാഹുല്‍ അറിയിച്ചതിനെ തുടര്‍ന്നാണ് അക്‌സറിനെ നായകനാക്കിയതെന്നായിരുന്നു അന്ന് പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍. എന്നാല്‍ അക്‌സറിനെ ക്യാപ്റ്റന്‍സിയില്‍ നിന്ന് നീക്കിയാല്‍ ആ സ്ഥാനത്തേക്ക് രാഹുലിനെയോ ഡുപ്ലെസിയെയോ പരിഗണിക്കാന്‍ സാധ്യതയുണ്ട്.
Also Read: Asia Cup 2025: കെസിഎലിൽ സഞ്ജു, യുപി ലീഗിൽ റിങ്കു; ഏഷ്യാ കപ്പ് ടീമിലെ സമവാക്യങ്ങൾ മാറിമറിയുമോ?




സഞ്ജു എത്തുമോ?
സഞ്ജു സാംസണ്‍ രാജസ്ഥാന്‍ റോയല്‍സ് വിട്ടാല്‍ അദ്ദേഹത്തെ ടീമിലെത്തിക്കാന്‍ ഡല്‍ഹി ക്യാപിറ്റല്‍സിന് താല്‍പര്യമുണ്ടെന്നും റിപ്പോര്‍ട്ടിലുണ്ട്. സഞ്ജു രാജസ്ഥാന്‍ വിട്ടാല്‍ അദ്ദേഹത്തെ ഇരുകൈയും നീട്ടി സ്വാഗതം ചെയ്യുമെന്ന് ക്യാപിറ്റല്‍സ് വൃത്തങ്ങള്‍ അറിയിച്ചതായി ന്യൂസ്24 റിപ്പോര്‍ട്ട് ചെയ്തു. സഞ്ജു ഡല്‍ഹി ടീമിലെത്തിയാല്‍ അദ്ദേഹത്തെ ക്യാപ്റ്റനാക്കാനും സാധ്യതയുണ്ട്.
അതേസമയം, കേരള ക്രിക്കറ്റ് ലീഗില്‍ തകര്‍പ്പന്‍ ഫോമിലാണ് സഞ്ജു. ഓറഞ്ച് ക്യാപിനുള്ള പോരാട്ടത്തില്‍ താരം രണ്ടാമതാണ്. ആറു മത്സരങ്ങളില്‍ നിന്ന് 368 റണ്‍സ് അടിച്ചുകൂട്ടി. ആറു മത്സരങ്ങളില്‍ അഞ്ചെണ്ണത്തിലാണ് താരം ബാറ്റു ചെയ്തത്. ഒരു സെഞ്ചുറിയും, മൂന്ന് അര്‍ധ സെഞ്ചുറിയും നേടി.