AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Bob Simpson: മുൻ ഓസ്‌ട്രേലിയൻ ക്രിക്കറ്റ് ക്യാപ്റ്റനും പരിശീലകനുമായ ബോബ് സിംപ്‌സൺ അന്തരിച്ചു

Bob Simpson passes away: 62 ടെസ്റ്റുകളില്‍ കളിച്ച താരം 39 എണ്ണത്തില്‍ ടീമിനെ നയിച്ചു. 46.81 ആയിരുന്നു ബോബ് സിംപ്‌സണിന്റെ ശരാശരി. 1957ലാണ് താരം രാജ്യാന്തര ക്രിക്കറ്റില്‍ അരങ്ങേറിയത്. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടെസ്റ്റ് മത്സരത്തിലൂടെയായിരുന്നു അരങ്ങേറ്റം

Bob Simpson: മുൻ ഓസ്‌ട്രേലിയൻ ക്രിക്കറ്റ് ക്യാപ്റ്റനും പരിശീലകനുമായ ബോബ് സിംപ്‌സൺ അന്തരിച്ചു
ബോബ് സിംപ്‌സൺImage Credit source: facebook.com/cricketcomau
jayadevan-am
Jayadevan AM | Published: 16 Aug 2025 11:14 AM

മുൻ ഓസ്‌ട്രേലിയൻ ക്രിക്കറ്റ് ക്യാപ്റ്റനും പരിശീലകനുമായ ബോബ് സിംപ്‌സൺ (89) അന്തരിച്ചു. 62 ടെസ്റ്റുകളില്‍ കളിച്ച താരം 39 എണ്ണത്തില്‍ ടീമിനെ നയിച്ചു. 46.81 ആയിരുന്നു ബോബ് സിംപ്‌സണിന്റെ ശരാശരി. 1957ലാണ് താരം രാജ്യാന്തര ക്രിക്കറ്റില്‍ അരങ്ങേറിയത്. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടെസ്റ്റ് മത്സരത്തിലൂടെയായിരുന്നു അരങ്ങേറ്റം. 1978ല്‍ വെസ്റ്റ് ഇന്‍ഡീസിനെതിരെ ഏകദിനത്തിലും അരങ്ങേറി. എന്നാല്‍ അതേ വര്‍ഷം തന്നെ ബോബ് സിംപ്‌സണ്‍ രാജ്യാന്തര കരിയര്‍ അവസാനിപ്പിച്ചു. അവസാന ടെസ്റ്റ്, ഏകദിന മത്സരങ്ങള്‍ കളിച്ചത് വെസ്റ്റ് ഇന്‍ഡീസിനെതിരെയായിരുന്നു.

1967ല്‍ അദ്ദേഹം വിരമിച്ചിരുന്നെങ്കിലും, പിന്നീട് 41-ാം വയസില്‍ വേള്‍ഡ് സീരീസ് ക്രിക്കറ്റിലൂടെ തിരിച്ചുവരവ് നടത്തുകയായിരുന്നു. ഓസ്‌ട്രേലിയൻ ക്രിക്കറ്റിന് സിംപ്‌സൺ നൽകിയ അസാധാരണ സേവനം തലമുറകളോളം ഓര്‍മിക്കപ്പെടുമെന്ന് ഓസീസ് പ്രധാനമന്ത്രി ആന്റണി അൽബനീസ് ശനിയാഴ്ച പറഞ്ഞു.

“കളിക്കാരന്‍, ക്യാപ്റ്റന്‍, പരിശീലകന്‍ എന്ന നിലയില്‍ അദ്ദേഹം ഉയര്‍ന്ന നിലവാരത്തില്‍ പ്രവര്‍ത്തിച്ചു. അദ്ദേഹം എക്കാലവും ഓര്‍മിക്കപ്പെടും”- ആന്റണി അൽബനീസ് പറഞ്ഞു.

Also Read: Hardik Pandya: ഇര്‍ഫാന്‍ പത്താനെ കമന്ററി പാനലില്‍ നിന്ന് പുറത്താക്കിയതിന് പിന്നില്‍ ഹാര്‍ദ്ദിക്കോ? അഭ്യൂഹം

1980-കളിലാണ്‌ സിംപ്‌സൺ ഓസ്‌ട്രേലിയയുടെ പരിശീലക ചുമതല ഏറ്റെടുത്തു. താരത്തിന്റെ പരിശീലനത്തില്‍ ഓസ്‌ട്രേലിയന്‍ ടീം കൂടുതല്‍ കരുത്തരായി. 1985-ൽ സിംപ്‌സണെ സ്‌പോർട്‌സ് ഓസ്‌ട്രേലിയ ഹാൾ ഓഫ് ഫെയിമിൽ ഉൾപ്പെടുത്തി. 1987-ൽ ഓസീസ് ടീം ലോകകപ്പ് ജേതാക്കളായപ്പോഴും ബോബ് സിംപ്‌സണായിരുന്നു പരിശീലകന്‍.