Sanju Samson : റിയാക്ഷൻ സമയം വെറും ആറ് മൈക്രോ സക്കൻഡുകൾ മാത്രം, ഇത് പറക്കും സഞ്ജു! ഒറ്റ കൈകൊണ്ടുള്ള ആ ക്യാച്ച്

Sanju Samson Catch Against New Zealand : ന്യൂസിലാൻഡ് ഓപ്പണർ ഡെവോൺ കോൺവെയെ പുറത്താക്കിയാണ് സഞ്ജു അവിശ്വസനീയമായ ക്യാച്ച് സ്വന്തമാക്കിയത്.

Sanju Samson : റിയാക്ഷൻ സമയം വെറും ആറ് മൈക്രോ സക്കൻഡുകൾ മാത്രം, ഇത് പറക്കും സഞ്ജു! ഒറ്റ കൈകൊണ്ടുള്ള ആ ക്യാച്ച്

Sanju Samson Catch

Updated On: 

21 Jan 2026 | 11:15 PM

നാഗ്പൂർ : ന്യൂസിലാൻഡിനെതിരെ ആദ്യ ടി20യിൽ ബാറ്റിങ്ങിൽ നിരാശപ്പെടുത്തിയെങ്കിലും കീപ്പിങ്ങിലൂടെ ആ കുറവ് നികത്തിയിരിക്കുകയാണ് സഞ്ജു സാംസൺ. ന്യൂസിലാൻഡ് ഓപ്പണിങ് താരം ഡെവോൺ കോൺവെയെ മാസ്മരികമായ ക്യാച്ചിലൂടെ പുറത്താക്കിയാണ് സഞ്ജു തൻ്റെ കീപ്പിങ്ങിലെ മികവ് കാഴ്ചവെച്ചത്. ഇന്ത്യ ഉയർത്തിയ 239 റൺസ് വിജയലക്ഷ്യം പിന്തുടർന്ന് കിവീസിന് നഷ്ടമാകുന്ന ആദ്യ വിക്കറ്റും ഇത് തന്നെയായിരുന്നു.

കിവീസിൻ്റെ ഇന്നിങ്സിലെ ആദ്യ രണ്ടാം പന്തിലായിരുന്നു കോൺവെ റൺസൊമെടുക്കാതെ സഞ്ജുവിൻ്റെ ഒറ്റകൈകൊണ്ടുള്ള ക്യാച്ചിലൂടെ പുറത്താകുന്നത്. അർഷ്ദീപ് സിങ്ങ് എറിഞ്ഞ് പന്ത് കോൺവെ ബാറ്റിൻ്റെ എഡ്ജിൽ തട്ടി പിന്നിലേക്ക് പോകുകയും കൃത്യമായി ചാടി വീണ് ഒറ്റ കൈകൊണ്ട് സഞ്ജു അത് പിടിച്ചെടുക്കുകയായിരുന്നു. റിപ്ലേയിൽ വെറും ആറ് മൈക്രോ സക്കൻഡുകൾ മാത്രമായിരുന്നു സഞ്ജുവിൻ്റെ റിയാക്ഷൻ സമയം വ്യക്തമായി.

ALSO READ : Indian Team Jungle Safari: എന്ത് വൈബ്, ജംഗിള്‍ വൈബ്! ടെന്‍ഷനില്ലാതെ സഞ്ജുവും, സംഘവും; ആര്‍ത്തുല്ലസിച്ച് വിനോദയാത്ര

സഞ്ജു എടുത്ത ക്യാച്ച്

അതേസമയം മത്സരത്തിൽ ഇന്ത്യക്കായി ഓപ്പണിങ് ഇറങ്ങിയ മലയാളി തരാത്തിന് പത്ത് റൺസ് മാത്രമെ എടുക്കാൻ സാധിച്ചുള്ളൂ. എന്നാൽ സഞ്ജുവിൻ്റെ സഹ-ഓപ്പണറായ ഇറങ്ങിയ അഭിഷേക ശർമയുടെ ബാറ്റിങ് മികവിൽ ഇന്ത്യ കിവീസിനെതിരെ 239 റൺസിൻ്റെ കൂറ്റൻ വിജയലക്ഷ്യം ഒരുക്കുകയായിരുന്നു. അവസാന ഓവറുകളിൽ റിങ്കു സിങ്ങും അടിച്ചുകൂട്ടിയപ്പോൾ ഇന്ത്യ സ്കോർബോർഡ് ഉയർന്നു. എന്നാൽ മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ സന്ദർശകർക്ക് 190 റൺസെടുക്കാനെ സാധിച്ചുള്ളു. കൃത്യമായി കണക്ക് കൂട്ടിലൂടെ പന്തെറിഞ്ഞ്, അധികം റൺസ് വിട്ടുകൊടുക്കാതെയാണ് ഇന്ത്യ ബോളർമാർ കിവീസിന് പ്രകടനം കാഴ്ചവെച്ചത്. ജയത്തോടെ അഞ്ച് മത്സരങ്ങളുടെ പരമ്പരയിൽ ഇന്ത്യ 1-0ത്തിന് മുന്നിലെത്തി. ജനുവരി 23-ാം തീയതി ഛത്തീസ്ഗഡിൽ റായ്പൂരിൽ വെച്ചാണ് പരമ്പരയിലെ രണ്ടാം മത്സരം.

തൈര് എത്ര നാൾ വരെ ഫ്രിഡ്ജിൽ സൂക്ഷിക്കാം
പോത്തിറച്ചി എങ്ങനെ തിരിച്ചറിയാം?
ഷാരൂഖാന്റെ വാച്ചിന്റെ വില എത്ര? പ്രത്യേകതകൾ ഏറെ
കോളിഫ്‌ളവറില്‍ നിന്നും പുഴുവിനെ തുരത്താനുള്ള വഴിയിതാ
വയനാട് പനമരം മേഖലയിൽ കാട്ടാനക്കൂട്ടം ഇറങ്ങിയപ്പോൾ
അറസ്റ്റിലായ ഷിംജിതയെ മെഡിക്കൽ പരിശോധനയ്ക്ക് എത്തിച്ചപ്പോൾ
നിയന്ത്രണം വിട്ട കാർ ഡിവൈഡറിൽ ഇടിച്ച് കയറി
ആ ചേച്ചി പറഞ്ഞില്ലായിരുന്നെങ്കിലോ? ഇലക്ട്രിക് സ്കൂട്ടറിന് തീപിടിച്ചത് കണ്ടോ