Jasprit Bumra: കൊവിഡ് കാലത്ത് ഭാര്യയോട് വിവാഹാഭ്യർത്ഥന നടത്തിയതെങ്ങനെയെന്ന് ബുംറ; പ്രോട്ടോകോൾ മാറ്റേണ്ടിവന്നെന്ന് വെളിപ്പെടുത്തൽ
How Jasprit Bumrah Proposes To Wife Sanjana Ganesan: താൻ എങ്ങനെയാണ് ഭാര്യ സഞ്ജന ഗണേശനോട് വിവാഹാഭ്യർത്ഥന നടത്തിയതെന്ന് വെളിപ്പെടുത്തി ജസ്പ്രീത് ബുംറ. കൊവിഡ് കാലത്ത് ഐപിഎലിനിടെയായിരുന്നു സംഭവമെന്ന് അദ്ദേഹം പറഞ്ഞു.
ഭാര്യ സഞ്ജന ഗണേശനോട് വിവാഹാഭ്യർത്ഥന നടത്തിയത് എങ്ങനെയെന്ന് വെളിപ്പെത്തി ജസ്പ്രീത് ബുംറ. കൊവിഡ് കാലത്തായിരുന്നു സംഭവമെന്നും തനിക്ക് പ്രപ്പോസ് ചെയ്യാനായി ഐപിഎൽ പ്രോട്ടോകോൾ പോലും മാറ്റേണ്ടിവന്നു എന്നും ബുംറ പറഞ്ഞു. മുൻ താരം ഹർഭജൻ സിംഗും ഭാര്യ ഗീത ബസ്രയും ചേർന്ന് നടത്തിയ ഇൻ്റർവ്യൂവിലാണ് താരത്തിൻ്റെ വെളിപ്പെടുത്തൽ.
“ഇത് കൊവിഡ് സമയത്തായിരുന്നു. എല്ലാ ടീമുകൾക്കും ബയോ ബബിൾ ഉണ്ടായിരുന്നു. അവൾ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് ബബിളിലും ഞാൻ മുംബൈ ഇന്ത്യൻസ് ബബിളിലും. ടൂർണമെൻ്റ് അവസാനിക്കുമ്പോൾ ഒരു അവസരം ലഭിച്ചെങ്കിലോ എന്ന് കരുതി ഞാൻ ഒപ്പം മോതിരം കരുതിയിരുന്നു. പക്ഷേ, ഗ്രൗണ്ടിൽ വച്ച് മാത്രമേ ഞങ്ങൾ പരസ്പരം കാണുമായിരുന്നുള്ളൂ.”- ബുംറ പ്രതികരിച്ചു.
“ആ സമയത്ത് കൊൽക്കത്ത ഐപിഎലിൽ നിന്ന് പുറത്തായിരുന്നു. അങ്ങനെ അവൾ പുറത്തുവന്നു. ഞാൻ പലരോടും ബബിൾ ടു ബബിൾ ട്രാൻസ്ഫർ സാധ്യമാക്കണമെന്ന് ആവശ്യപ്പെട്ടു. ഒടുവിൽ അതിന് അനുവാദം ലഭിച്ചു. ആരോടും ഇക്കാര്യം പറയാൻ താത്പര്യമില്ലാത്തതിനാൽ എല്ലാ കാര്യവും ഞാൻ തന്നെ ചെയ്തു. കേക്ക് വാങ്ങി, എൻ്റെ മുറി അലങ്കരിച്ചു, മെഴുകുതിരികൾ കത്തിച്ച് വച്ചു.”- ബുംറ തുടർന്നു.




Also Read: India vs England: ഒടുവില്‍ ഓള്‍ ഔട്ട്, ഇംഗ്ലണ്ടിന് മുന്നില്‍ ഇന്ത്യയുടെ വക റണ്‍മല
“കൊൽക്കത്ത പുറത്തായതിൽ സന്തോഷിച്ച ഒരേയൊരാൾ ഞാനായിരിക്കും. ഞാൻ മുറിയിലേക്ക് വന്നപ്പോൾ ബുംറ പറഞ്ഞു, ബാൽക്കണിയിലേക്ക് വരാൻ. ഞാൻ പറഞ്ഞു, വന്നതല്ലേയുള്ളൂ. കുറച്ച് വെള്ളം കുടിച്ചോട്ടെ എന്ന്. ബുംറ സമ്മതിച്ചില്ല.”- സഞ്ജന പറഞ്ഞു.
“മെഴുകുതിരി കത്തിച്ചത് ബീച്ചിനോട് ചേർന്നുള്ള ബാൽക്കണിയിലായിരുന്നു. കാറ്റടിച്ച് അത് കെട്ടുകൊണ്ടിരുന്നു. അതുകൊണ്ടാണ് വേഗം വരാൻ പറഞ്ഞത്. അങ്ങനെ ഞാൻ മോതിരം കൈമാറി. എന്നിട്ട് വീട്ടുകാരെ അറിയിച്ചു.”- ബുംറ വിശദീകരിച്ചു.
2021ലാണ് ഇവർ വിവാഹിതരായത്. 2023ൽ ഇവർക്ക് കുഞ്ഞുണ്ടായിരുന്നു.