KCL 2025: തിളങ്ങിയത് ക്യാപ്റ്റന്‍ കൃഷ്ണപ്രസാദ് മാത്രം, ട്രിവാന്‍ഡ്രം റോയല്‍സിന് ഭേദപ്പെട്ട സ്‌കോര്‍
Kerala cricket league season 2 Adani Trivandrum Royals vs Calicut Globstars: അദാനി ട്രിവാന്‍ഡ്രം റോയല്‍സിനെതിരെ 174 റണ്‍സാണ് കാലിക്കറ്റിന്റെ വിജയലക്ഷ്യം. ടോസ് നേടിയ കാലിക്കറ്റ് ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. 53 പന്തില്‍ 78 റണ്‍സ് നേടിയ ഓപ്പണറും ക്യാപ്റ്റനുമായ കൃഷ്ണ പ്രസാദിന്റെ ബാറ്റിങാണ് റോയല്‍സിന് ഭേദപ്പെട്ട സ്‌കോര്‍ സമ്മാനിച്ചത്
തിരുവനന്തപുരം: കേരള ക്രിക്കറ്റ് ലീഗിലെ രണ്ടാം സീസണില്‍ ആദ്യ വിജയം നേടി കാലിക്കറ്റ് ഗ്ലോബ്‌സ്റ്റാര്‍സ്. അദാനി ട്രിവാന്‍ഡ്രം റോയല്‍സിനെതിരെ 174 റണ്‍സാണ് കാലിക്കറ്റിന്റെ വിജയലക്ഷ്യം. ടോസ് നേടിയ കാലിക്കറ്റ് ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. 53 പന്തില്‍ 78 റണ്‍സ് നേടിയ ഓപ്പണറും ക്യാപ്റ്റനുമായ കൃഷ്ണ പ്രസാദിന്റെ ബാറ്റിങാണ് റോയല്‍സിന് ഭേദപ്പെട്ട സ്‌കോര്‍ സമ്മാനിച്ചത്. തരക്കേടില്ലാത്ത തുടക്കമാണ് കൃഷ്ണ പ്രസാദും സഹ ഓപ്പണറായ എസ് സുബിനും റോയല്‍സിന് നല്‍കിയത്. കൃഷ്ണ പ്രസാദ് കരുതലോടെ ബാറ്റേന്തിയപ്പോള്‍ സുബിന്‍ അടിച്ചുതകര്‍ത്തു. 12 പന്തില്‍ 23 റണ്‍സെടുത്ത താരത്തെ അഖില്‍ സ്‌കറിയ വീഴ്ത്തി.
മികച്ച ഫോമിലുള്ള റിയ ബഷീറാണ് തുടര്‍ന്ന് ക്രീസിലെത്തിയത്. എന്നാല്‍ കാലിക്കറ്റിനെതിരെ താളം കണ്ടെത്താന്‍ റിയയ്ക്ക് സാധിച്ചില്ല. പതിഞ്ഞ താളത്തില്‍ ബാറ്റ് ചെയ്ത റിയയെ മനു കൃഷ്ണന്‍ ക്ലീന്‍ ബൗള്‍ഡ് ചെയ്തു. 16 പന്തില്‍ 13 റണ്‍സായിരുന്നു താരത്തിന്റെ സമ്പാദ്യം. ഗോവിദ് ദേവ് പൈയും നിരാശപ്പെടുത്തി. ഏഴ് പന്തില്‍ നാല് റണ്‍സെടുത്ത താരത്തെ മോനു കൃഷ്ണ എല്‍ബിഡബ്ല്യുവില്‍ കുരുക്കി.
Also Read: KCL 2025: ചാമ്പ്യന്മാരെ തുരത്തി ട്രിവാൻഡ്രം റോയൽസ്; റിയ ബഷീറിൻ്റെ മികവിൽ ജയം നാല് വിക്കറ്റിന്




പിന്നീട് ക്രീസിലെത്തിയവരില്‍ അബ്ദുല്‍ ബാസിത്ത് മാത്രമാണ് തരക്കേടില്ലാത്ത പ്രകടനം പുറത്തെടുത്തത്. 22 പന്തില്‍ 24 റണ്‍സെടുത്ത ബാസിത്തിനെയും മോനു എല്‍ബിഡബ്ല്യുവില്‍ വീഴ്ത്തി. നിഖില്‍ എം-നാല് പന്തില്‍ അഞ്ച്, അഭിജിത്ത് പ്രവീണ്‍-ആറു പന്തില്‍ ഒമ്പത് നോട്ടൗട്ട്, ബേസില്‍ തമ്പി-മൂന്ന് പന്തില്‍ ഏഴ് എന്നിങ്ങനെയാണ് മറ്റ് ബാറ്റര്‍മാരുടെ പ്രകടനം. കാലിക്കറ്റിനു വേണ്ടി അഖില്‍ സ്‌കറിയ മൂന്ന് വിക്കറ്റും, മോനു കൃഷ്ണ രണ്ട് വിക്കറ്റം, മനു കൃഷ്ണന്‍ ഒരു വിക്കറ്റും സ്വന്തമാക്കി.