KCL 2025: കെസിഎല്ലിലെ ആദ്യ മഴക്കളി; ട്രിവാൻഡ്രം റോയൽസിനെ വീഴ്ത്തി തൃശൂർ ടൈറ്റൻസ്

Thrissur Titans Wins Against Trivandrum Royals: കേരള ക്രിക്കറ്റ് ലീഗിൽ ട്രിവാൻഡ്രം റോയൽസിനെതിരെ തൃശൂർ ടൈറ്റൻസിന് ജയം. മഴനിയമം അനുസരിച്ചാണ് ടൈറ്റൻസ് വിജയിച്ചത്.

KCL 2025: കെസിഎല്ലിലെ ആദ്യ മഴക്കളി; ട്രിവാൻഡ്രം റോയൽസിനെ വീഴ്ത്തി തൃശൂർ ടൈറ്റൻസ്

അഹമ്മദ് ഇമ്രാൻ

Published: 

28 Aug 2025 06:27 AM

കേരള ക്രിക്കറ്റ് ലീഗിൽ തൃശൂർ ടൈറ്റൻസിന് നാലാം ജയം. അദാനി ട്രിവാൻഡ്രം റോയൽസിനെ 11 റൺസിന് കീഴടക്കിയാണ് ടൈറ്റൻസ് കുതിപ്പ് തുടർന്നത്. മഴ മൂലം രണ്ടാം ഇന്നിംഗ്സ് 12 ഓവറാക്കി ചുരുക്കിയ മത്സരത്തിൽ വിജെഡി മെത്തേഡ് അനുസരിച്ചായിരുന്നു ടൈറ്റൻസിൻ്റെ ജയം. ആദ്യം ബാറ്റ് ചെയ്ത ടൈറ്റൻസ് നിശ്ചിത 20 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ 222 റൺസെടുത്തു. മഴനിയമം അനുസരിച്ച് 12 ഓവറിൽ 148 റൺസായിരുന്നു റോയൽസിൻ്റെ വിജയം. എന്നാൽ ഇവർക്ക് ആറ് വിക്കറ്റ് നഷ്ടത്തിൽ 136 റൺസെടുക്കാനേ സാധിച്ചുള്ളൂ.

ആദ്യം ബാറ്റ് ചെയ്ത ടൈറ്റൻസ് ഓപ്പണറായ അഹമ്മദ് ഇമ്രാൻ്റെ തകർപ്പൻ ബാറ്റിംഗ് കരുത്തിലാണ് വമ്പൻ സ്കോർ പടുത്തുയർത്തിയത്. 49 പന്തിൽ 98 റൺസെടുത്ത ഇമ്രാൻ ഇതോടെ ടൂർണമെൻ്റിലെ റൺ വേട്ടക്കാരിൽ ഒന്നാം സ്ഥാനത്തേക്ക് കുതിച്ചു. 22 പന്തിൽ 54 റൺസ് നേടിയ അക്ഷയ് മനോഹർ, 26 പന്തിൽ 32 റൺസ് നേടിയ ആനന്ദ് കൃഷ്ണൻ, 20 പന്തിൽ 31 റൺസ് നേടിയ ഷോൺ റോജർ എന്നിവരും തിളങ്ങി.

Also Read: KCL 2025: കെസിഎല്ലിൽ സെഞ്ചുറിക്ക് അരികിൽ ‘ദുർഭൂതം’; മൂന്നക്കത്തിന് അടുത്ത് വഴുതിവീണ് ബാറ്റർമാർ

മറുപടി ബാറ്റിംഗിൽ 26 പന്തിൽ 63 റൺസ് നേടിയ ഗോവിന്ദ് ദേവ് പൈ ആണ് റോയൽസിൻ്റെ ടോപ്പ് സ്കോറർ ആയത്. മറ്റുള്ളവർക്കൊന്നും കാര്യമായി തിളങ്ങാനായില്ല. 12 പന്തിൽ 23 റൺസ് നേടിയ റീയ ബഷീറാണ് ഗോവിന്ദിന് ശേഷം റോയൽസ് നിരയിൽ മികച്ച സ്കോർ നേടിയത്. മൂന്ന് ഓവറിൽ 19 റൺസ് മാത്രം വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്ത്തിയ എംഡി നിഥീഷ് റോയൽസിനെ പിടിച്ചുനിർത്തുകയായിരുന്നു.

ജയത്തോടെ ടൈറ്റൻസ് പോയിൻ്റ് പട്ടികയിൽ ഒന്നാം സ്ഥാനത്തെത്തി. അഞ്ച് മത്സരങ്ങളിൽ ഒരു ജയം മാത്രമുള്ള റോയൽസ് ആവട്ടെ പട്ടികയിൽ അഞ്ചാമതാണ്.

വിര ശല്യം ബുദ്ധിമുട്ടിക്കുന്നുണ്ടോ? പരിഹാരമുണ്ട്‌
പാക്കറ്റ് പാൽ തിളപ്പിച്ചാണോ കുടിക്കുന്നത്?
സഞ്ജു സാംസണ്‍ ഐപിഎല്ലിലൂടെ ഇതുവരെ സമ്പാദിച്ചത്
തദ്ദേശ തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യേണ്ടത് എങ്ങനെ?
ദേശിയ പാത ഡിസൈൻ ആൻ്റി കേരള
വ്യാജ സർട്ടിഫിക്കറ്റ് കേന്ദ്രം റെയിഡ് ചെയ്തപ്പോൾ
ഗൊറില്ലയും മനുഷ്യരും തമ്മിലുള്ള ആ ബോണ്ട്
കാറിൻ്റെ ഡോറിൻ്റെ ഇടയിൽ വെച്ച് കുഴൽ പണം കടത്താൻ ശ്രമം