Sanju Samson: ‘എല്ലാം നല്ല രീതിയില്‍ കഴിഞ്ഞതില്‍ സന്തോഷം, ലാലേട്ടന്റെ ആറ്റിറ്റ്യൂഡ് ആണ് സ്വീകരിച്ചത്’

Sanju Samson says he has the experience to handle pressure: പാകിസ്ഥാനെതിരായ മത്സരത്തില്‍ സ്ലോ ആയിട്ട് കളിക്കാനും, പാര്‍ട്ണര്‍ഷിപ്പ് ബില്‍ഡ് ചെയ്യാനുമായിരുന്നു ടീമിന്റെ നിര്‍ദ്ദേശമെന്ന് സഞ്ജു സാംസണ്‍. എല്ലാം നല്ല രീതിയില്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്ന് താരം

Sanju Samson: എല്ലാം നല്ല രീതിയില്‍ കഴിഞ്ഞതില്‍ സന്തോഷം, ലാലേട്ടന്റെ ആറ്റിറ്റ്യൂഡ് ആണ് സ്വീകരിച്ചത്

സഞ്ജു സാംസൺ

Published: 

30 Sep 2025 17:00 PM

Sanju Samson reacts to his performance in Asia Cup 2025: ഏഷ്യാ കപ്പിലെ പ്രകടനത്തെക്കുറിച്ച് മനസ് തുറന്ന് സഞ്ജു സാംസണ്‍. എല്ലാം നല്ല രീതിയില്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്ന് താരം പറഞ്ഞു. ഷാര്‍ജയില്‍ ഒരു പരിപാടിക്കിടെ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ദുബായില്‍ നടന്ന ഏഷ്യാ കപ്പില്‍ ഇന്ത്യന്‍ ടീമിന് വേണ്ടി കളിക്കാന്‍ അവസരം ലഭിച്ചപ്പോള്‍ ആകാംക്ഷയുണ്ടായിരുന്നു. എല്ലാം നല്ല രീതിയില്‍ കഴിഞ്ഞതില്‍ സന്തോഷം. ഗാലറിയില്‍ നിന്ന് കിട്ടിയ സപ്പോര്‍ട്ടില്‍ സന്തോഷമുണ്ട്. ഒരു സ്‌പോര്‍ട്‌സ്മാന് വലിയ എക്‌സൈറ്റ്‌മെന്റ് നല്‍കുന്ന കാര്യമാണ് സപ്പോര്‍ട്ട്‌. അതില്‍ നന്ദിയുണ്ടെന്നും താരം വ്യക്തമാക്കി.

”സമ്മര്‍ദ്ദം നിറഞ്ഞ സാഹചര്യങ്ങളില്‍ ബാറ്റ് ചെയ്യാനാണ് കളിപ്പിക്കുന്നത്. സമ്മര്‍ദ്ദം കൈകാര്യം ചെയ്യാനാണ് ഇത്രയും വര്‍ഷം പഠിച്ചത്. സമ്മര്‍ദ്ദമായിട്ടല്ല, അവസരമായിട്ടാണ് അത് കണ്ടത്. ആ അവസരം നന്നായി വിനിയോഗിക്കാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ട്. പൊസിഷനില്‍ മാറ്റം വന്നപ്പോള്‍ ലാലേട്ടന്റെ ആറ്റിറ്റ്യൂഡ് ആണ് സ്വീകരിച്ചത്. ഏത് റോളില്‍ കളിപ്പിച്ചാലും, മനസില്‍ അത് സ്വീകരിച്ചുകഴിഞ്ഞാല്‍ പിന്നെ കുഴപ്പമില്ല”-സഞ്ജു പറഞ്ഞു.

Also Read: Sanju Samson: സഞ്ജു സാംസൺ ഏകദിന ടീമിലും കളിക്കും; ഓസ്ട്രേലിയക്കെതിരെ പരിഗണിക്കപ്പെടുന്നവരിൽ അഭിഷേക് ശർമ്മയും

സമ്മര്‍ദ്ദം കൈകാര്യം ചെയ്യാനുള്ള എക്‌സ്പീരിയന്‍സുണ്ട്‌

ടീമും കോച്ചും ആവശ്യപ്പെടുന്ന റോളാണ് ചെയ്യേണ്ടത്. ശ്രീലങ്കയ്‌ക്കെതിരായ മത്സരത്തില്‍ പെട്ടെന്ന് അടിക്കണമെന്നായിരുന്നു. പാകിസ്ഥാനെതിരായ മത്സരത്തില്‍ സ്ലോ ആയിട്ട് കളിക്കാനും, പാര്‍ട്ണര്‍ഷിപ്പ് ബില്‍ഡ് ചെയ്യാനുമായിരുന്നു ടീമിന്റെ നിര്‍ദ്ദേശം. ദൈവം സഹായിച്ച്, അതനുസരിച്ച് ചെയ്യാനുള്ള എക്‌സ്പീരിയന്‍സുണ്ട്. 10 വര്‍ഷമായിട്ട് രാജ്യാന്തര ക്രിക്കറ്റിലുണ്ട്. കുറേ കളി കളിച്ചു. കുറേ കളി പുറത്തിരുന്ന് കണ്ടു. ആ അനുഭവമുള്ളതുകൊണ്ട് ഇതൊക്കെ ചെയ്യാനാകുമെന്ന വിശ്വാസമുണ്ടായിരുന്നുവെന്നും താരം വ്യക്തമാക്കി.

സഞ്ജുവിന്റെ ബാറ്റിങ്‌

മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കാർത്തിക ദീപ ശോഭയിൽ തിളങ്ങി ആദിയോഗി
കളങ്കാവലിലെ മമ്മൂട്ടിയുടെ ആ 22 നായികമാർ ആരൊക്കെ?
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി
പനമരത്ത് നിന്നും പിടികൂടിയ പെരുമ്പാമ്പ്
ഷൂ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും