Sanju Samson: ‘അഹങ്കാരമെന്ന് നാട്ടുകാർ പറയും; പക്ഷേ, ആ അഹങ്കാരമാണ് എന്നെ ഇവിടെ എത്തിച്ചത്’: കയ്യടിനേടി സഞ്ജു സാംസൺ

Sanju Samson In KCL Team Launch: അഹങ്കാരമാണ് തന്നെ ഇവിടെ എത്തിച്ചതെന്ന് ക്രിക്കറ്റ് താരം സഞ്ജു സാംസൺ. കളിക്കളത്തിൽ തൻ്റേടം കാണിക്കണമെന്നും സഞ്ജു പറഞ്ഞു.

Sanju Samson: അഹങ്കാരമെന്ന് നാട്ടുകാർ പറയും; പക്ഷേ, ആ അഹങ്കാരമാണ് എന്നെ ഇവിടെ എത്തിച്ചത്: കയ്യടിനേടി സഞ്ജു സാംസൺ

സഞ്ജു സാംസൺ

Published: 

17 Aug 2025 19:48 PM

അഹങ്കാരമെന്ന് നാട്ടുകാർ പറയുന്ന കാര്യമാണ് തന്നെ ഇവിടം വരെ എത്തിച്ചതെന്ന് ഇന്ത്യൻ ക്രിക്കറ്റർ സഞ്ജു സാംസൺ. കേരള ക്രിക്കറ്റ് ലീഗ് രണ്ടാം സീസണിലെ ടീം അവതരന ചടങ്ങിൽ വച്ചായിരുന്നു സഞ്ജുവിൻ്റെ വെളിപ്പെടുത്തൽ. സീസണിൽ കൊച്ചി ബ്ലൂ ടൈഗേഴ്സിൻ്റെ താരമാണ് സഞ്ജു സാംസൺ. ടീമിൻ്റെ വൈസ് ക്യാപ്റ്റനായ സഞ്ജുവിനെ റെക്കോർഡ് തുകയ്ക്കാണ് കൊച്ചി വിളിച്ചെടുത്തത്.

ഐപിഎൽ ഉൾപ്പെടെ ഉയർന്ന നിലവാരത്തിലുള്ള ക്രിക്കറ്റ് കളിക്കണമെങ്കിൽ യുവതാരങ്ങൾക്ക് തൻ്റേടം വേണമെന്ന് സഞ്ജു പറഞ്ഞു. പണ്ടത്തെപ്പോലെയല്ല, തനിക്ക് ഇപ്പോൾ കുറച്ച് അഹങ്കാരമുണ്ടെന്ന് നാട്ടുകാരും കൂട്ടുകാരുമൊക്കെ പറയാറുണ്ട്. ആത്മവിശ്വാസമില്ലാതെ ഗ്രൗണ്ടിൽ ഇറങ്ങരുത്. ആത്മവിശ്വാസം അഹങ്കാരമായാലും പ്രശ്നമില്ല. ഗ്രൗണ്ടിന് പുറത്ത് വിനയാന്വിതരാവണം. ഗ്രൗണ്ടിനകത്ത് അഹങ്കാരിയുമാവണം. ആ അഹങ്കാരം നിങ്ങളെ ഇത്തരം വേദികളിലെത്തിക്കുമെന്നും സഞ്ജു കൂട്ടിച്ചേർത്തു.

കേരള ക്രിക്കറ്റ് ലീഗ് രണ്ടാം സീസൺ ഓഗസ്റ്റ് 21നാണ് ആരംഭിക്കുക. ഉദ്ഘാടന മത്സരത്തിൽ കഴിഞ്ഞ സീസണിലെ ഫൈനലിസ്റ്റുകളായ ഏരീസ് കൊല്ലം സെയിലേഴ്സും കാലിക്കറ്റ് ഗ്ലോബ്സ്റ്റാഴ്സും തമ്മിൽ ഏറ്റുമുട്ടും. സെപ്തംബർ ഏഴിനാണ് ഫൈനൽ.

Also Read: KCL 2025: കഴിഞ്ഞ സീസണിലെ പ്രകടനം തിരുത്താനുറച്ച് ആലപ്പി റിപ്പിൾസ്; അസ്ഹറിനൊപ്പം ഒരു കൂട്ടം യുവാക്കൾ തയ്യാർ

എല്ലാ ദിവസവും രണ്ട് മത്സരങ്ങൾ വീതമുണ്ട്. ഫൈനൽ ദിവസം മാത്രമാണ് ഒരു മത്സരമുള്ളത്. എല്ലാ ദിവസവും ഉച്ചകഴിഞ്ഞ് 2.30നും രാത്രി 6.45നുമാണ് മത്സരങ്ങൾ നടക്കുക. 21ആം തീയതിയിലെ രണ്ടാം മത്സരം മാത്രം 7.45നാവും ആരംഭിക്കുക. സെമിഫൈനൽ മത്സരങ്ങൾ സെപ്തംബർ അഞ്ചിനാണ്.

17 ദിവസങ്ങൾ നീണ്ടുനിൽക്കുന്ന ലീഗിൽ ഫൈനൽ ഉൾപ്പെടെ 33 മത്സരങ്ങളാണ് ഉള്ളത്. മത്സരങ്ങളെല്ലാം തിരുവനന്തപുരം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ വച്ച് നടക്കും. വനിതാ ലോകകപ്പിനായി ഗ്രീൻഫീൽഡ് വിട്ടുകൊടുക്കേണ്ടിവരുമെന്ന് റിപ്പോർട്ടുണ്ട്. അങ്ങനെയെങ്കിൽ മറ്റ് വേദികൾ പരിഗണിച്ചേക്കും. ആറ് ടീമുകളാണ് ടൂർണമെൻ്റിൽ മത്സരിക്കുക. സച്ചിൻ ബേബിയുടെ ക്യാപ്റ്റൻസിയ്ക്ക് കീഴിൽ ഏരീസ് കൊല്ലം സെയിലേഴ്സാണ് നിലവിലെ ജേതാക്കൾ.

 

മുട്ടയും പാലും ഒരുമിച്ച് കഴിക്കാമോ! ഏതാണ് മികച്ചത്
പച്ചക്കറി ചുമ്മാതങ്ങു വേവിക്കല്ലേ, ഇത് ശ്രദ്ധിക്കൂ...
വാടിപ്പോയ ക്യാരറ്റും ഫ്രഷാകും; ഉഗ്രന്‍ ടിപ്പിതാ
ഇന്ത്യന്‍ കോച്ച് ഗൗതം ഗംഭീറിന്റെ ശമ്പളമെത്ര?
ഗൂഡല്ലൂരിൽ ഒവിഎച്ച് റോഡിൽ ഇറങ്ങിയ കാട്ടാന
രണ്ടര അടി നീളമുള്ള മീശ
പ്രൊസിക്യൂഷൻ പൂർണമായും പരാജയപ്പെട്ടു
നായ പേടിപ്പിച്ചാൽ ആന കുലുങ്ങുമോ