Rishabh Pant: പന്തിനെ മാത്രം പ്രശംസിക്കാന്‍ മെനക്കെടാതെ ഗൗതം ഗംഭീര്‍; വേറെയും സെഞ്ചുറികളുണ്ടെന്ന് ഇന്ത്യന്‍ പരിശീലകന്‍
Gautam Gambhir: കെഎല്‍ രാഹുലും ഒരു സെഞ്ചുറി നേടിയിരുന്നു. ഋഷഭ് പന്ത് രണ്ട് സെഞ്ചുറികള്‍ നേടി. ഒരു ടെസ്റ്റ് മത്സരത്തില്‍ അഞ്ച് സെഞ്ചുറികള്‍ മികച്ച തുടക്കമാണ്. ഉന്നിച്ച ചോദിച്ച ഇതിലും മികച്ചതാകാമായിരുന്നുവെന്നും ഗംഭീര്‍

ആദ്യ ടെസ്റ്റില്‍ ഇംഗ്ലണ്ടിനോട് തോറ്റെങ്കിലും ഋഷഭ് പന്ത് ഉള്‍പ്പെടെയുള്ള ഏതാനും ബാറ്റര്‍മാരുടെ ഫോം ഇന്ത്യയ്ക്ക് ആശ്വാസമാണ്. രണ്ട് ഇന്നിങ്‌സിലും പന്ത് സെഞ്ചുറികള്‍ നേടിയിരുന്നു. യശ്വസി ജയ്‌സ്വാള്‍, കെഎല്‍ രാഹുല്‍, ശുഭ്മാന്‍ ഗില്‍ എന്നിവര്‍ ഓരോ സെഞ്ചുറികള്‍ വീതവും നേടി. എന്നാല്‍ രണ്ട് ഇന്നിങ്‌സിലും സെഞ്ചുറികള്‍ നേടിയെങ്കിലും ഇതുമായി ബന്ധപ്പെട്ട ചോദ്യത്തില്‍ ഋഷഭ് പന്തിനെ മാത്രം പ്രശംസിക്കാന്‍ ഇന്ത്യന്‍ ടീം മുഖ്യപരിശീലകന്‍ ഗൗതം ഗംഭീര്‍ മുതിര്‍ന്നില്ല.
“ഇനിയും മൂന്ന് സെഞ്ച്വറികൾ കൂടിയുണ്ട്. അവയും വലിയ പോസിറ്റീവുകളാണ്. നന്ദി”-ഇങ്ങനെയായിരുന്നു പന്തിന്റെ സെഞ്ചുറിയെക്കുറിച്ചുള്ള ചോദ്യത്തിന് ഗംഭീര്‍ നല്‍കിയ മറുപടി. യശ്വസി ജയ്‌സ്വാളും, ക്യാപ്റ്റനായുള്ള അരങ്ങേറ്റത്തില്‍ ശുഭ്മാന്‍ ഗില്ലും സെഞ്ചുറികള്‍ നേടിയിരുന്നുവെന്ന് പറഞ്ഞിരുന്നെങ്കില്‍ അത് കൂടുതല്‍ ഇഷ്ടപ്പെടുമായിരുന്നുവെന്നും ഗംഭീര്‍ പറഞ്ഞു.




കെഎല്‍ രാഹുലും ഒരു സെഞ്ചുറി നേടിയിരുന്നു. ഋഷഭ് പന്ത് രണ്ട് സെഞ്ചുറികള്‍ നേടി. ഒരു ടെസ്റ്റ് മത്സരത്തില്‍ അഞ്ച് സെഞ്ചുറികള്‍ മികച്ച തുടക്കമാണ്. ഉന്നിച്ച ചോദിച്ച ഇതിലും മികച്ചതാകാമായിരുന്നുവെന്നും ഗംഭീര്‍ തുറന്നടിച്ചു. എന്നാലും അന്തിമഫലം തോല്‍വിയാണെങ്കില്‍ വ്യക്തിഗത പ്രകടനങ്ങള്‍ കാര്യമാക്കേണ്ടതില്ല. എന്നാലും എല്ലാം പോസിറ്റീവായി കാണുന്നു. ജസ്പ്രീത് ബുംറ അഞ്ച് വിക്കറ്റും നേടിയിരുന്നു. വ്യക്തിഗത പ്രകടനങ്ങള്‍ നല്ലതാണ്. പക്ഷേ, ടോപ് ഓര്‍ഡറിലെ ആറു പേര്‍ പരമാവധി റണ്‍സ് നേടണം. തോല്‍വി ഗൗരമായെടുത്ത് മുന്നോട്ട് പോകുമെന്നും ഗംഭീര്‍ വ്യക്തമാക്കി.