Sanju Samson: വീണ്ടും സൂചനകള്‍; ഇത്തവണ വെടിപൊട്ടിച്ചത് സഞ്ജുവിന്റെ പഴയ ഫിറ്റ്‌നസ് ട്രെയിനര്‍; താരം സിഎസ്‌കെയിലേക്കോ?
Will Sanju Samson Join CSK: നേരത്തെ സഞ്ജു ചെന്നൈയിലേക്ക് പോകുമെന്ന ഒരു ഇന്‍സ്റ്റഗ്രാം പോസ്റ്റ് താരത്തിന്റെ മാനേജര്‍ പ്രശോഭു സുദേവന്‍ ലൈക്ക് ചെയ്തത് കിംവദന്തികള്‍ക്ക് കാരണമായിരുന്നു. ബ്ലീഡ് ധോണിസം എന്ന പേജിലെ പോസ്റ്റാണ് അദ്ദേഹം ലൈക്ക് ചെയ്തത്

അടുത്ത ഐപിഎല്‍ സഞ്ജു സാംസണ്‍ ഏത് ടീമില്‍ കളിക്കുമെന്നത് സംബന്ധിച്ച് ചര്‍ച്ചകള്‍ തുടങ്ങിയിട്ട് നാളേറെയായി. താരം രാജസ്ഥാന്‍ റോയല്‍സ് വിടുമെന്ന ഊഹാപോഹങ്ങള്‍ ഓരോ ദിവസം കഴിയുംതോറും ശക്തിയാര്‍ജ്ജിക്കുകയാണ്. സഞ്ജുവിനെ ടീമിലെത്തിക്കാന്‍ ചെന്നൈ സൂപ്പര്‍ കിങ്‌സ് ശ്രമിച്ചേക്കുമെന്നാണ് അഭ്യൂഹം. ചെന്നൈയെ കൂടാതെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനും സഞ്ജുവിനെ സ്വന്തമാക്കാന്‍ താല്‍പര്യമുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്. എന്തുതന്നെയായാലും, സഞ്ജു ചെന്നൈയിലെത്തിയേക്കുമെന്ന കിംവദന്തികളാണ് കൂടുതലായും പ്രചരിക്കുന്നത്.
സഞ്ജു സാംസണ്‍ ക്യാപ്റ്റനായ രാജസ്ഥാന്‍ റോയല്‍സിന്റെ മുന്‍ ഫിറ്റ്‌നസ് ട്രെയിനറായ എടി രാജാമണി പ്രഭു താരത്തിന്റെ ഇന്‍സ്റ്റഗ്രാം പോസ്റ്റിന് താഴെ കുറിച്ച ഒരു കമന്റാണ് ഇപ്പോള്‍ അഭ്യൂഹങ്ങള്‍ ശക്തമാക്കുന്നത്. സഞ്ജു ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച സ്വന്തം ഫോട്ടോയ്ക്ക് താഴെയായി ‘റിയല്‍ സ്റ്റാര്‍’ എന്നാണ് രാജാമണി കമന്റ് ചെയ്തത്.
അതുംകൊണ്ടും തീര്‍ന്നില്ല. ‘മഞ്ഞ നിറത്തിലുള്ള ഹാര്‍ട്ടും’ രാജാമണി കമന്റില്‍ ഉള്‍പ്പെടുത്തിയിരുന്നു. ഐപിഎല്ലില്‍ മഞ്ഞയെന്നാണ് ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ അടയാളപ്പെടുത്തലാണ്. സഞ്ജു സിഎസ്‌കെയിലേക്ക് പോകുമെന്നതിന്റെ സൂചനയാണ് രാജാമണി നല്‍കുന്നതെന്നാണ് ആരാധകരുടെ അനുമാനം.




Read Also: Sanju Samson: സഞ്ജു സിഎസ്‌കെയിലേക്ക് തന്നെയോ? മാനേജര്‍ പണിപറ്റിച്ചു
നേരത്തെ സഞ്ജു ചെന്നൈയിലേക്ക് പോകുമെന്ന ഒരു ഇന്‍സ്റ്റഗ്രാം പോസ്റ്റ് താരത്തിന്റെ മാനേജര്‍ പ്രശോഭു സുദേവന്‍ ലൈക്ക് ചെയ്തത് കിംവദന്തികള്‍ക്ക് കാരണമായിരുന്നു. ബ്ലീഡ് ധോണിസം എന്ന പേജിലെ പോസ്റ്റാണ് അദ്ദേഹം ലൈക്ക് ചെയ്തത്.
രാജസ്ഥാന്‍ റോയല്‍സ് ക്യാമ്പ് വിട്ടപ്പോള്‍ സഞ്ജു ‘ബിഗ് ബൈ’ പറഞ്ഞതും, ഭാര്യ ചാരുലതയ്‌ക്കൊപ്പം നില്‍കുന്ന ഫോട്ടോ പങ്കുവച്ച് ‘ടൈം ടു മൂവ്’ എന്ന അടിക്കുറിപ്പ് നല്‍കിയതുമെല്ലാം ചര്‍ച്ചകള്‍ക്ക് കാരണമായിരുന്നു. എന്തായാലും, സഞ്ജു ചെന്നൈയിലേക്ക് പോകുമോ എന്നത് സംബന്ധിച്ച് ഔദ്യോഗിക വിവരങ്ങളൊന്നും ഇപ്പോഴും ലഭ്യമായിട്ടില്ല.