Yash Dayal: ’15 ദിവസം ആ വീട്ടില്‍ താമസിച്ചു, എന്നെ ഊട്ടിയിലേക്ക് കൊണ്ടുപോയി’; യാഷ് ദയാലിനെതിരെ കൂടുതല്‍ ആരോപണങ്ങളുമായി യുവതി
More allegations against Yash Dayal: യാഷ് ദയാലിൻറെ വീട്ടിൽ 15 ദിവസം താമസിച്ചു. അദ്ദേഹം തന്നെ ഊട്ടിയിലേക്ക് കൊണ്ടുപോയി. പലതവണ അദ്ദേഹത്തിന്റെ വീട്ടിൽ പോയിട്ടുണ്ട്, കുടുംബത്തോടൊപ്പം സമയം ചെലവഴിച്ചിട്ടുണ്ട്. യാഷ് ദയാലും കുടുംബവും വിവാഹ വാഗ്ദാനം നല്‍കി തനിക്ക് പ്രതീക്ഷ നല്‍കിയിരുന്നുവെന്നും യുവതി

യാഷ് ദയാല്‍
ക്രിക്കറ്റ് താരം യാഷ് ദയാലിനെതിരെ കൂടുതല്‍ ആരോപണങ്ങളുമായി പരാതിക്കാരി. വിവാഹ വാഗ്ദാനം താരം പീഡിപ്പിച്ചെന്നായിരുന്നു യുപിയിലെ ഗാസിയാബാദില്‍ നിന്നുള്ള യുവതിയുടെ ആരോപണം. ഇതിന് പിന്നാലെയാണ് യുവതി ദയാലിനെതിരെ കൂടുതല്‍ ആരോപണങ്ങള്‍ ഉന്നയിച്ചത്. ശാരീരികമായും, മാനസികമായും ദയാല്‍ ചൂഷണം ചെയ്‌തെന്നാണ് പരാതി. നാലര വര്‍ഷത്തോളം ഒരുമിച്ച് ജീവിച്ചപ്പോഴും യാഷ് ദയാലിന് നിരവധി പ്രണയബന്ധങ്ങള്‍ ഉണ്ടായിരുന്നുവെന്ന് യുവതി പറഞ്ഞു. കേസ് മറയ്ക്കാന്‍ ദയാല്‍ പണവും, പ്രശസ്തിയും ഉപയോഗിച്ചു. ദയാല്‍ വഞ്ചിച്ച മറ്റൊരു സ്ത്രീയുമായി താന്‍ സംസാരിച്ചിരുന്നുവെന്നും യുവതി പറഞ്ഞു.
യാഷ് ദയാലിൻറെ വീട്ടിൽ 15 ദിവസം താമസിച്ചു. അദ്ദേഹം തന്നെ ഊട്ടിയിലേക്ക് കൊണ്ടുപോയി. പലതവണ അദ്ദേഹത്തിന്റെ വീട്ടിൽ പോയിട്ടുണ്ട്, കുടുംബത്തോടൊപ്പം സമയം ചെലവഴിച്ചിട്ടുണ്ട്. യാഷ് ദയാലും കുടുംബവും വിവാഹ വാഗ്ദാനം നല്‍കി തനിക്ക് പ്രതീക്ഷ നല്‍കിയിരുന്നുവെന്നും യുവതി ആരോപിച്ചതായി ദൈനിക് ഭാസ്‌കര്‍ റിപ്പോര്‍ട്ട് ചെയ്തു.
യാഷ് ദയാൽ പണം ഉപയോഗിച്ച് കേസ് കൈകാര്യം ചെയ്യാൻ ശ്രമിച്ചു. നിയമത്തിൽ പൂർണ്ണ വിശ്വാസമുണ്ട്. 2025 ഏപ്രിൽ 17 ന് ദയാല്‍ വഞ്ചിച്ചെന്നും പറഞ്ഞ് മറ്റൊരു സ്ത്രീ തന്നെ ബന്ധപ്പെട്ടിരുന്നു. ദയാൽ വഞ്ചിച്ചതിനും മറ്റ് നിരവധി സ്ത്രീകളുമായി സംസാരിച്ചതിനും അവർ തെളിവ് നൽകി. ദയാലിന് മറ്റ് സ്ത്രീകളുമായി ബന്ധമുണ്ടെന്ന സംശയം അതോടെ മാറിയെന്നും പരാതിക്കാരി പറഞ്ഞു.
Read Also: Yash Dayal: അഞ്ച് വർഷത്തോളം പ്രേമിച്ചു, വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ചു; യഷ് ദയാലിനെതിരെ പരാതി
ദയാലിന് കുറഞ്ഞത് മൂന്ന് സ്ത്രീകളുമായി ബന്ധമുണ്ടെന്ന് തനിക്ക് അറിയാം. തനിക്ക് മാറിനിൽക്കാമായിരുന്നു. പക്ഷേ, തന്നെ വഞ്ചിക്കുകയായിരുന്നുവെന്ന് എങ്ങനെ അറിയാനാകുമെന്നും യുവതി ചോദിച്ചു. എല്ലാം ദൈവത്തിനു വിട്ടുകൊടുത്തതാണ്. അദ്ദേഹത്തിന്റെ കുടുംബം തന്നെക്കുറിച്ച് മോശമായി സംസാരിക്കാന്‍ തുടങ്ങിയപ്പോഴാണ് നിയമനടപടികള്‍ സ്വീകരിക്കാന്‍ തീരുമാനിച്ചതെന്നും യുവതി പറഞ്ഞു. പ്രണയത്തിൽ ആത്മാഭിമാനം എന്നൊരു കാര്യമുണ്ട്. യാഷ് ദയാൽ ഒളിച്ചിരിക്കുകയാണെന്നും പരാതിക്കാരി ആരോപിച്ചു.