AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

IPL 2025: ‘സിംഹങ്ങള്‍ക്കും പക്ഷികള്‍ക്കും’ ഇടയില്‍ ഐപിഎല്‍ താരങ്ങള്‍; ട്രെന്‍ഡ് പിടികിട്ടാതെ ആരാധകര്‍

IPL Players share photoshopped pics surrounded by lions: ആദ്യം ചിത്രം കണ്ടപ്പോള്‍ ഒരു ട്രെന്‍ഡിനുള്ള തുടക്കമാണിതെന്ന് ആരാധകര്‍ക്ക് മനസിലായില്ല. ഈ ചിത്രം കൊണ്ട് അര്‍ത്ഥമാക്കുന്നത് എന്താണെന്നായിരുന്നു പലരുടെയും ചോദ്യം. അഡ്മിന്‍ ഒപ്പിച്ച പണിയാണെന്നും പലരും കരുതി

IPL 2025: ‘സിംഹങ്ങള്‍ക്കും പക്ഷികള്‍ക്കും’ ഇടയില്‍ ഐപിഎല്‍ താരങ്ങള്‍; ട്രെന്‍ഡ് പിടികിട്ടാതെ ആരാധകര്‍
ടിം ഡേവിഡും, ഫില്‍ സാള്‍ട്ടും പങ്കുവച്ച ചിത്രങ്ങള്‍ Image Credit source: സോഷ്യല്‍ മീഡിയ
jayadevan-am
Jayadevan AM | Published: 21 May 2025 20:23 PM

കാശത്ത് പറക്കുന്ന ഒരു കൂട്ടം പക്ഷികള്‍. ഭൂമിയില്‍ മൂന്ന് സിംഹങ്ങള്‍. അതിന് നടുവില്‍ ഐപിഎല്‍ താരങ്ങള്‍…സോഷ്യല്‍ മീഡിയയില്‍ ഐപിഎല്‍ താരങ്ങള്‍ അടുത്തിടെ പങ്കുവച്ച ഈ എഡിറ്റഡ് ചിത്രങ്ങള്‍ ആരാധകര്‍ക്കിടയിലും ചര്‍ച്ചയാവുകയാണ്. ഈ ട്രെന്‍ഡിന് പിന്നിലെ കാരണം എന്തെന്ന് വ്യക്തമല്ലെങ്കിലും, സംഭവം പെട്ടെന്ന് വൈറലായി. ആര്‍സിബി താരങ്ങളായ ടിം ഡേവിഡും, ഫില്‍ സാള്‍ട്ടുമാണ് ഈ വൈറല്‍ ട്രെന്‍ഡിന് തുടക്കമിട്ടത്.

ആദ്യം ചിത്രം കണ്ടപ്പോള്‍ ഒരു വൈറല്‍ ട്രെന്‍ഡിനുള്ള തുടക്കമാണിതെന്ന് ആരാധകര്‍ക്ക് മനസിലായില്ല. ഈ ചിത്രം കൊണ്ട് താരങ്ങള്‍ അര്‍ത്ഥമാക്കുന്നത് എന്താണെന്നായിരുന്നു പലരുടെയും ചോദ്യം. സോഷ്യല്‍ മീഡിയ പേജിന്റെ ചുമതലയുള്ള അഡ്മിന്‍ ഒപ്പിച്ച പണിയാണെന്നും പലരും കരുതി.

പിന്നാലെ കൂടുതല്‍ താരങ്ങളും സമാന ട്രെന്‍ഡ് പിന്തുടര്‍ന്നതോടെ ഇത് കൂടുതല്‍ പ്രചാരം നേടി. ടിം ഡേവിഡിനും, ഫില്‍ സാള്‍ട്ടിനും പിന്നാലെ സ്‌പെന്‍സര്‍ ജോണ്‍സണ്‍, സുയാഷ് ശര്‍മ, വെങ്കടേഷ് അയ്യര്‍, ആങ്ക്രിഷ് രഘുവന്‍ശി, ലുങ്കി എന്‍ഗിഡി, മൊഹിത് രഥീ, യാഷ് ദയാല്‍, സ്വാസ്തിക് ചികാര, വനിതാ താരം വേദ കൃഷ്ണമൂര്‍ത്തി തുടങ്ങിയവരും തങ്ങളുടെ ചിത്രങ്ങള്‍ ഇത്തരത്തില്‍ പങ്കുവച്ചു.

Read Also: IPL 2025: 11 വര്‍ഷങ്ങള്‍ക്ക് ശേഷം പഞ്ചാബിനെ പ്ലേ ഓഫിലെത്തിച്ച ക്യാപ്റ്റന്‍; ശ്രേയസ് തൊട്ടതെല്ലാം പൊന്നാക്കിയവനെന്ന് പരിശീലകന്‍

താരങ്ങള്‍ക്ക് പിന്നാലെ ടീമുകളും ഈ ട്രെന്‍ഡ് പിന്തുടര്‍ന്നു. ശ്രേയസ് അയ്യരുടെ ചിത്രം പഞ്ചാബ് കിങ്‌സും, അലീസ ഹീലിയുടെ ചിത്രം യുപി വാരിയേഴ്‌സും ഈ രീതിയില്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിട്ടുണ്ട്. കൂടുതല്‍ താരങ്ങളും ടീമുകളും ഈ ട്രെന്‍ഡ് പിന്തുടരുമോയെന്നാണ് ഇനി കണ്ടറിയേണ്ടത്. ഒരുപക്ഷേ, തമാശയ്ക്ക് ഡേവിഡും സാള്‍ട്ടും പങ്കുവച്ചതാകാം ഈ ചിത്രം. എന്തായാലും ഐപിഎല്ലിലെ ഈ വൈറല്‍ ട്രെന്‍ഡ് ആരാധകരെ രസിപ്പിക്കുന്നുണ്ട്.