AQI
5
Latest newsBudgetT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

IPL 2025: 11 വര്‍ഷങ്ങള്‍ക്ക് ശേഷം പഞ്ചാബിനെ പ്ലേ ഓഫിലെത്തിച്ച ക്യാപ്റ്റന്‍; ശ്രേയസ് തൊട്ടതെല്ലാം പൊന്നാക്കിയവനെന്ന് പരിശീലകന്‍

Shreyas Iyer: തൊട്ടതെല്ലാം പൊന്നാക്കിയ താരമാണ് ശ്രേയസെന്ന് പഞ്ചാബിന്റെ ബൗളിങ് പരിശീലകന്‍ ജെയിംസ് ഹോപ്‌സ് പറഞ്ഞു. ക്രെഡിറ്റിന്റെ ഭൂരിഭാഗവും ക്യാപ്റ്റൻ ശ്രേയസ് അയ്യർക്കാണെന്ന് ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ ഹോപ്‌സ് അഭിപ്രായപ്പെട്ടു

IPL 2025: 11 വര്‍ഷങ്ങള്‍ക്ക് ശേഷം പഞ്ചാബിനെ പ്ലേ ഓഫിലെത്തിച്ച ക്യാപ്റ്റന്‍; ശ്രേയസ് തൊട്ടതെല്ലാം പൊന്നാക്കിയവനെന്ന് പരിശീലകന്‍
ശ്രേയസ് അയ്യര്‍ Image Credit source: PTI
Jayadevan AM
Jayadevan AM | Published: 21 May 2025 | 07:36 PM

പിഎല്ലില്‍ ഒരു കിരീടം പോലുമില്ലാത്ത ടീം. എന്തിന് പ്ലേ ഓഫില്‍ എത്തിയിട്ട് പോലും വര്‍ഷം 11 പിന്നിട്ടു. ഇത്തവണ പലതും നേടിയേ തീരൂവെന്ന വാശിയിലാണ് പഞ്ചാബ് കിങ്‌സ് എന്നതിന് ആദ്യ സൂചന നല്‍കിയത് താരലേലമാണ്. രണ്ടേ രണ്ട് താരങ്ങളെ മാത്രം നിലനിര്‍ത്തി ബാക്കിയുള്ളവരെയെല്ലാം പറഞ്ഞുവിട്ട് കിടിലന്‍ താരങ്ങളെ ടീമിലെത്തിക്കാനുള്ള പടപ്പുറപ്പാടിലായിരുന്നു പഞ്ചാബ്. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെ മുന്‍സീസണില്‍ കിരീടനേട്ടത്തിലേക്ക് നയിച്ച ക്യാപ്റ്റന്‍ ശ്രേയസ് അയ്യര്‍, ഐപിഎല്ലിലെ മികച്ച സ്പിന്നറെന്ന് വിശേഷിപ്പിക്കാവുന്ന യുസ്‌വേന്ദ്ര ചഹല്‍ തുടങ്ങിയ താരങ്ങള്‍ക്കായി പഞ്ചാബ് കാശ് വീശിയെറിഞ്ഞു. ഒപ്പം പ്രിയാന്‍ഷ് ആര്യയെ പോലുള്ള കിടിലന്‍ താരങ്ങളെയും ടീമിലെത്തിച്ചു.

ഒടുവില്‍ പഞ്ചാബിന്റെ ശ്രമങ്ങളെല്ലാം ഫലം കണ്ടു. 11 വര്‍ഷങ്ങള്‍ക്ക് ശേഷം പ്ലേ ഓഫ് എന്ന മധുരമനോഹര സ്വപ്‌നം അവര്‍ യാഥാര്‍ത്ഥ്യമാക്കി. ടീമിന്റെ ഒത്തിണക്കത്തോടെയുള്ള പ്രകടനമായിരുന്നു കരുത്ത്. ഒപ്പം ശ്രേയസ് അയ്യരുടെ ക്യാപ്റ്റന്‍സി മികവും.

തൊട്ടതെല്ലാം പൊന്നാക്കിയ താരമാണ് ശ്രേയസെന്ന് പഞ്ചാബിന്റെ ബൗളിങ് പരിശീലകന്‍ ജെയിംസ് ഹോപ്‌സ് പറഞ്ഞു. ക്രെഡിറ്റിന്റെ ഭൂരിഭാഗവും ക്യാപ്റ്റൻ ശ്രേയസ് അയ്യർക്കാണെന്ന് ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ ഹോപ്‌സ് അഭിപ്രായപ്പെട്ടു. ക്യാപ്റ്റന്‍സിയിലും, ബാറ്റിങിലും അദ്ദേഹം മികച്ച പ്രകടനം കാഴ്ചവച്ചു. അദ്ദേഹത്തിന്റെ തന്ത്രങ്ങളും മികച്ചതാണെന്ന് ഹോപ്‌സ് വ്യക്തമാക്കി.

Read Also: IPL 2025: ‘ബിഗ് ബൈ’ പറഞ്ഞ് ടീം ക്യാംപ് വിട്ട് സഞ്ജു സാംസണ്‍; രാജസ്ഥാന്‍ റോയല്‍സ് വിടുന്നതിന്റെ സൂചനയോ?

ശ്രേയസ് ടീമിലുള്ളതെന്ന് ഭാഗ്യമാണെന്ന് കരുതുന്നു. ഇന്ത്യയിലെ മികച്ച ക്യാപ്റ്റനമാരില്‍ ഒരാളാണ് അദ്ദേഹം. ശാന്തനായ ക്യാപ്റ്റനാണ് ശ്രേയസ്. അദ്ദേഹത്തിന്റെ പെരുമാറ്റം മികച്ച രീതിയിലാണെന്നും ഹോപ്‌സ് പറഞ്ഞു.

മുഖ്യപരിശീലകനെന്ന നിലയില്‍ റിക്കി പോണ്ടിങിന്റെ സ്വാധീനവും നിര്‍ണായകമായിരുന്നു. ഡല്‍ഹി ക്യാപിറ്റല്‍സിലും ഇപ്പോള്‍ പഞ്ചാബ് കിങ്‌സിലും പോണ്ടിങിനൊപ്പം പ്രവര്‍ത്തിച്ചു. എന്താണ് ചെയ്യേണ്ടതെന്ന് വ്യക്തമായ ധാരണയുള്ളയാളാണ് പോണ്ടിങ്. താരങ്ങള്‍ക്ക് അദ്ദേഹം ആത്മവിശ്വാസം നല്‍കുന്നു. മികച്ച അന്തരീക്ഷമാണ് അദ്ദേഹം സൃഷ്ടിക്കുന്നതെന്നും ഹോപ്‌സ് പറഞ്ഞു. മികച്ച രീതിയിലാണ് താരങ്ങലുടെ പരിശീലനം. എല്ലാ താരങ്ങളോടും പോണ്ടിങ് ഒരുപോലെയാണ് പെരുമാറുന്നത്. ലോകോത്തര പരിശീലകനാണ് പോണ്ടിങ് എന്നും ഹോപ്‌സ് അഭിപ്രായപ്പെട്ടു.