AQI
5
Latest newsBudgetT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

IPL 2025: മുംബൈ ഇന്ത്യന്‍സ്-പഞ്ചാബ് കിങ്‌സ് ക്വാളിഫയര്‍ വെള്ളത്തിലായി; മത്സരം ഉപേക്ഷിച്ചാല്‍ പണി കിട്ടുന്നത് ഈ ടീമിന്‌

Mumbai Indians vs Punjab Kings: മഴ ഏറെ നേരം കളി തടസപ്പെടുത്തിയാല്‍ ഓവറുകള്‍ വെട്ടിക്കുറയ്ക്കുകയോ, മത്സരം ഉപേക്ഷിക്കേണ്ടിയോ വരും. പ്രതികൂല കാലാവസ്ഥയില്‍ മത്സരം തടസപ്പെട്ടാല്‍ ഫൈനലിന് മാത്രമേ റിസര്‍വ് ദിനം അനുവദിച്ചിട്ടുള്ളൂ

IPL 2025: മുംബൈ ഇന്ത്യന്‍സ്-പഞ്ചാബ് കിങ്‌സ് ക്വാളിഫയര്‍ വെള്ളത്തിലായി; മത്സരം ഉപേക്ഷിച്ചാല്‍ പണി കിട്ടുന്നത് ഈ ടീമിന്‌
മത്സരം മഴ മൂലം തടസപ്പെട്ട നിലയില്‍ Image Credit source: facebook.com/IPL
Jayadevan AM
Jayadevan AM | Published: 01 Jun 2025 | 09:18 PM

പിഎല്ലിലെ മുംബൈ ഇന്ത്യന്‍സ്-പഞ്ചാബ് കിങ്‌സ് രണ്ടാം ക്വാളിഫയര്‍ പോരാട്ടം മഴ അലങ്കോലമാക്കി. മത്സരത്തിന് ടോസിട്ടതിന് ശേഷമാണ് രസംകൊല്ലിയായി മഴയെത്തിയത്. ടോസ് നേടിയ പഞ്ചാബ് ബൗളിങ് തിരഞ്ഞെടുത്തു. മത്സരം ആരംഭിക്കുന്നതിന് തൊട്ട് മുമ്പാണ് മഴ പെയ്തത്. പിന്നീട് പല തവണ മഴ കുറഞ്ഞുവെന്ന് തോന്നിച്ചെങ്കിലും വീണ്ടും ശക്തമായി പെയ്യുകയായിരുന്നു. എങ്കിലും മഴ ഏറെ നേരം നീണ്ടുനിന്നേക്കില്ലെന്നാണ് വിലയിരുത്തല്‍. ആരാധകര്‍ക്കും ഇരുടീമുകള്‍ക്കും പ്രതീക്ഷ നല്‍കുന്നതും ഈ വിലയിരുത്തലാണ്.

എന്നാല്‍ മഴ മൂലം മത്സരം ഉപേക്ഷിച്ചാല്‍ മുംബൈ ഇന്ത്യന്‍സിന് അത് തിരിച്ചടിയാകും. മത്സരത്തിന് റിസര്‍വ് ദിനമില്ലാത്തതിനാല്‍ മത്സരം നടന്നില്ലെങ്കിലും വിജയിയെ കണ്ടെത്തേണ്ടതുണ്ട്. ഈ സാഹചര്യത്തില്‍ പോയിന്റ് പട്ടികയില്‍ മുന്നിലുള്ള ടീമിനെ വിജയിയായി കണക്കാക്കും.

പോയിന്റ് പട്ടികയില്‍ പഞ്ചാബ് ഒന്നാമതും, മുംബൈ നാലാമതുമാണ്. അതുകൊണ്ട് മത്സരം നടന്നില്ലെങ്കില്‍ പഞ്ചാബ് ഫൈനലിലെത്തും. പ്ലേഓഫിലെ കളി പൂർത്തിയാക്കാൻ ഐപിഎൽ ഗവേണിംഗ് കൗൺസിൽ അധിക സമയം അനുവദിച്ചിട്ടുണ്ടെന്നത് മുംബൈയ്ക്ക് പ്രതീക്ഷ പകരുന്ന ഘടകമാണ്.

എന്നാല്‍ മഴ ഏറെ നേരം കളി തടസപ്പെടുത്തിയാല്‍ ഓവറുകള്‍ വെട്ടിക്കുറയ്ക്കുകയോ, മത്സരം ഉപേക്ഷിക്കേണ്ടിയോ വരും. പ്രതികൂല കാലാവസ്ഥയില്‍ മത്സരം തടസപ്പെട്ടാല്‍ ഫൈനലിന് മാത്രമേ റിസര്‍വ് ദിനം അനുവദിച്ചിട്ടുള്ളൂ.

Read Also: IPL 2025: ആര്‍സിബി കപ്പടിക്കണമെന്ന് വാര്‍ണര്‍, അങ്ങനെ സംഭവിച്ചാല്‍ ദിനേശ് കാര്‍ത്തിക് അസഹനീയമാകുമെന്ന്‌ മുന്‍ ഇംഗ്ലണ്ട് താരങ്ങള്‍

പ്ലേയിങ് ഇലവന്‍

മുംബൈ ഇന്ത്യന്‍സ്: രോഹിത് ശര്‍മ, ജോണി ബെയര്‍സ്‌റ്റോ, സൂര്യകുമാര്‍ യാദവ്, തിലക് വര്‍മ, ഹാര്‍ദ്ദിക് പാണ്ഡ്യ, നമന്‍ ധിര്‍, മിച്ചല്‍ സാന്റ്‌നര്‍, രാജ് ബാവ, ട്രെന്‍ഡ് ബോള്‍ട്ട്, ജസ്പ്രീത് ബുംറ, റീസെ ടോപ്ലി.

പഞ്ചാബ് കിങ്‌സ്: പ്രിയാന്‍ഷ് ആര്യ, ജോഷ് ഇംഗ്ലിസ്, ശ്രേയസ് അയ്യര്‍, നെഹാല്‍ വധേര, മാര്‍ക്കസ് സ്‌റ്റോയിനിസ്, ശശാങ്ക് സിങ്, അസ്മത്തുല്ല ഒമര്‍സയി, കൈല്‍ ജാമിസണ്‍, വൈശാഖ് വിജയ് കുമാര്‍, യുസ്‌വേന്ദ്ര ചഹല്‍, അര്‍ഷ്ദീപ് സിങ്.