IPL 2025: ആര്‍സിബി കപ്പടിക്കണമെന്ന് വാര്‍ണര്‍, അങ്ങനെ സംഭവിച്ചാല്‍ ദിനേശ് കാര്‍ത്തിക് അസഹനീയമാകുമെന്ന് മുന്‍ ഇംഗ്ലണ്ട് താരങ്ങള്‍
Royal Challengers Bengaluru: ഫൈനലില്‍ ആര്‍സിബിയുടെ എതിരാളി ആരാകുമെന്ന് ഇന്നറിയാം. ഇന്ന് നടക്കുന്ന രണ്ടാം ക്വാളിഫയറില്‍ മുംബൈ ഇന്ത്യന്‍സും, പഞ്ചാബ് കിങ്‌സും ഏറ്റുമുട്ടും. ഈ മത്സരത്തിലെ വിജയികള്‍ ജൂണ്‍ മൂന്നിന് നടക്കുന്ന ഫൈനലില്‍ ആര്‍സിബിയെ നേരിടും

ഐപിഎല്ലില്‍ ഇത്തവണ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു കപ്പടിക്കുമെന്ന് പ്രതീക്ഷ പങ്കുവച്ച് ഓസീസ് മുന്‍ താരം ഡേവിഡ് വാര്‍ണര്‍. ഐപിഎല്ലില്‍ ആര് വിജയിക്കുമെന്ന് ഒരു ആരാധകന്‍ സോഷ്യല്‍ മീഡിയയിലൂടെ ഉന്നയിച്ച ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു വാര്‍ണര്‍. ആര്‍സിബി ജേതാക്കളാകുമെന്നും, ജോഷ് ഹേസല്‍വുഡ് മാന്‍ ഓഫ് ദ മാച്ചാകുമെന്നും താന്‍ കരുതുന്നുവെന്ന് വാര്‍ണര്‍ പറഞ്ഞു.
ആദ്യ ക്വാളിഫയറില്‍ പഞ്ചാബ് കിങ്‌സിനെ എട്ട് വിക്കറ്റിന് തകര്‍ത്താണ് ആര്‍സിബി ഫൈനലില്‍ പ്രവേശിച്ചത്. ജോഷ് ഹേസല്‍വുഡിന്റെയും, സുയാഷ് ശര്‍മയുടെയും ബൗളിങ് പ്രകടനമാണ് ആര്‍സിബിക്ക് കരുത്തായത്. സീസണില്‍ തകര്‍പ്പന്‍ ഫോമിലുള്ള ഹേസല്‍വുഡാണ് ആര്‍സിബിയുടെ പേസാക്രമണത്തിന് നേതൃത്വം നല്‍കുന്നത്.
അതേസമയം, ആര്‍സിബി കിരീടം നേടിയാല്‍ ടീമിന്റെ മെന്റര്‍ ദിനേശ് കാര്‍ത്തിക്ക് അസഹനീയമാകുമെന്ന് ഇംഗ്ലണ്ട് മുന്‍ താരങ്ങളായ നാസര്‍ ഹുസൈന്‍, മൈക്കല്‍ ആതർട്ടൺ എന്നിവര്‍ തമാശരൂപേണ പറഞ്ഞു. ആർസിബി ഫൈനലിൽ എത്തി. അവർ ജയിച്ചാൽ, ഡികെ(ദിനേശ് കാര്‍ത്തിക്)യെ സഹിക്കാന്‍ പറ്റില്ലെന്ന് നാസര്‍ ഹുസൈൻ സ്കൈ സ്പോർട്സ് പോഡ്‌കാസ്റ്റിനിടെ തമാശയായി പറഞ്ഞു. നാസര്‍ ഹുസൈന്റെ പരാമര്‍ശത്തോട് മൈക്കൽ ആതർട്ടൺ യോജിച്ചു.




“ചില സമയങ്ങളില്‍ അദ്ദേഹം അസഹനീയനാണ്. ഇനി അദ്ദേഹം ഇരട്ടി അസഹനീയനാകും. ആർസിബി ട്രോഫി ഉയര്‍ത്തുമ്പോള്‍ മുൻനിരയിൽ വിരാട് കോഹ്‌ലിക്കൊപ്പം ജോൺ ടെറി(മുന്‍ ഫുട്‌ബോള്‍ താരം)യെപ്പോലെയായിരിക്കും അദ്ദേഹം”-മൈക്കൽ ആതർട്ടൺ തമാശയ്ക്ക് പറഞ്ഞു.
ഐപിഎല്ലില്‍ കന്നിക്കിരീടമാണ് ആര്‍സിബി ലക്ഷ്യമിടുന്നത്. ടീമിന്റെ മെന്ററായ ദിനേശ് കാര്‍ത്തിക്കിന്റെ ഇടപെടലുകളും ആര്‍സിബിയുടെ മികച്ച പ്രകടനത്തില്‍ നിര്‍ണായകമായി. കാര്‍ത്തിക് മികച്ച പരിശീലന സെഷനുകളാണ് സംഘടിപ്പിച്ചതെന്ന് ആര്‍സിബി താരം റൊമാരിയോ ഷെപ്പേര്‍ഡ് നേരത്തെ വെളിപ്പെടുത്തിയിരുന്നു.
Read Also: IPL 2025: രോഹിതിനെ എങ്ങനെ പുറത്താക്കാനാകുമെന്ന് കുട്ടി ആരാധകന്‍; താരത്തിന്റെ മറുപടി വൈറല്‍
ആര്‍സിബിയുടെ എതിരാളി
ഫൈനലില്‍ ആര്‍സിബിയുടെ എതിരാളി ആരാകുമെന്ന് ഇന്നറിയാം. ഇന്ന് നടക്കുന്ന രണ്ടാം ക്വാളിഫയറില്‍ മുംബൈ ഇന്ത്യന്‍സും, പഞ്ചാബ് കിങ്‌സും ഏറ്റുമുട്ടും. ഈ മത്സരത്തിലെ വിജയികള്‍ ജൂണ്‍ മൂന്നിന് നടക്കുന്ന ഫൈനലില്‍ ആര്‍സിബിയെ നേരിടും. രണ്ടാം ക്വാളിഫയറില്‍ ടോസ് നേടിയ പഞ്ചാബ് ഫീല്‍ഡിങ് തിരഞ്ഞെടുത്തു.