AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

IPL 2025: ചഹലിന് ഹാട്രിക്; ചെന്നൈയെ കടൈകുട്ടി സിങ്കം കാത്തു, ഭേദപ്പെട്ട സ്‌കോര്‍

IPL 2025 Punjab Kings vs Chennai Super Kings: ഒരുവശത്ത് വിക്കറ്റുകള്‍ കൊഴിയുമ്പോഴും വണ്‍ ഡൗണായി ക്രീസിലെത്തിയ സാം കറണ്‍  ചെന്നൈയുടെ സ്‌കോര്‍ബോര്‍ഡ് മുന്നോട്ട് ചലിപ്പിച്ചുകൊണ്ടിരുന്നു. രവീന്ദ്ര ജഡേജ-17, ശിവം ദുബെ-6, പ്ലേയിങ് ഇലവനിലേക്ക് തിരിച്ചെത്തിയ ദീപക് ഹൂഡ-2 എന്നിവര്‍ക്കും തിളങ്ങാനായില്ല

IPL 2025: ചഹലിന് ഹാട്രിക്; ചെന്നൈയെ കടൈകുട്ടി സിങ്കം കാത്തു, ഭേദപ്പെട്ട സ്‌കോര്‍
ശ്രേയസ് അയ്യരും, യുസ്വേന്ദ്ര ചഹലും Image Credit source: IPL FB Pagee
jayadevan-am
Jayadevan AM | Published: 30 Apr 2025 21:57 PM

ഞ്ചാബ് കിങ്‌സിനെതിരായ നിര്‍ണായക മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിന് ഭേദപ്പെട്ട സ്‌കോര്‍. 19.2 ഓവറില്‍ 190 റണ്‍സിന് ചെന്നൈ ഓള്‍ ഔട്ടായി. ചെന്നൈ ആരാധകര്‍ ‘കടൈകുട്ടി സിങ്കം’ എന്ന ഓമനപ്പേരില്‍ വിളിക്കുന്ന സാം കറന്റെ പ്രകടനമാണ് ചെന്നൈയ്ക്ക് ഭേദപ്പെട്ട സ്‌കോര്‍ സമ്മാനിച്ചത്. താരം 47 പന്തില്‍ 88 റണ്‍സെടുത്തു. ഡെവാള്‍ഡ് ബ്രെവിസ് 26 പന്തില്‍ 32 റണ്‍സെടുത്തു. മറ്റ് ബാറ്റര്‍മാരെല്ലാം നിരാശപ്പെടുത്തി. ടോസ് നേടിയ പഞ്ചാബ് ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. തകര്‍ച്ചയോടെയായിരുന്നു ചെന്നൈയുടെ തുടക്കം. യുവ ഓപ്പണര്‍മാരായ ഷെയ്ഖ് റഷീദിനും, ആയുഷ് മാത്രെയ്ക്കും ഇന്ന് തിളങ്ങാനായില്ല. 12 പന്തില്‍ 11 റണ്‍സെടുത്ത റഷീദിനെ അര്‍ഷ്ദീപ് സിങും, ആറു പന്തില്‍ ഏഴ് റണ്‍സെടുത്ത മാത്രെയെ മാര്‍ക്കോ യാന്‍സണും പുറത്താക്കി.

ഒരുവശത്ത് വിക്കറ്റുകള്‍ കൊഴിയുമ്പോഴും വണ്‍ ഡൗണായി ക്രീസിലെത്തിയ സാം കറണ്‍  ചെന്നൈയുടെ സ്‌കോര്‍ബോര്‍ഡ് മുന്നോട്ട് ചലിപ്പിച്ചുകൊണ്ടിരുന്നു. രവീന്ദ്ര ജഡേജ-17, ശിവം ദുബെ-6, പ്ലേയിങ് ഇലവനിലേക്ക് തിരിച്ചെത്തിയ ദീപക് ഹൂഡ-2 എന്നിവര്‍ക്കും തിളങ്ങാനായില്ല. എംഎസ് ധോണി നാല് പന്തില്‍ 11 റണ്‍സെടുത്തു. പഞ്ചാബിനു വേണ്ടി യുസ്വേന്ദ്ര ചഹല്‍ നാലു വിക്കറ്റും, മാര്‍ക്കോ യാന്‍സണും, അര്‍ഷ്ദീപ് സിങും രണ്ട് വിക്കറ്റ് വീതവും വീഴ്ത്തി.

Read Also: IPL 2025: വൈഭവ് സൂര്യവംശി തിളങ്ങുമെന്ന് സഞ്ജു അന്നേ പറഞ്ഞു; എന്നിട്ടും അപവാദപ്രചാരണം

ചഹലിന് ഹാട്രിക്‌

ഐപിഎല്ലിലെ തന്റെ രണ്ടാം ഹാട്രിക് നേട്ടം ചഹല്‍ സ്വന്തമാക്കി. 19-ാം ഓവറിലായിരുന്നു താരത്തിന്റെ നേട്ടം. 19-ാം ഓവറിലെ രണ്ടാം പന്തില്‍ തന്നെ താരം ധോണിയെ പുറത്താക്കി. ചഹലിന്റെ പന്തില്‍ നെഹാല്‍ വധേരയ്ക്ക് ക്യാച്ച് നല്‍കിയാണ് ധോണി ഔട്ടായത്. നാലാം പന്തില്‍ ഹൂഡയും പുറത്തായി. ഇത്തവണ പ്രിയാന്‍ഷ് ആര്യയാണ് ക്യാച്ചെടുത്തത്. തൊട്ടടുത്ത പന്തില്‍ അന്‍ഷുല്‍ കാംബോജിനെ ചഹല്‍ ക്ലീന്‍ ബൗള്‍ഡ് ചെയ്തു.

അടുത്ത പന്തില്‍ നൂര്‍ അഹമ്മദിനെയും പുറത്താക്കി ചഹല്‍ ഹാട്രിക് തികച്ചു. യാന്‍സണ്‍ ക്യാച്ചെടുത്താണ് നൂറിനെ പുറത്താക്കിയത്. ഹാട്രിക് അടക്കം നാലു വിക്കറ്റാണ് ഈ ഓവറില്‍ ചഹലിന് ലഭിച്ചത്. നേരത്തെ രാജസ്ഥാന്‍ റോയല്‍സിലായിരുന്നപ്പോഴും ചഹല്‍ ഹാട്രിക് നേടിയിട്ടുണ്ട്.