IPL 2025: ആരാധനാലയങ്ങളിലേക്ക് ആര്‍സിബിയുടെ ആരാധകവൃന്ദം; കോഹ്ലിക്കായി പൂജ; ടീം കപ്പടിക്കാന്‍ മനമുരുകി പ്രാര്‍ത്ഥന
Royal Challengers Bengaluru: ഇത്തവണ തോല്‍ക്കില്ലെന്ന ഉറച്ചപ്രതീക്ഷയിലാണ് ആര്‍സിബി ആരാധകര്‍. ഐപിഎല്‍ 2025 സീസണില്‍ മികച്ച പ്രകടനമാണ് ടീം പുറത്തെടുത്തത്. പോയിന്റ് പട്ടികയില്‍ രണ്ടാം സ്ഥാനക്കാരായാണ് പ്ലേ ഓഫിലെത്തിയത്. 14 മത്സരങ്ങളില്‍ ഒമ്പതിലും ജയിച്ചു. ആദ്യ ക്വാളിഫയറില്‍ പഞ്ചാബിനെ തകര്‍ത്ത് ഫൈനലിലുമെത്തി

പലതവണ കൈവിട്ട കിരീടം ഇത്തവണ ആര്‍സിബിക്ക് കിട്ടാന്‍ മനമുരുകി പ്രാര്‍ത്ഥിച്ച് ആരാധകര്‍. രാജ്യത്തിന്റെ പല ഭാഗങ്ങളില്‍ ആര്‍സിബിക്കു വേണ്ടി പ്രാര്‍ത്ഥിക്കാന്‍ ആരാധനാലയങ്ങളിലേക്ക് ആരാധകര്‍ എത്തിയെന്നാണ് റിപ്പോര്‍ട്ട്. ഇതുമായി ബന്ധപ്പെട്ടുള്ള വീഡിയോകള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. പുണ്യനദികളില്‍ മുങ്ങിക്കുളിച്ചായിരുന്നു ചിലരുടെ പ്രാര്‍ത്ഥന. മറ്റുചിലരാകട്ടെ, വിരാട് കോഹ്ലിയുടെ പേരില്‍ ക്ഷേത്രങ്ങളില്‍ പ്രത്യേക പൂജകള്‍ നടത്തി. മൂന്ന് തവണ ഫൈനലിലെത്തിയിട്ടും കിരീടം നേടാനാകാത്ത ടീമാണ് ആര്‍സിബി. ഇത്തവണ ആ ദുഃഖം മറക്കാനാകുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍. ഈ സാഹചര്യത്തിലാണ് ആരാധനാലയങ്ങളിലേക്ക് ടീമിന് വേണ്ടി പ്രാര്‍ത്ഥിക്കാന്‍ ആരാധകരെത്തിയത്.
Dear GOD. Please be kind to RCB one last time. 🙏❤️ pic.twitter.com/Q6IqnapQcb
— Krishna. (@KrishVK_18) June 2, 2025
മികച്ച താരങ്ങള്‍ ഉണ്ടായിട്ടും ആര്‍സിബിക്ക് കിരീടം നേടാന്‍ സാധിക്കാത്തത് പല തവണ ചര്‍ച്ചയായിട്ടുണ്ട്. വലിയ ആരാധകവൃന്ദമുണ്ടായിട്ടും അവരുടെ പ്രതീക്ഷകള്‍ക്കൊത്ത് ഉയരാന്‍ ടീമിന് പലപ്പോഴും സാധിച്ചില്ല. 2009, 2011, 2016 വർഷങ്ങളിലാണ് ആര്‍സിബി ഇതിന് മുമ്പ് ഫൈനലിലെത്തിയത്.
Monday’s Blessings🤞🏻✨#Kalburgi @RCBTweets #ViratKohli pic.twitter.com/Kn3LVCKIcb
— Anonymous Stalker (@amonYmous98) June 2, 2025
എന്നാല്‍ മൂന്ന് തവണയും തോറ്റു. ഇത്തവണ തോല്‍ക്കില്ലെന്ന ഉറച്ചപ്രതീക്ഷയിലാണ് ആര്‍സിബി ആരാധകര്‍. ഐപിഎല്‍ 2025 സീസണില്‍ മികച്ച പ്രകടനമാണ് ടീം പുറത്തെടുത്തത്. പോയിന്റ് പട്ടികയില്‍ രണ്ടാം സ്ഥാനക്കാരായാണ് പ്ലേ ഓഫിലെത്തിയത്. 14 മത്സരങ്ങളില്‍ ഒമ്പതിലും ജയിച്ചു. ആദ്യ ക്വാളിഫയറില്‍ പഞ്ചാബിനെ തകര്‍ത്ത് ഫൈനലിലുമെത്തി.
ആര്‍സിബിയെ പോലെ കിരീടം നേടാനാകാത്ത ടീമാണ് പഞ്ചാബ് കിങ്‌സും. 2014ല്‍ ഫൈനല്‍ കളിച്ചതാണ് ഇതുവരെയുള്ള ഏറ്റവും വലിയ നേട്ടം. പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനക്കാരായാണ് പഞ്ചാബ് ഇത്തവണ പ്ലേ ഓഫിലെത്തിയത്. ആദ്യ ക്വാളിഫയറില്‍ ആര്‍സിബിയോട് തോറ്റെങ്കിലും, രണ്ടാം ക്വാളിഫയറില്‍ മുംബൈ ഇന്ത്യന്‍സിനെ കീഴടക്കി ഫൈനലിലെത്തി. ഏത് ടീം വിജയിച്ചാലും ഇതുവരെ കിരീടം നേടാനാകാത്ത ടീം ഇത്തവണ കപ്പുയര്‍ത്തുമെന്നതാണ് ഈ ഐപിഎല്‍ ഫൈനലിന്റെ പ്രത്യേകതയും പ്രാധാന്യവും.