IPL 2025 Final: ടോസില്‍ ജയിച്ച് പഞ്ചാബ്, കിരീടം ആരു കൊണ്ടുപോകും? പ്ലേയിങ് ഇലവന്‍ ഇങ്ങനെ
IPL 2025 Final RCB vs PBKS Toss Update: . ടോസ് നേടിയ പഞ്ചാബ് ക്യാപ്റ്റന്‍ ശ്രേയസ് അയ്യര്‍ ഫീല്‍ഡിങ് തിരഞ്ഞെടുത്തു. ബാറ്റിങിനെ പിന്തുണയ്ക്കുന്ന അഹമ്മദാബാദ് നരേന്ദ്ര മോദി സ്‌റ്റേഡിയത്തില്‍ അല്‍പസമയത്തിനുള്ളില്‍ മത്സരം ആരംഭിക്കും

ഐപിഎല്‍ ഫൈനല്‍ പോരാട്ടത്തില്‍ പഞ്ചാബ് കിങ്‌സിന് ടോസ്. ടോസ് നേടിയ പഞ്ചാബ് ക്യാപ്റ്റന്‍ ശ്രേയസ് അയ്യര്‍ ഫീല്‍ഡിങ് തിരഞ്ഞെടുത്തു. ബാറ്റിങിനെ പിന്തുണയ്ക്കുന്ന അഹമ്മദാബാദ് നരേന്ദ്ര മോദി സ്‌റ്റേഡിയത്തില്‍ അല്‍പസമയത്തിനുള്ളില്‍ മത്സരം ആരംഭിക്കും. ആദ്യം ബാറ്റു ചെയ്യുന്ന ടീമിന് കൂടുതല്‍ പിന്തുണ നല്‍കുന്നതാണ് ഈ പിച്ച്. എന്നാല്‍ ഇവിടെ നടന്ന രണ്ടാം ക്വാളിഫയറില്‍ ചേസ് ചെയ്ത് ത്രസിപ്പിക്കുന്ന ജയം സ്വന്തമാക്കാന്‍ പഞ്ചാബിന് സാധിച്ചിരുന്നു.
പ്ലേയിങ് ഇലവന്‍
ആര്‍സിബി: വിരാട് കോഹ്ലി, ഫിള്‍ സാള്‍ട്ട്, മയങ്ക് അഗര്‍വാള്‍, രജത് പട്ടീദാര്‍, ലിയം ലിവിങ്സ്റ്റണ്‍, ജിതേഷ് ശര്‍മ, റൊമാരിയോ ഷെപ്പേര്‍ഡ്, ക്രുണാല്‍ പാണ്ഡ്യ, ഭുവനേശ്വര്‍ കുമാര്‍, യാഷ് ദയാല്‍, ജോഷ് ഹേസല്‍വുഡ്.
പഞ്ചാബ് കിങ്‌സ്: പ്രിയാന്‍ഷ് ആര്യ, ജോഷ് ഇംഗ്ലിസ്, ശ്രേയസ് അയ്യര്‍, നെഹാല്‍ വധേര, ശശാങ്ക് സിങ്, മാര്‍ക്കസ് സ്‌റ്റോയിനിസ്, അസ്മത്തുല്ല ഒമര്‍സയി, വൈശാഖ് വിജയ് കുമാര്‍, കൈല്‍ ജാമിസണ്‍, യുസ്‌വേന്ദ്ര ചഹല്‍, അര്‍ഷ്ദീപ് സിങ്.




ഐപിഎല്ലിലെ ആദ്യ കിരീടമാണ് ഇരുടീമുകളും ലക്ഷ്യമിടുന്നത്. ഫിള്‍ സാള്‍ട്ട് ആര്‍സിബിയുടെ പ്ലേയിങ് ഇലവനിലുണ്ട്. കുഞ്ഞിന്റെ ജനനവുമായി ബന്ധപ്പെട്ട് താരം നാട്ടിലേക്ക് മടങ്ങിയെന്നും, ഫൈനല്‍ കളിക്കില്ലെന്നും അഭ്യൂഹമുണ്ട്. പരിശീലന സെഷനിലും താരം പങ്കെടുത്തിരുന്നില്ല.
മത്സരത്തില്‍ പ്രതികൂല കാലാവസ്ഥ തടസമാകുമോയെന്ന് ആശങ്കയുണ്ട്. വൈകുന്നേരം അഹമ്മദാബാദില്‍ മഴ പെയ്തിരുന്നു. മഴ മൂലം കളി തടസപ്പെട്ടാലും അധിക സമയം അനുവദിച്ചിട്ടുണ്ട്. മത്സരം ഉപേക്ഷിക്കേണ്ടി വന്നാല്‍, നാളെ റിസര്‍വ് ദിനവും നിശ്ചയിച്ചിട്ടുണ്ട്.