IPL 2025: ആഹാ ആഹ്ലാദം, അര്‍മാദം ! ചിന്നസ്വാമി സ്റ്റേഡിയം ആഘോഷത്തിമിര്‍പ്പിലേക്ക്, വിക്ടറി പരേഡ് ഒഴിവാക്കും

RCB victory parade cancelled: പൊലീസ് അനുമതി നല്‍കാത്തതാണ് വിക്ടറി പരേഡ് ഒഴിവാക്കാന്‍ കാരണം. ഉച്ചകഴിഞ്ഞ് 3:30 ന് വിധാൻ സൗധയിൽ നിന്ന് ടീമിന്റെ വിജയ പരേഡ് ആരംഭിച്ച് വൈകുന്നേരം 5 മണിക്ക് ചിന്നസ്വാമി സ്റ്റേഡിയത്തിൽ എത്തുന്ന തരത്തിലാണ് ആഘോഷങ്ങള്‍ ക്രമീകരിച്ചത്

IPL 2025: ആഹാ ആഹ്ലാദം, അര്‍മാദം ! ചിന്നസ്വാമി സ്റ്റേഡിയം ആഘോഷത്തിമിര്‍പ്പിലേക്ക്, വിക്ടറി പരേഡ് ഒഴിവാക്കും

വിരാട് കോഹ്ലിയും, രജത് പട്ടീദാറും ഐപിഎല്‍ ട്രോഫിയുമായി

Updated On: 

04 Jun 2025 14:31 PM

യൊരു ദിനം ബെംഗളൂരു ആഗ്രഹിക്കാന്‍ തുടങ്ങിയിട്ട് 18 വര്‍ഷമായി. കപ്പിനും ചുണ്ടിനുമിടയില്‍ കിരീടം നഷ്ടമായ നിമിഷങ്ങളും, ഞെട്ടിക്കുന്ന തോല്‍വികളും പലകുറി കടന്നുപോയപ്പോഴും എല്ലാം മറന്ന് സന്തോഷിക്കാന്‍ ഒരു ദിനം തങ്ങള്‍ക്കെത്തുമെന്ന ഉറപ്പിലായിരുന്നു ആര്‍സിബിയും, ആരാധകരും. അതെ, വര്‍ഷങ്ങളുടെ കാത്തിരിപ്പിന് ആര്‍സിബി ഇതിനകം വിരാമം കുറിച്ചുകഴിഞ്ഞു. ഇനി ടീമിന് ബെംഗളൂരുവിലെ സ്വന്തം തട്ടകത്തില്‍ സ്വീകരണം നല്‍കുന്നതോടെ ആ ആഘോഷം സമ്പൂര്‍ണമാകും. കീരിടം ചൂടിയെത്തുന്ന ജേതാക്കളെ വരവേല്‍ക്കാനുള്ള അവസാന വട്ട തയ്യാറെടുപ്പുകളിലാണ് ബെംഗളൂരു നഗരം.

വിധാൻ സൗധയിൽ നടക്കുന്ന സ്വീകരണത്തോടെയാണ് ആഘോഷങ്ങള്‍ ആരംഭിക്കുന്നത്. കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ ആര്‍സിബി താരങ്ങളെയും സപ്പോര്‍ട്ട് സ്റ്റാഫിനെയും അനുമോദിക്കും. തുടര്‍ന്ന് ഒരു മണിക്കൂറോളം നീണ്ടുനില്‍ക്കുന്ന ഘോഷയാത്ര നടത്താനായിരുന്നു പദ്ധതിയെങ്കിലും വിക്ടറി പരേഡ് ഒഴിവാക്കുമെന്നാണ് സൂചന.

വിധാൻ സൗധയിൽ നിന്ന് ചിന്നസ്വാമി സ്റ്റേഡിയത്തിലേക്ക് തുറന്ന വാഹനത്തില്‍ കിരീടജേതാക്കളായ ടീമംഗങ്ങളെ ആനയിക്കാനായിരുന്നു നീക്കം. വൈകിട്ട് ആറിന് ചിന്നസ്വാമി സ്‌റ്റേഡിയത്തില്‍ ആഘോഷപരിപാടികള്‍ നടക്കും. സ്റ്റാർ സ്പോർട്സ് നെറ്റ്‌വർക്കിലും, ജിയോ ഹോട്ട്സ്റ്റാറിലും തത്സമയം സംപ്രേഷണം ചെയ്യും.

Read Also: IPL 2025: ഐപിഎൽ വിജയാഘോഷത്തിനിടെ വിരാട് കോലിയുടെ കണ്ണീര് തുടച്ച് അനുഷ്ക ശർമ്മ; വിഡിയോ വൈറൽ

അനുമതി നല്‍കാതെ പൊലീസ്‌

പൊലീസ് അനുമതി നല്‍കാത്തതാണ് വിക്ടറി പരേഡ് ഒഴിവാക്കാന്‍ കാരണം. ഉച്ചകഴിഞ്ഞ് 3:30 ന് വിധാൻ സൗധയിൽ നിന്ന് ടീമിന്റെ വിജയ പരേഡ് ആരംഭിച്ച് വൈകുന്നേരം 5 മണിക്ക് ചിന്നസ്വാമി സ്റ്റേഡിയത്തിൽ എത്തുന്ന തരത്തിലാണ് ആഘോഷങ്ങള്‍ ക്രമീകരിച്ചത്. എന്നാല്‍ വിക്ടറി പരേഡിന് അനുമതി ലഭിക്കാത്ത പശ്ചാത്തലത്തില്‍ ആഘോഷങ്ങള്‍ ചിന്നസ്വാമി സ്‌റ്റേഡിയത്തില്‍ മാത്രമായി ഒതുങ്ങാനാണ് സാധ്യത.

സ്റ്റേഡിയത്തിൽ പാർക്കിംഗ് പരിമിതമായതിനാൽ, പൊതുജനങ്ങൾ മെട്രോയും മറ്റ് പൊതുഗതാഗതവും ഉപയോഗിക്കണമെന്ന് നിർദ്ദേശിച്ചിട്ടുണ്ട്.ഇന്നലെ നടന്ന ഫൈനലില്‍ പഞ്ചാബ് കിങ്‌സിനെ ആറു വിക്കറ്റിന് തകര്‍ത്താണ് ആര്‍സിബി ജേതാക്കളായത്. ആദ്യം ബാറ്റു ചെയ്ത ആര്‍സിബി 20 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 190 റണ്‍സെടുത്തു. പഞ്ചാബ് കിങ്‌സിന് 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 184 റണ്‍സെടുക്കാനെ സാധിച്ചുള്ളൂ.

ഈന്തപ്പഴം നെയ് പുരട്ടി കഴിക്കൂ; പൊളിയാണ്, ഗുണങ്ങളും ഏറെ
കളങ്കാവലിനായി മമ്മൂട്ടി വാങ്ങിയ പ്രതിഫലം?
മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
ശബരിമലയിൽ സുരക്ഷ ശക്തമാക്കുന്നു
ബൈക്കിൽ പോകുന്നയാളുടെ കയ്യിൽ
അമ്മ ഗൊറില്ലയും, കുഞ്ഞും
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്