AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

IPL 2025: പോയവരും വന്നവരുമെല്ലാം അടിയോടടി; മുംബൈയ്ക്ക് മികച്ച സ്‌കോര്‍; എല്ലാ കണ്ണുകളും വൈഭവില്‍

IPL 2025 Mumbai Indians vs Rajasthan Royals: റിവ്യൂവിലൂടെ രക്ഷപ്പെട്ട രോഹിത് പിന്നീട് തകര്‍ത്തടിക്കുകയായിരുന്നു. സഹഓപ്പണര്‍ റിയാന്‍ റിക്കല്‍ട്ടണൊപ്പം ചേര്‍ന്ന് രോഹിത് റോയല്‍സ് ബൗളര്‍മാരെ പ്രഹരിച്ചു. റിക്കല്‍ട്ടണെ മഹീഷ് തീക്ഷണ പുറത്താക്കുമ്പോഴേക്കും മുംബൈ 100 കടന്നിരുന്നു

IPL 2025: പോയവരും വന്നവരുമെല്ലാം അടിയോടടി; മുംബൈയ്ക്ക് മികച്ച സ്‌കോര്‍; എല്ലാ കണ്ണുകളും വൈഭവില്‍
രോഹിത് ശര്‍മ Image Credit source: IPL FB Page
jayadevan-am
Jayadevan AM | Updated On: 01 May 2025 21:54 PM

നിര്‍ണായക മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സിനെതിരെ ജയം സ്വന്തമാക്കാന്‍ രാജസ്ഥാന്‍ റോയല്‍സിന് വേണ്ടത് 218 റണ്‍സ്. ക്രീസിലെത്തിയ ബാറ്റര്‍മാരെല്ലാം തിളങ്ങിയപ്പോള്‍ മുംബൈ 20 ഓവറില്‍ അടിച്ചെടുത്തത് 217 റണ്‍സ്. അതും വെറും രണ്ട് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി. ടോസ് നേടിയ രാജസ്ഥാന്‍ റോയല്‍സ് ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. ഫസല്‍ഹഖ് ഫറൂഖി എറിഞ്ഞ രണ്ടാം ഓവറില്‍ രോഹിത് ശര്‍മ ഔട്ടാണെന്ന് അമ്പയര്‍ വിധിച്ചു. എന്നാല്‍ റിവ്യൂവിലൂടെ രക്ഷപ്പെട്ട രോഹിത് പിന്നീട് തകര്‍ത്തടിക്കുകയായിരുന്നു. സഹഓപ്പണര്‍ റിയാന്‍ റിക്കല്‍ട്ടണൊപ്പം ചേര്‍ന്ന് രോഹിത് റോയല്‍സ് ബൗളര്‍മാരെ പ്രഹരിച്ചു.

സീസണില്‍ മികച്ച ഫോമിലുള്ള റിക്കല്‍ട്ടണെ മഹീഷ് തീക്ഷണ പുറത്താക്കുമ്പോഴേക്കും മുംബൈ 100 കടന്നിരുന്നു. 38 പന്തില്‍ 61 റണ്‍സാണ് റിക്കല്‍ട്ടണ്‍ നേടിയത്. റിക്കല്‍ട്ടണ്‍ മടങ്ങുമ്പോള്‍ 11.5 ഓവറില്‍ മുംബൈ 116 റണ്‍സിലെത്തിയിരുന്നു.

തൊട്ടുപിന്നാലെ രോഹിതും ഔട്ടായി. രാജസ്ഥാന്‍ ക്യാപ്റ്റന്‍ റിയാന്‍ പരാഗിനായിരുന്നു വിക്കറ്റ്. 36 പന്തില്‍ 53 റണ്‍സെടുത്ത രോഹിത് ജയ്‌സ്വാളിന് ക്യാച്ച് നല്‍കിയാണ് മടങ്ങിയത്. രോഹിതും റിക്കല്‍ട്ടണും തുടങ്ങിവച്ചത് തുടര്‍ന്ന് ക്രീസിലെത്തിയ സൂര്യകുമാര്‍ യാദവും, ഹാര്‍ദ്ദിക് പാണ്ഡ്യയും ചേര്‍ന്ന് കൂടി പൂര്‍ത്തിയാക്കി. 23 പന്തുകള്‍ ഇരുവരും നേരിട്ടു. 48 വീതം റണ്‍സെടുത്തു.

മറുപടി ബാറ്റിങില്‍ തുടക്കത്തില്‍ തന്നെ രാജസ്ഥാന് ഓപ്പണര്‍മാരെ നഷ്ടമായി നഷ്ടമായി. 14കാരന്‍ വൈഭവ് സൂര്യവംശി പൂജ്യത്തിന് പുറത്തായി. നേരിട്ട രണ്ടാം പന്തില്‍ താരം ഔട്ടായി. ദീപക് ചഹറിന്റെ പന്തില്‍ വില്‍ ജാക്ക്‌സ് ക്യാച്ചെടുക്കുകയായിരുന്നു. തൊട്ടുപിന്നാലെ ആറു പന്തില്‍ 13 റണ്‍സെടുത്ത യശ്വസി ജയ്‌സ്വാളും ഔട്ടായി. ട്രെന്‍ഡ് ബോള്‍ട്ട് ജയ്‌സ്വാളിനെ ക്ലീന്‍ ബൗള്‍ഡ് ചെയ്യുകയായിരുന്നു.

Read Also: IPL 2025: റോയല്‍സിനായി അവസാന ഓവര്‍ ഇനി ആരെറിയും? പരിക്കേറ്റ സന്ദീപ് ശര്‍മ പുറത്ത്‌

സഞ്ജു സാംസണ്‍ ഇന്നും കളിച്ചില്ല. പരിക്കേറ്റ സന്ദീപ് ശര്‍മയ്ക്ക് സീസണിലെ അവശേഷിക്കുന്ന മത്സരങ്ങളില്‍ കളിക്കാനാകില്ല. സന്ദീപിന് പകരം ആകാശ് മധ്‌വാല്‍ ഇന്ന് പ്ലേയിങ് ഇലവനിലെത്തി. നാലോവര്‍ എറിഞ്ഞ താരത്തിന് വിക്കറ്റ് ലഭിച്ചില്ല. 39 റണ്‍സ് വഴങ്ങി. എങ്കിലും താരതമ്യേന മികച്ച പ്രകടനമാണ് പുറത്തെടുത്തത്. അവസാന ഓവറില്‍ മികച്ച യോര്‍ക്കറുകള്‍ എറിയാന്‍ മധ്‌വാളിന് സാധിച്ചു.