IPL Auction 2025: മൂന്ന് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ഐപിഎല്ലിലേക്ക്‌ ഒരു ഒന്നൊന്നര തിരിച്ചുവരവ്, സച്ചിന്‍ ബേബി സണ്‍റൈസേഴ്‌സില്‍

Sachin Baby Sunrisers Hyderabad Ipl: മൂന്ന് വര്‍ഷത്തിന് ശേഷമാണ് സച്ചിന്‍ ഐപിഎല്ലിലേക്ക് തിരിച്ചെത്തുന്നത്. അതും ഒരു ഒന്നൊന്നര തിരിച്ചുവരവ്. മൂന്ന് വര്‍ഷത്തെ ദീര്‍ഘമായ ഇടവേളയ്ക്ക് ശേഷം തനിക്ക് ഒട്ടും അപരിചിതമല്ലാത്ത സണ്‍റൈസേഴ്‌സ് ക്യാമ്പിലേക്ക് സച്ചിന്റെ തിരിച്ചുവരവ്

IPL Auction 2025: മൂന്ന് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ഐപിഎല്ലിലേക്ക്‌ ഒരു ഒന്നൊന്നര തിരിച്ചുവരവ്, സച്ചിന്‍ ബേബി സണ്‍റൈസേഴ്‌സില്‍

സച്ചിന്‍ ബേബി (image credits: social media)

Updated On: 

25 Nov 2024 | 10:14 PM

‘കാവ്യ മാരന് നന്ദി. അയാള്‍ അത് അര്‍ഹിച്ചിരുന്നു’ …സച്ചിന്‍ ബേബിയെ സണ്‍റൈസേഴ്‌സ് ഹൈദരാബാദ് സ്വന്തമാക്കുമ്പോള്‍, അദ്ദേഹത്തിന്റെ കളിമികവ് നേരിട്ട് അറിഞ്ഞവരുടെ മനസില്‍ മന്ത്രിക്കുന്നത് ഇതായിരിക്കാം. പ്രായം 35. കുറേ വര്‍ഷങ്ങളായി കേരളത്തിന്റെ നെടുംതൂണായി മാറിയവന്‍. തകര്‍ച്ചയില്‍ ടീം പതറുമ്പോള്‍ ‘ക്രൈസിസ് മാനേജരാ’യി അവതരിക്കുന്നവന്‍. അതാണ് സച്ചിന്‍ ബേബി. 30 ലക്ഷം രൂപയ്ക്കാണ് താരം സണ്‍റൈസേഴ്‌സ് ഹൈദരാബാദ് ടീമിന്റെ ഭാഗമാകുന്നത്.

മറ്റേത് മേഖയിലെയും പോലെ ക്രിക്കറ്റിലും കഴിവ് മാത്രം പോര, മുന്നേറണമെങ്കില്‍ ഭാഗ്യം കൂടി വേണം. സച്ചിന്‍ ബേബി എന്തുകൊണ്ട് ദേശീയ ടീമിന്റെ ഭാഗമായില്ല എന്ന് ചോദിച്ചാല്‍ ‘നിര്‍ഭാഗ്യം’ എന്ന ഒറ്റവാക്കില്‍ ആ ഉത്തരം ചുരുക്കാം.

മൂന്ന് വര്‍ഷത്തിന് ശേഷമാണ് സച്ചിന്‍ ഐപിഎല്ലിലേക്ക് തിരിച്ചെത്തുന്നത്. അതും ഒരു ഒന്നൊന്നര തിരിച്ചുവരവ്. ആദ്യം സച്ചിനെ ഐപിഎല്ലിലേക്ക് എത്തിച്ചത് രാജസ്ഥാന്‍ റോയല്‍സ്. അതും 2013ല്‍. എന്നാല്‍ മിക്ക മത്സരങ്ങളിലും ഗാലറിയിലിരുന്ന് കളി കാണാനായിരുന്നു വിധി. 2016ല്‍ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിലേക്ക്. 11 കളികളില്‍ നിന്ന് നേടിയത് 119 റണ്‍സ്. 2018ല്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദ് സൈന്‍ ചെയ്തു. 2021ല്‍ വീണ്ടും ആര്‍സിബിയിലേക്ക്. പിന്നീട് മൂന്ന് വര്‍ഷത്തെ ദീര്‍ഘമായ ഇടവേളയ്ക്ക് ശേഷം തനിക്ക് ഒട്ടും അപരിചിതമല്ലാത്ത സണ്‍റൈസേഴ്‌സ് ക്യാമ്പിലേക്ക് സച്ചിന്റെ തിരിച്ചുവരവ്.

പ്രഥമ കേരള ക്രിക്കറ്റ് ലീഗില്‍ ചാമ്പ്യന്‍മാരായ ‘ഏരീസ് കൊല്ലം സെയിലേഴ്‌സി’ന്റെ ‘കപ്പിത്താനാ’യിരുന്നു സച്ചിന്‍. 528 റണ്‍സുമായി ലീഗിലെ ടോപ് സ്‌കോററായത് സച്ചിനായിരുന്നു. ഫൈനലിലടക്കം താരം തിളങ്ങി. ആഭ്യന്തര ക്രിക്കറ്റില്‍ കേരളത്തിനായി മിന്നും ഫോമിലാണ് താരം. എന്തിന് ഏറെ പറയുന്നു ! ഇന്ന് നടന്ന സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ പോലും കേരളത്തിന് വേണ്ടി മികച്ച പ്രകടനമാണ് താരം പുറത്തെടുത്തത്. മഹാരാഷ്ട്രയ്‌ക്കെതിരെ നടന്ന മത്സരത്തില്‍ പുറത്താകാതെ 25 പന്തില്‍ 40 റണ്‍സാണ് താരം അടിച്ചുകൂട്ടിയത്.

ഐപിഎല്ലില്‍ സച്ചിനും കൂടി എത്തുന്നതോടെ, ലീഗിലെ മലയാളി പ്രാതിനിധ്യം മൂന്നായി. രാജസ്ഥാന്‍ റോയല്‍സ് ക്യാപ്റ്റന്‍ സഞ്ജു സാംസണ്‍, പഞ്ചാബ് കിങ്‌സ് താരം വിഷ്ണു വിനോദ് എന്നിവരാണ് ഇതിനകം ഐപിഎല്ലില്‍ എത്തിയവര്‍. ഇന്നലെ നടന്ന താരലേലത്തിലാണ് വിഷ്ണു പഞ്ചാബിലെത്തിയത്. 95 ലക്ഷം രൂപയ്ക്കാണ് താരം പഞ്ചാബ് ടീമിലെത്തിയത്.

Follow Us
Related Stories
സ്വന്തം ടീമിലെ താരങ്ങളോട് മത്സരിക്കാൻ ഒട്ടും താത്പര്യമില്ല; സംസാരിച്ചത് സാധാരണ കാര്യങ്ങൾ: സഞ്ജു
”ബ്രസീലിനൊപ്പമുള്ള എന്റെ സമയം അവസാനിച്ചു”; വിരമിക്കൽ ഔദ്യോഗികമായി പ്രഖ്യാപിച്ച് നെയ്മർ
CWG 2026 Day 7 Schedule: ലക്ഷ്യം സ്വർണം, എല്ലാ കണ്ണുകളും ശ്രീശങ്കറില്‍! കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ന് പ്രതീക്ഷകളേറെ
4 ലോകകപ്പുള്ള ടീം, 3 തവണയായി യോഗ്യത പോലുമില്ല; ഇറ്റലിയെ കരകയറ്റാൻ റോബർട്ടോ മാൻചീനി തിരിച്ചെത്തി
അ‌പ്പൊ മെസിക്ക് കിട്ടില്ലേ! 2026 ബാലൺ ഡി ഓർ പട്ടികയിൽ മുന്നിൽ ഹാരി കെയ്നും യമാലും എംബാപ്പെയും
‘തോറ്റവരെ’ കളി പഠിപ്പിക്കാൻ പുതിയ ആശാൻ! സിനദിൻ സിദാനെ ഫ്രാൻസ് കോച്ചായി ഔദ്യോഗികമായി പ്രഖ്യാപിച്ചു
കണ്ണിനെ സംരക്ഷിച്ച് മൊ​ബൈൽ ഉപയോഗിക്കാനുള്ള ടിപ്സ്
ചിക്കൻ്റെ എല്ലാ ഭാഗവും ഒന്നിച്ചിട്ട് വേവിക്കാമോ?
ഒരാഴ്ച കൊണ്ട് ഒരു കിലോ കുറയ്ക്കാൻ എത്ര നടക്കണം?
മുടി ശരിയായി കഴുകേണ്ടത് എങ്ങനെ?
രാഹുൽ ഗാന്ധിയെ പോലീസ് അറസ്റ്റ് ചെയ്യുന്നു
ലോകകപ്പ് ഫൈനൽ കാണാൻ മോഹൻലാൽ എത്തിയപ്പോൾ
Video | ഇങ്ങനെയും ചോളം എടുക്കാം
Video | നായ കുടുങ്ങി പോയി, രക്ഷകൻ എത്തി