AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Lionel Messi Argentina Team To Kerala : ‘മെസി വരും, ഒരുക്കങ്ങൾ അവസാനഘട്ടത്തിൽ, അടുത്ത ആഴ്ചയോട് കൂടി അറിയിപ്പെത്തും – കായിക മന്ത്രി

lionel messi at kerala: സർക്കാർ അർജന്റീന ടീമുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നും, സ്റ്റേഡിയം ഉൾപ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിൽ ബുദ്ധിമുട്ടില്ലെന്നും മന്ത്രി വി. അബ്ദുറഹിമാൻ വ്യക്തമാക്കി.

Lionel Messi Argentina Team To Kerala : ‘മെസി വരും, ഒരുക്കങ്ങൾ അവസാനഘട്ടത്തിൽ, അടുത്ത ആഴ്ചയോട് കൂടി അറിയിപ്പെത്തും – കായിക മന്ത്രി
Lionel Messi And Minister V. AbdurahimanImage Credit source: Social media. facebook
aswathy-balachandran
Aswathy Balachandran | Updated On: 07 Jun 2025 16:51 PM

തിരുവനന്തപുരം: ലോക ചാമ്പ്യന്മാരായ അർജന്റീന ഫുട്‌ബോൾ ടീം കേരളത്തിലേയ്ക്ക് എത്തുന്നതിനുള്ള ഒരുക്കങ്ങൾ അവസാന ഘട്ടത്തിലാണെന്ന് കായിക വകുപ്പ് മന്ത്രി വി. അബ്ദുറഹിമാൻ അറിയിച്ചു. അർജന്റീനിയൻ ഫുട്‌ബോൾ മാനേജ്‌മെന്റുമായി സർക്കാർ ഇതുമായി ബന്ധപ്പെട്ട് ചർച്ചകൾ നടത്തിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

റിപ്പോർട്ടർ ചാനലിലെ പരിപാടിയിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. അടുത്ത ആഴ്ചയോടുകൂടി ഇതുമായി ബന്ധപ്പെട്ട ചർച്ചകളുടെയും അറിയിപ്പുകളുടെയും പൂർണ്ണരൂപം പ്രതീക്ഷിക്കാമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. “അർജന്റീന ടീം മാനേജ്‌മെന്റ് കേരളത്തിലെത്തിയ ശേഷം സംയുക്ത വാർത്താസമ്മേളനം നടത്തും. ഇതാണ് കരാർ വ്യവസ്ഥ. അതിന് വേണ്ടിയാണ് ഇപ്പോൾ കാത്തുനിൽക്കുന്നത്,” മന്ത്രി പറഞ്ഞു. ലയണൽ മെസ്സിയെ കേരളത്തിലെത്തിക്കുന്നതിനുള്ള ഒരുക്കങ്ങളിലാണ് സർക്കാർ ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.

 

അടിസ്ഥാന സൗകര്യങ്ങളും സുരക്ഷയും ഉറപ്പാക്കും

 

സർക്കാർ അർജന്റീന ടീമുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നും, സ്റ്റേഡിയം ഉൾപ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിൽ ബുദ്ധിമുട്ടില്ലെന്നും മന്ത്രി വി. അബ്ദുറഹിമാൻ വ്യക്തമാക്കി. കൊച്ചിയും തിരുവനന്തപുരവുമാണ് നിലവിൽ പരിഗണനയിലുള്ളത്. ഇതിൽ തിരുവനന്തപുരം സ്റ്റേഡിയത്തിന്റെ പരിശോധന പൂർത്തിയായിട്ടുണ്ടെന്നും, കൊച്ചിയിൽ ജി.സി.ഡി.എ.യുമായി ചർച്ച നടത്തിയിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.

Also read – മെസിയും അർജൻ്റീന ടീമും കേരളത്തിലേക്ക് വരും; വീണ്ടും സ്ഥിരീകരിച്ച് കായിക മന്ത്രി വി അബ്ദുറഹിമാൻ

ബെംഗളൂരു ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ, സുരക്ഷാ ക്രമീകരണങ്ങൾ ഉൾപ്പെടെ എല്ലാം സർക്കാർ വേണ്ടവിധത്തിൽ ഒരുക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു. നിലവിൽ ഒക്ടോബറിൽ തന്നെ ടീമിനെ കേരളത്തിൽ എത്തിക്കാനാണ് ശ്രമം.ൻ അറിയിച്ചു.

മന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റ്

 

ഈ വിവരം മന്ത്രി ഫേസ്ബുക്ക് പോസ്റ്റിലൂടെയും സ്ഥരീകരിച്ചിരുന്നു. നേരത്തെ പറഞ്ഞ ഒക്ടോബർ വിൻഡോയിൽ തന്നെയാകും ലയണൽ മെസിയും സംഘവും കേരളത്തിലേക്കെത്തുക എന്നും കൊച്ചിയാകും മത്സരത്തിന് വേദിയാകുക എന്നും ഇതിനായി സ്റ്റേഡിയം പ്രത്യേകം സജ്ജീകരിക്കുംമെന്നും നേരത്തെ വ്യക്തമാക്കിയിരുന്നു. രണ്ട് സൗഹൃദ മത്സരമാകും അർജൻ്റീന ടീമിന് കേരളത്തിലുണ്ടാകുക.