AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Preity Zinta: ‘അവസാനം വരെ പൊരുതി, പഞ്ചാബ് തിരിച്ചുവരും: അടുത്ത വർഷം വീണ്ടും കാണാം’; താരങ്ങൾക്ക് പ്രീതി സിന്റയുടെ സന്ദേശം

Preity Zinta's on PBKS IPL Loss: ഫൈനല്‍ പോരാട്ടത്തിന്റെ അവസാനം വരെ പൊരുതിയെന്നും മടങ്ങിവരുമെന്ന് താന്‍ ഉറപ്പുതരുന്നുവെന്നും താരം കുറിച്ചു. പഞ്ചാബിന്റെ ഓരോ താരങ്ങളെക്കുറിച്ചും തനിക്ക് അഭിമാനമുണ്ടെന്നും പ്രീതി സിന്റ പ്രതികരിച്ചു.

Preity Zinta: ‘അവസാനം വരെ പൊരുതി, പഞ്ചാബ് തിരിച്ചുവരും: അടുത്ത വർഷം വീണ്ടും കാണാം’; താരങ്ങൾക്ക് പ്രീതി സിന്റയുടെ സന്ദേശം
Preity Zinta
sarika-kp
Sarika KP | Published: 07 Jun 2025 08:12 AM

ന്യൂഡൽഹി: ഇന്ത്യൻ പ്രീമിയർ ലീ​ഗ് ഫൈനലിൽ പഞ്ചാബ് കിങ്സിന്റെ തോൽവിക്ക് പിന്നാലെ ആദ്യമായി പ്രതികരിച്ച് ടീം ഉടമ പ്രീതി സിന്റ. എക്സിൽ പങ്കുവച്ച പോസ്റ്റിൽ ടീം താരങ്ങൾക്ക് ആശ്വാസ വാക്കുകൾ പങ്കുവച്ച് കൊണ്ടാണ് പ്രീതി സിന്റ എത്തിയത്. ആ​ഗ്രഹിച്ച പോലെയല്ല ഐപിഎൽ അവസാനിച്ചതെങ്കിലും ഗംഭീരമായൊരു സീസണാണ് കടന്നുപോയതെന്നാണ് കുറിപ്പിൽ പ്രീതി പറഞ്ഞു. ഫൈനല്‍ പോരാട്ടത്തിന്റെ അവസാനം വരെ പൊരുതിയെന്നും മടങ്ങിവരുമെന്ന് താന്‍ ഉറപ്പുതരുന്നുവെന്നും താരം കുറിച്ചു. പഞ്ചാബിന്റെ ഓരോ താരങ്ങളെക്കുറിച്ചും തനിക്ക് അഭിമാനമുണ്ടെന്നും പ്രീതി സിന്റ പ്രതികരിച്ചു.

തങ്ങൾ ആഗ്രഹിച്ച രീതിയിൽ അല്ല അവസാനിച്ചതെന്നും പക്ഷേ യാത്ര അതിമനോഹരമായിരുന്നുവെന്നും പറഞ്ഞുകൊണ്ടാണ് പ്രീതി കുറിപ്പ് ആരംഭിച്ചത്. ടൂർണമെന്റിലുടനീളം തങ്ങളുടെ യുവ ടീമിന്റെ പോരാട്ടവും ധൈര്യവും തനിക്ക് ഇഷ്ടപ്പെട്ടുവെന്നും നമ്മുടെ ക്യാപ്റ്റൻ ടീമിനെ നയിച്ച രീതിയും അൺകാപ്ഡ് താരങ്ങളുടെ ആധിപത്യവും ഹൃദ്യമായിരുന്നുവെന്നും പ്രീതി പറഞ്ഞു. ഈ വർഷം വേറിട്ടതാണ്. പ്രധാനപ്പെട്ട താരങ്ങളെ നമുക്കു നഷ്ടമായി, പരിക്കുകളും ടൂർണമെന്റ് നിർത്തിവയ്ക്കലും കണ്ടു. ഹോം മത്സരങ്ങൾ മറ്റു സംസ്ഥാനങ്ങളിലേക്കു മാറ്റേണ്ടിവന്നു. സ്റ്റേഡിയം തന്നെ ഒഴിപ്പിക്കേണ്ടിവന്നു, എന്നിട്ടും റെക്കോർഡുകളുമായാണ് പഞ്ചാബിന്റെ മടക്കം. പോയിന്റ് ടേബിളിൽ ആധിപത്യം സ്ഥാപിച്ചുവെന്നും പ്രീതി പറയുന്നു.

 

Also Read:ചിന്നസ്വാമി സ്റ്റേഡിയം ദുരന്തം; വിരാട് കോലിക്കെതിരെ പോലീസിൽ പരാതി

എല്ലാറ്റിനുമുപരി, കഠിനവും പ്രതികൂലവുമായ സമയങ്ങളിൽ തങ്ങളോടൊപ്പം നിന്ന സപ്പോർട്ട് സ്റ്റാഫുകൾക്കും ആരാധകർക്കും ഈ സീസൺ മനോഹരമാക്കിയതിലുള്ള നന്ദിയും പ്രീതി കുറിച്ചു.. അടുത്ത വർഷം നമുക്കു വീണ്ടും കാണാം. അതുവരെ എല്ലാവരും ശ്രദ്ധിക്കുകയും സുരക്ഷിതരായിരിക്കുകയും ചെയ്യുക എന്ന് പറഞ്ഞ് കൊണ്ടാണ് പ്രീതി സിന്റ കുറിപ്പ് അവസാനിപ്പിച്ചത്.

അതേസമയം ഐപിഎൽ ഫൈനലിൽ ആറു റൺസ് വിജയവുമായാണ് റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരു കിരീടം ഉയർത്തിയത്. 18 വർഷങ്ങൾക്കു ശേഷമാണ് ആർസിബിയുടെ കിരീട വിജയം.