IPL 2025: പിസിബി പണി തുടങ്ങി; ഐപിഎല്ലിനെത്തിയ ദക്ഷിണാഫ്രിക്കന്‍ താരത്തെ ‘കുരുക്കി’ലാക്കി

Corbin Bosch IPL PSL controversy: ജനുവരി 13 ന് നടന്ന പിഎസ്എൽ പ്ലെയർ ഡ്രാഫ്റ്റിൽ ഡയമണ്ട് വിഭാഗത്തിൽ പെഷവാർ സാൽമി കോർബിൻ ബോഷിനെ തിരഞ്ഞെടുത്തിരുന്നു. താരത്തിന്റെ ഏജന്റ് വഴിയാണ് ലീഗല്‍ നോട്ടീസ് അയച്ചതെന്ന് പിസിബി. പ്രൊഫഷണൽ, കരാർ പ്രതിബദ്ധതകളിൽ നിന്ന് പിന്മാറിയ നടപടികളെക്കുറിച്ച് വിശദീകരിക്കാന്‍ ആവശ്യപ്പെട്ടതായും പിസിബി

IPL 2025: പിസിബി പണി തുടങ്ങി; ഐപിഎല്ലിനെത്തിയ ദക്ഷിണാഫ്രിക്കന്‍ താരത്തെ കുരുക്കിലാക്കി

2024 ഡിസംബറില്‍ പാകിസ്ഥാനെതിരായ ടെസ്റ്റ് മത്സരത്തില്‍ വിക്കറ്റ് വീഴ്ത്തിയ കോര്‍ബിന്‍ ബോഷിന്റെ ആഹ്ലാദപ്രകടനം

Published: 

17 Mar 2025 12:54 PM

പാകിസ്ഥാന്‍ സൂപ്പര്‍ ലീഗുമായി (പിഎസ്എല്‍) ബന്ധപ്പെട്ടുള്ള കരാര്‍ ലംഘിച്ചെന്ന് ആരോപിച്ച് ദക്ഷിണാഫ്രിക്കൻ പേസർ കോർബിൻ ബോഷിന് പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് (പിസിബി) ലീഗല്‍ നോട്ടീസ് അയച്ചു. പരിക്കേറ്റ ദക്ഷിണാഫ്രിക്കന്‍ പേസര്‍ ലിസാദ് വില്യംസിന് പകരം കോര്‍ബിന്‍ ബോഷിനെ മുംബൈ ഇന്ത്യന്‍സ് ടീമിലെത്തിച്ചിരുന്നു. ഇതോടെ താരം ഐപിഎല്ലിനു വേണ്ടി പിഎസ്എല്‍ കരാര്‍ ഉപേക്ഷിച്ചു. ഇതാണ് പിസിബിയെ ചൊടിപ്പിച്ചത്. പിസിബി ബോഷിനോട് വിശദീകരണം തേടി.

പിഎസ്എല്ലും, ഐപിഎല്ലും ഏകദേശം ഒരേ സമയത്താണ് നടക്കുന്നത്. ഐ‌പി‌എൽ 2025 സീസൺ മാർച്ച് 22 ന് ആരംഭിച്ച് മെയ് 25 വരെ നീണ്ടുനിൽക്കും. പി‌എസ്‌എൽ 2025 ഏപ്രിൽ 11 ന് ആരംഭിക്കും. ഫൈനൽ മെയ് 18 ന് നടക്കും.

ജനുവരി 13 ന് ലാഹോറിൽ നടന്ന പിഎസ്എൽ പ്ലെയർ ഡ്രാഫ്റ്റിൽ ഡയമണ്ട് വിഭാഗത്തിൽ പെഷവാർ സാൽമി കോർബിൻ ബോഷിനെ തിരഞ്ഞെടുത്തിരുന്നു. താരത്തിന്റെ ഏജന്റ് വഴിയാണ് ലീഗല്‍ നോട്ടീസ് അയച്ചതെന്ന് പിസിബി വ്യക്തമാക്കി. പ്രൊഫഷണൽ, കരാർ പ്രതിബദ്ധതകളിൽ നിന്ന് പിന്മാറിയ നടപടികളെക്കുറിച്ച് വിശദീകരിക്കാന്‍ ആവശ്യപ്പെട്ടതായും പിസിബി അറിയിച്ചു.

ലീഗിൽ നിന്ന് അദ്ദേഹം പുറത്തുപോയതിന്റെ പ്രത്യാഘാതങ്ങൾ വിശദീകരിച്ചിട്ടുണ്ട്. നിശ്ചിത സമയപരിധിക്കുള്ളിൽ അദ്ദേഹത്തിന്റെ പ്രതികരണം പ്രതീക്ഷിക്കുന്നു. ഈ വിഷയത്തിൽ ഇനി കൂടുതല്‍ പ്രതികരണങ്ങള്‍ക്കില്ലെന്നും പിസിബി വ്യക്തമാക്കി.

Read Also : The Hundred 2025 draft: ഇംഗ്ലണ്ടിലെ ഹണ്ട്രഡ് ലീഗില്‍ പാക് താരങ്ങളെ ആര്‍ക്കും വേണ്ട; 50 താരങ്ങള്‍ക്കും ആവശ്യക്കാരില്ല

പരിക്കേറ്റതിനെ തുടര്‍ന്ന് ലിസാദ് വില്യംസിന് ഇത്തവണ ഐപിഎല്‍ കളിക്കാനാകില്ല. തുടര്‍ന്ന് ദക്ഷിണാഫ്രിക്കയില്‍ നിന്ന് തന്നെയുള്ള കോര്‍ബിന്‍ ബോഷിനെ മുംബൈ ഇന്ത്യന്‍സ് പകരക്കാരനായി തിരഞ്ഞെടുക്കുകയായിരുന്നു.

ഒരു ടെസ്റ്റിലും രണ്ട് ഏകദിനങ്ങളിലും കോര്‍ബിന്‍ ബോഷ്‌ ദക്ഷിണാഫ്രിക്കയെ പ്രതിനിധീകരിച്ചിട്ടുണ്ട്. 86 ടി20 മത്സരങ്ങളിൽ കളിച്ചിട്ടുണ്ട്. ഡിസംബറിലാണ് അന്താരാഷ്ട്ര ക്രിക്കറ്റില്‍ അരങ്ങേറിയത്. പരിക്കേറ്റ ആൻറിച്ച് നോര്‍ക്യെയ്ക്ക്‌ പകരക്കാരനായി ചാമ്പ്യൻസ് ട്രോഫിക്കുള്ള 15 അംഗ ടീമിലും ഇടം നേടി. ഐപിഎല്ലില്‍ ഇതുവരെ കളിച്ചിട്ടില്ലെങ്കിലും നേരത്തെ രാജസ്ഥാന്‍ റോയല്‍സിലുണ്ടായിരുന്നു. 2022ല്‍ പരിക്കേറ്റ ഓസീസ് പേസര്‍ നഥാൻ കോൾട്ടർ നൈലിന് പകരക്കാരനായാണ് ബോഷ് അന്ന് റോയല്‍സിലെത്തിയത്.

മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കാർത്തിക ദീപ ശോഭയിൽ തിളങ്ങി ആദിയോഗി
കളങ്കാവലിലെ മമ്മൂട്ടിയുടെ ആ 22 നായികമാർ ആരൊക്കെ?
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി
പനമരത്ത് നിന്നും പിടികൂടിയ പെരുമ്പാമ്പ്
ഷൂ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും