Rahul Dravid Viral Video: രാഹുൽ ദ്രാവിഡിൻ്റെ കാർ ഓട്ടോയിൽ ഇടിച്ചു? ഒടുവിൽ തർക്കം

Rahul Dravid Car Hits Auto: തർക്കത്തിനൊടുവിൽ ഡ്രൈവറുടെ ഫോൺ നമ്പരും വിലാസവും വാങ്ങിയാണ് ദ്രാവിഡ് പോയതെന്ന് റിപ്പോർട്ടുണ്ട്, വാഹനമോടിച്ചത് ആരാണെന്ന് വ്യക്തമല്ല

Rahul Dravid Viral Video: രാഹുൽ ദ്രാവിഡിൻ്റെ കാർ ഓട്ടോയിൽ ഇടിച്ചു? ഒടുവിൽ തർക്കം

Rahul Dravid Viral Video

Published: 

05 Feb 2025 | 12:52 PM

മുൻ ഇന്ത്യൻ ക്രിക്കറ്റ് താരവും ഹെഡ് കോച്ചുമായിരുന്ന രാഹുൽ ദ്രാവിഡാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ നിറഞ്ഞ് നിൽക്കുന്നത്. ഓട്ടോറിക്ഷയിൽ താരത്തിൻ്റെ കാർ ഇടിച്ചതും പിന്നെയുണ്ടായ തർക്കവുമടങ്ങുന്ന വീഡിയോയാണ് വൈറലായത്. ചൊവ്വാഴ്ച വൈകുന്നേരം ബെംഗളൂരുവിലാണ് സംഭവം. റിപ്പോർട്ടുകൾ പ്രകാരം, ദ്രാവിഡിന്റെ കാർ ഒരു ഗുഡ്സ് ഓട്ടോയുമായാണ് ഇടിച്ചത് ഇതിനെ തുടർന്നാണ് അദ്ദേഹവും ഡ്രൈവറും തമ്മിലുള്ള തർക്കം ഉണ്ടായത്. ദ്രാവിഡ് തന്നെയാണോ കാർ ഓടിച്ചിരുന്നത് എന്ന് വ്യക്തമല്ല.

റോഡരികിലൂടെ കടന്നുപോകുന്ന ഒരാളാണ് വീഡിയോ ദൃശ്യങ്ങൾ പകർത്തിയത്. അതേസമയം സ്ഥലത്ത് നിന്നും പോകുന്നതിന് മുൻപ്. ദ്രാവിഡ് ഗുഡ്സ് ഓട്ടോ ഡ്രൈവറുടെ ഫോൺ നമ്പറും ഓട്ടോയുടെ രജിസ്ട്രേഷൻ നമ്പറും വാങ്ങിയതായും റിപ്പോർട്ടിൽ പറയുന്നു.

വീഡിയോ കാണാം


52-കാരനായ ദ്രാവിഡ് ഇന്ത്യയുടെ എക്കാലത്തെയും മികച്ച ബാറ്റ്‌സ്മാൻമാരിൽ ഒരാളാണ്, ടെസ്റ്റ്, ഏകദിന, ടി20 മത്സരങ്ങളിലായി രാജ്യത്തിനായി 24,000 ത്തിലധികം റൺസ് അദ്ദേഹം തൻ്റെ കരിയറിൽ നേടിയിട്ടുണ്ട്. 2024 ലെ ടി20 ലോകകപ്പ് ഇന്ത്യ കിരീടം നേടിയതോടെ ജൂലൈയിൽ അദ്ദേഹത്തിന്റെ കാലാവധി അവസാനിച്ചു.

പിന്നീട് അദ്ദേഹം ഐപിഎല്ലിലേക്ക് തിരിച്ചെത്തുകയും ഫ്രാഞ്ചൈസിയായ രാജസ്ഥാൻ റോയൽസിൻ്റെ (ആർആർ) മുഖ്യ പരിശീലകനാവുകയും ചെയ്തു. ഐപിഎൽ 2025 മെഗാ ലേലത്തിൽ അദ്ദേഹം രാജസ്ഥാനൊപ്പം പങ്കെടുക്കുകയും ലേല ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ കളിക്കാരനായ 13 വയസ്സുള്ള വൈഭവ് സൂര്യവംശിയെ വാങ്ങിയതിലൂടെ ടീം വാർത്തകളിൽ ഇടം നേടുകയും ചെയ്തു.

Related Stories
Virat Kohli: മണിക്കൂറുകൾ നീണ്ട നിരാശയ്ക്ക് വിരാമം; ഇൻസ്റ്റാഗ്രാമിൽ തിരിച്ചെത്തി വിരാട് കോലി
Kerala Blasters: ബ്ലാസ്റ്റേഴ്സിലേക്ക് വിദേശതാരങ്ങളുടെ ഒഴുക്ക്; സ്പാനിഷ് സ്ട്രൈക്കർ ടീമിലെത്തി
Kerala Blasters: ഒരാഴ്ച കൊണ്ട് സംഭവിച്ചത് വലിയ മാറ്റങ്ങള്‍; കേരള ബ്ലാസ്റ്റേഴ്‌സ് ‘ചാര്‍ജാ’യി; ഒരുക്കങ്ങൾ ഇന്ന് മുതല്‍
Kerala Blasters: കൊഴിഞ്ഞുപോക്ക് മാത്രമല്ല, വരവുമുണ്ട്; ജർമ്മൻ യുവതാരം ബ്ലാസ്റ്റേഴ്സിലെത്തി
Pro Wrestling League 2026: ഇടവേളയ്ക്ക് ശേഷമെത്തിയ പ്രോ ഗുസ്തി ലീഗ് അരങ്ങ് തകർക്കുന്നു; ടൂർണമെൻ്റ് അവസാനഘട്ടത്തിലേക്ക്
Saina Nehwal: ‘ഇത് മതി, ഇനി സാധിക്കില്ല’; സൈന നെഹ്‌വാള്‍ ബാഡ്മിന്റണില്‍ നിന്ന് വിരമിച്ചതിന് പിന്നില്‍
ചെമ്മീന്‍ കഴിച്ചാല്‍  ഈ പ്രശ്‌നമുണ്ടോ? പണിപാളി കേട്ടോ!
തണ്ണിമത്തന് മധുരമുണ്ടോ? ഈ സൂത്രവിദ്യ പരീക്ഷിക്കൂ
ഈ രോഗികൾക്ക് നെയ്യ് വില്ലനാകും; നിങ്ങൾ ഈ ലിസ്റ്റിലുണ്ടോ
ഗ്യാസ് സ്റ്റൗവിന് സമീപം ഇവ വയ്ക്കാൻ പാടില്ല
കുട്ടികൾ കളിക്കുന്നതിന് ആരുമായെന്ന് നോക്കിക്കേ
അയാളെ കാറിൽ നിന്നും തൂക്കിയെടുത്ത് പോലീസ്
ചേട്ടന് വഴി കൊടുക്കൂ! സഞ്ജുവിന് വഴി ഒരുക്കി സൂര്യകുമാർ യാദവ്
ഹെലികോപ്റ്ററിൽ പറന്നിറങ്ങി മോഹൻലാൽ