Kerala vs Jammu and Kashmir : സഞ്ജുവില്ലാതെ കേരളത്തിന് ഇന്ന് ക്വാര്‍ട്ടര്‍ പോരാട്ടം; എതിരാളികള്‍ മുംബൈയെ തറപറ്റിച്ച ജമ്മു കശ്മീര്‍

Ranji Trophy quarter final Kerala vs Jammu and Kashmir : പേസിനെ തുണയ്ക്കുന്ന പിച്ചാണ് . എം.ഡി. നിധീഷ്, എന്‍. ബേസില്‍ തുടങ്ങിയ ബൗളര്‍മാരാണ് പ്രതീക്ഷ. ജലജ് സക്‌സേന, ആദിത്യ സര്‍വതെ, ബാബ അപരാജിത് തുടങ്ങിയ അതിഥി താരങ്ങളും കരുത്താണ്. ബാറ്റര്‍മാരുടെ മോശം ഫോമാണ് ആശങ്ക. സച്ചിന്‍ ബേബി അടക്കമുള്ള സീനിയര്‍ താരങ്ങള്‍ ഫോമിലേക്ക് തിരിച്ചെത്തണം

Kerala vs Jammu and Kashmir : സഞ്ജുവില്ലാതെ കേരളത്തിന് ഇന്ന് ക്വാര്‍ട്ടര്‍ പോരാട്ടം; എതിരാളികള്‍ മുംബൈയെ തറപറ്റിച്ച ജമ്മു കശ്മീര്‍

കേരള ടീമിന്റെ പരിശീലനം

Published: 

08 Feb 2025 08:21 AM

പൂനെ: രഞ്ജി ട്രോഫിയിലെ ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരങ്ങള്‍ക്ക് ഇന്ന് തുടക്കം. ജമ്മു കശ്മീരാണ് കേരളത്തിന്റെ എതിരാളികള്‍. പൂനെ എംസിഎ സ്റ്റേഡിയത്തില്‍ രാവിലെ 9.30ന് മത്സരം ആരംഭിക്കും. ജിയോ സിനിമയില്‍ കാണാം. രഞ്ജി ട്രോഫിയില്‍ അഞ്ച് വര്‍ഷത്തിന് ശേഷമാണ് കേരളം ക്വാര്‍ട്ടര്‍ കളിക്കുന്നത്. എലീറ്റ് ഗ്രൂപ്പ് സിയില്‍ രണ്ടാം സ്ഥാനക്കാരായാണ് ടീം ക്വാര്‍ട്ടറിലെത്തിയത്. ഏഴ് മത്സരങ്ങളില്‍ നിന്ന് മൂന്ന് വിജയവും നാല് സമനിലയും നേടി. സ്വന്തമാക്കിയത് 28 പോയിന്റ്. ഒരു പോയിന്റ് അധികം നേടിയ ഹരിയാനയായിരുന്നു ഗ്രൂപ്പില്‍ ഒന്നാമത്. എലൈറ്റ് ഗ്രൂപ്പ് എയില്‍ ഒന്നാം സ്ഥാനക്കാരായാണ് ജമ്മുവിന്റെ ക്വാര്‍ട്ടര്‍ പ്രവേശം. ഏഴ് മത്സരങ്ങളില്‍ നിന്ന് അഞ്ച് വിജയവും, രണ്ട് സമനിലയും ഉള്‍പ്പെടെ 35 പോയിന്റാണ് ജമ്മു സ്വന്തമാക്കിയത്. മുംബൈ, ബറോഡ ഉള്‍പ്പെടെയുള്ള കരുത്തരായ ടീമുകളെ അട്ടിമറിച്ചാണ് ജമ്മുവിന്റെ വരവ്.

പേസിനെ തുണയ്ക്കുന്ന പിച്ചാണ് പൂനെയിലേത്. എം.ഡി. നിധീഷ്, എന്‍. ബേസില്‍ തുടങ്ങിയ ബൗളര്‍മാരാണ് കേരളത്തിന്റെ പ്രതീക്ഷ. ജലജ് സക്‌സേന, ആദിത്യ സര്‍വതെ, ബാബ അപരാജിത് തുടങ്ങിയ അതിഥി താരങ്ങളും കരുത്താണ്. ബാറ്റിങ് ഡിപ്പാര്‍ട്ട്‌മെന്റും മികച്ച പ്രകടനം നടത്തിയാല്‍ കേരളത്തിന് വിജയം സാധ്യമാകും.

Read Also : ‘വാതുവെപ്പ് കേസിൽ ജയിലിൽ കിടന്ന ശ്രീശാന്ത് കളിക്കാരുടെ സംരക്ഷണം ഏറ്റെടുക്കേണ്ട’; വാർത്താകുറിപ്പുമായി കെസിഎ

ക്യാപ്റ്റന്‍ സച്ചിന്‍ ബേബി അടക്കമുള്ള സീനിയര്‍ താരങ്ങള്‍ ഫോമിലേക്ക് തിരിച്ചെത്തണം. ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരയ്ക്കിടെ പരിക്കേറ്റ സഞ്ജു സാംസണ്‍ ടീമിലില്ലാത്തത് കേരളത്തിന് തിരിച്ചടിയാണ്. മറുവശത്ത് ആഖിബ് നബി, ഉമര്‍ നസീര്‍ മിര്‍, യുധ്‌വിര്‍ സിംഗ്, സാഹില്‍ ലോത്ര, ശുഭം ഖജുരിയ തുടങ്ങിയ താരങ്ങളാണ് ജമ്മുവിന്റെ കരുത്ത്. ബാറ്റിങ് നിരയുടെ മോശം ഫോമാണ് ജമ്മുവിന്റെയും തലവേദന.

ഹരിയാന-മുംബൈ, സൗരാഷ്ട്ര-ഗുജറാത്ത്, വിദര്‍ഭ-തമിഴ്‌നാട് എന്നീ ക്വാര്‍ട്ടര്‍ പോരാട്ടങ്ങളും ഇന്ന് നടക്കും. എല്ലാ മത്സരങ്ങളും രാവിലെ 9.30ന് ആരംഭിക്കും. ഫെബ്രുവരി 17നാണ് സെമി ഫൈനല്‍. കലാശപ്പോരാട്ടം ഫെബ്രുവരി 26നും.

Related Stories
Sachin Tendulkar meets Lionel Messi: രണ്ട് ഇതിഹാസങ്ങൾ ഒറ്റ ഫ്രെയിമിൽ; മെസിക്ക് ജഴ്സി സമ്മാനിച്ച് സച്ചിൻ; വാങ്കഡെയിൽ ചരിത്ര നിമിഷം
Kolkata Messi Event Chaos: അലമ്പെന്ന് പറഞ്ഞാല്‍ ഭൂലോക അലമ്പ് ! സാള്‍ട്ട് ലേക്കിലെ സംഘര്‍ഷത്തില്‍ മുഖ്യസംഘാടകന്‍ കസ്റ്റഡിയില്‍; ടിക്കറ്റ് തുക തിരികെ നല്‍കും
Lionel Messi: മെസി വന്നിട്ട് വേഗം പോയി; കുപ്പിയും കസേരയും വലിച്ചെറിഞ്ഞ് ആരാധകർ; മാപ്പപേക്ഷിച്ച് മുഖ്യമന്ത്രി മമത ബാനർജി
Lionel Messi: ലയണൽ മെസി കൊൽക്കത്തയിലെത്തി; ഫുട്ബോൾ ഇതിഹാസത്തിന് ഊഷ്മള സ്വീകരണം
ISL: ഐഎസ്എല്ലില്‍ വീണ്ടും പ്രതിസന്ധി; കടുപ്പിച്ച് ക്ലബുകള്‍; ടീമുകളുടെ കടുംപിടുത്തത്തിന് പിന്നില്‍
Lionel Messi: മെസ്സിക്കൊപ്പം ഫോട്ടോ എടുക്കാം, അവസരം നൂറ് പേർക്ക്; ആരാധകർക്ക് ഇനി എന്തു വേണം!
തണുപ്പുകാലത്ത് വാഴപ്പഴം കഴിക്കാമോ?
പുഴുങ്ങിയ മുട്ടയോ ഓംലെറ്റോ? ഹൃദയാരോഗ്യത്തിന് നല്ലത്
രാവിലെ അരി അരച്ച് ഇഡ്ഡലിയുണ്ടാക്കാം
ഓട്‌സ് കഴിക്കുമ്പോള്‍ ഇങ്ങനെ തോന്നാറുണ്ടോ? സൂക്ഷിക്കാം
തെയ്യത്തിൻ്റെ അടിയേറ്റ് യുവാവിൻ്റെ ബോധം പോയി
സ്കൂട്ടർ യാത്രികനെ ആക്രമിച്ച് പോത്ത്
ക്ലാസിൽ ഇരിക്കെ പെൺകുട്ടിക്ക് ഹൃദയാഘാതം
തോൽവിക്ക് പിന്നാലെ സിപിഎം ബിജെപി സംഘർഷം