AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Vaibhav Suryavanshi: സമ്മാനമായി കിട്ടിയ കാറുകളോടിക്കാന്‍ വൈഭവ് സൂര്യവംശി കാത്തിരിക്കേണ്ടത് നാല് വര്‍ഷം

Vaibhav Suryavanshi gets Super Striker of the Season award: 1.1 കോടി രൂപയ്ക്കാണ് രാജസ്ഥാന്‍ റോയല്‍സ് വൈഭവിനെ ടീമിലെത്തിച്ചത്. അരങ്ങേറ്റ പോരാട്ടത്തിലെ ആദ്യ പന്തില്‍ തന്നെ താരം സിക്‌സറടിച്ച് വരവറിയിച്ചു. ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ സെഞ്ചുറി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരം, ഐപിഎല്ലില്‍ കളിക്കുന്ന പ്രായം കുറഞ്ഞ താരം തുടങ്ങി നിരവധി റെക്കോഡുകളാണ് വൈഭവ് സ്വന്തം പേരിനൊപ്പം ചേര്‍ത്തത്

Vaibhav Suryavanshi: സമ്മാനമായി കിട്ടിയ കാറുകളോടിക്കാന്‍ വൈഭവ് സൂര്യവംശി കാത്തിരിക്കേണ്ടത് നാല് വര്‍ഷം
വൈഭവ് സൂര്യവംശി Image Credit source: x.com/IPL
jayadevan-am
Jayadevan AM | Published: 04 Jun 2025 19:31 PM

തിനാലാം വയസില്‍ സ്വപ്‌നതുല്യമായ നേട്ടങ്ങള്‍ സ്വന്തമാക്കുകയാണ് ക്രിക്കറ്റ് താരം വൈഭവ് സൂര്യവംശി. ഐപിഎല്‍ 2025 സീസണില്‍ മിന്നും പ്രകടനമാണ് ഈ രാജസ്ഥാന്‍ റോയല്‍സ് താരം പുറത്തെടുത്തത്. ടൂര്‍ണമെന്റില്‍ രാജസ്ഥാന്റെ പ്രകടനം അമ്പേ പരാജയമായിരുന്നെങ്കിലും വൈഭവ് തിളങ്ങി. ‘കർവ്വ് സൂപ്പർ സ്ട്രൈക്കർ ഓഫ് ദി സീസൺ അവാർഡ്’ വൈഭവ് സൂര്യവംശിക്കാണ് ലംഭിച്ചത്. സമ്മാനമായി ടാറ്റ കര്‍വ്വാണ് (TATA Curvv) ലഭിച്ചത്. നേരത്തെ രാജസ്ഥാൻ റോയൽസിന്റെ ഉടമ രഞ്ജിത് ബർത്താകൂർ വൈഭവിന് മെഴ്‌സിഡസ് ബെന്‍സ് സമ്മാനമായി നല്‍കിയിരുന്നു. ഇതോടെ ഐപിഎല്‍ 2025 സീസണ്‍ വഴി 14കാരന് രണ്ട് കാറുകളാണ് സമ്മാനിച്ചത്.

എന്നാല്‍ ഡ്രൈവിങ് ലൈസന്‍സ് ലഭിക്കുന്നതിനുള്ള പ്രായമാകാത്തതിനാല്‍, സ്വയം കാറോടിക്കാന്‍ വൈഭവ് ഇനിയും നാലു വര്‍ഷം കാത്തിരിക്കണം. വൈഭവിന് കാറോടിക്കാനാകില്ലെന്ന കാര്യം അവാർഡ് ദാന ചടങ്ങിനിടെ കമന്റേറ്റർ ഹർഷ ഭോഗ്ലെയും തമാശരൂപേണ പറഞ്ഞു.

Read Also: Chinnaswamy Stadium Stampede: ചിന്നസ്വാമി സ്‌റ്റേഡിയത്തിന് സമീപം ആരാധകരുടെ തിക്കും തിരക്കും; 11 പേര്‍ക്ക്‌ ദാരുണാന്ത്യം; നിരവധി പേര്‍ക്ക് പരിക്ക്‌

നിരവധി റെക്കോഡുകളാണ് ഈ ഐപിഎല്‍ സീസണില്‍ വൈഭവ് സ്വന്തമാക്കിയത്. ഗുജറാത്ത് ടൈറ്റന്‍സിനെതിരായ മത്സരത്തില്‍ 35 പന്തില്‍ താരം സെഞ്ചുറി തികച്ചു. ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ സെഞ്ചുറി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരം, ഐപിഎല്ലില്‍ കളിക്കുന്ന പ്രായം കുറഞ്ഞ താരം തുടങ്ങി നിരവധി റെക്കോഡുകളാണ് വൈഭവ് സ്വന്തം പേരിനൊപ്പം ചേര്‍ത്തത്.

1.1 കോടി രൂപയ്ക്കാണ് രാജസ്ഥാന്‍ റോയല്‍സ് വൈഭവിനെ ടീമിലെത്തിച്ചത്. അരങ്ങേറ്റ പോരാട്ടത്തിലെ ആദ്യ പന്തില്‍ തന്നെ താരം സിക്‌സറടിച്ച് വരവറിയിച്ചു. മാതാപിതാക്കളാണ് ക്രിക്കറ്റ് കരിയറിലെ തന്റെ നേട്ടങ്ങള്‍ക്ക് പിന്നിലെന്നും താരം തുറന്നുപറഞ്ഞു. തന്റെ കരിയറിനായി പിതാവ് ജോലി ഉപേക്ഷിച്ചെന്നും, തന്റെ പ്രാക്ടീസ് മൂലം മാതാവ് രാത്രി 11ന് കിടന്ന് പുലര്‍ച്ചെ രണ്ട് മണിക്ക് ഉണരുമായിരുന്നുവെന്നും വൈഭവ് വെളിപ്പെടുത്തിയിരുന്നു.